Valentine’s Day സ്പെഷ്യൽ ആക്കാൻ WhatsAppന്റെ ഈ ഫീച്ചറുകൾ

Updated on 14-Feb-2023
HIGHLIGHTS

പ്രണയദിനം സ്പെഷ്യലാക്കാൻ വാട്സ്ആപ്പ് ഉപയോഗിക്കാം.

ഇതിനായി വാട്സ്ആപ്പിൽ എന്തെല്ലാം ലഭ്യമാകുമെന്ന് നോക്കാം

ആകർഷകമായ ഇമോജികളും, അവതാറുകളും തുടങ്ങി നിരവധി ഫീച്ചറുകൾ ഇതിൽ ലഭിക്കും

Valentine's Day WhatsApp: ഇന്ന് എല്ലാം എളുപ്പമാക്കിയതിൽ WhatsAppന്റെ പ്രാധാന്യം വളരെ നിർണായകമാണ്. ആളുകളെ മെസേജുകളിലൂടെയും, വീഡിയോ കോളിലൂടെയും, ഫോൺ കോളുകളിലൂടെയും, ചിത്രങ്ങളും വീഡിയോകളും GIFഉം കൈമാറിയും വാട്സ്ആപ്പ് എന്ന ഇൻസ്റ്റന്റ് മെസേജിങ് ആപ്പ് പരസ്പരം ബന്ധിപ്പിക്കുന്നു.

ചിലപ്പോൾ വാക്കുകളിൽ ഒതുങ്ങാത്തതെന്തും ഇമോജിയോ സ്റ്റിക്കറോ ഉപയോഗിച്ച് പ്രകടിപ്പിക്കാൻ സാധിക്കുന്നതും മറ്റൊരു സവിശേഷ ഫീച്ചറാണ്. അങ്ങനെയെങ്കിൽ, നിങ്ങൾ ഈ Valentine's Dayയിൽ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്ന WhatsAppൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന സ്പെഷ്യൽ എന്തെല്ലാമെന്ന് നോക്കാം.

whatsapp ചാറ്റ് പിൻ

നിങ്ങളുടെ പങ്കാളിയുടെ ഒരു ചാറ്റും പ്രത്യേകിച്ച് ഈ പ്രണയദിനത്തിൽ നഷ്ടമാക്കരുത്. നിങ്ങളുടെ WhatsApp ലിസ്റ്റിന്റെ മുകളിൽ പിൻ ചെയ്‌ത് പ്രിയപ്പെട്ടവരുടെ Chatകൾക്ക് മുൻഗണന നൽകാം. ഐഫോൺ ഉപയോക്താക്കൾക്ക് വലത്തേക്ക് സ്വൈപ്പ് ചെയ്‌ത് പിൻ ടാപ്പ് ചെയ്‌ത് ഇത് ചെയ്യാൻ സാധിക്കും. ആൻഡ്രോയിഡ് ഉപയോക്താക്കൾ ചാറ്റിൽ ടാപ്പ് ചെയ്‌ത് പിടിച്ചുകൊണ്ട് പിൻ ഓപ്ഷൻ തെരഞ്ഞെടുക്കണം.

whatsapp Status

സ്റ്റാറ്റസിലൂടെ നിങ്ങളുടെ പ്രണയം പ്രകടിപ്പിക്കുന്നത് മറ്റൊരു മികച്ച ഓപ്ഷനാണ്. അത് ടെക്‌സ്‌റ്റ് സ്റ്റാറ്റസുകളോ, ഫോട്ടോ, വീഡിയോ, വോയ്‌സ്, ജിഐഎഫ് സ്റ്റാറ്റസുകളോ ആകാം. ഈ 24 മണിക്കൂറിലേക്ക് വളരെ സവിശേഷമായ പ്രണയ സന്ദേശങ്ങൾ നിങ്ങൾക്ക് സ്റ്റാറ്റസിലൂടെ പങ്കുവയ്ക്കാം.

WhatsApp ഡിജിറ്റൽ അവതാർ

വാട്സ്ആപ്പിൽ അടുത്തിടെ വന്നതും എന്നാൽ വളരെ പ്രചാരമുള്ളതുമായി മാറിയ ഒരു ഫീച്ചറാണ് Digital Avatar. ഡിജിറ്റൽ അവതാർ ഉപയോഗിച്ച് ഇഷ്ടാനുസൃതമായി നിങ്ങൾക്ക് വിവിധ രൂപങ്ങൾ സൃഷ്ടിക്കാം.

WhatsApp വോയിസ് മെസേജ്

വാട്സ്ആപ്പിന്റെ Voice messageലൂടെ പ്രിയപ്പെട്ടവരുമായി അടുത്തിടപഴകുന്നതിന് ദൂരം ഒട്ടും തടസ്സമാകില്ല. അതുപോലെ നമ്മുടെ സമയം ലാഭിക്കാനും, text messageനായി ടൈപ്പ് ചെയ്യുന്ന സമയം ലാഭിക്കുകയും ചെയ്യുന്നു. നിങ്ങളുടെ വികാരം പ്രണയാതുരമായി വോയിസ് മെസേജുകളായി അയക്കുന്നത് വളരെ മികച്ച ഓപ്ഷനാണ്.

WhatsApp ഇമോജികൾ

വാക്കുകളേക്കാൾ ചിലപ്പോഴൊക്കെ ഇമോജികൾ ഉപയോഗിച്ച് നിങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കാനാകും. കാണാനും രസമുള്ളതാണ് ഇത്തരം ഇമോജികൾ. മാത്രമല്ല, ടെക്സ്റ്റ് മെസേജുകളേക്കാൾ സന്ദേശങ്ങളോട് എളുപ്പത്തിൽ പ്രതികരിക്കാൻ സാധിക്കും. അതുപോലെ WhatsApp Stickersഉം ഇത്തരത്തിലുള്ള മറ്റൊരു ആകർഷകമായ ഫീച്ചറാണ്.

WhatsApp കസ്റ്റം നോട്ടിഫിക്കേഷൻ ടോൺ

പ്രത്യേകമായി ആരെങ്കിലും വിളിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ WhatsApp കസ്റ്റം നോട്ടിഫിക്കേഷൻ ടോൺ ഉപയോഗിക്കാം. കോണ്ടാക്റ്റ് വിവരങ്ങളിൽ ക്ലിക്ക് ചെയ്‌ത് വാൾപേപ്പറിൽ നിന്നും സൗണ്ടിൽ നിന്നും അലേർട്ട് ടോൺ മാറ്റുന്നതിലൂടെ നിങ്ങൾക്ക് ഇത് ചെയ്യാൻ സാധിക്കും.

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :