WhatsApp Third Party Chat: വാട്സ്ആപ്പ് അക്കൗണ്ട് ഇല്ലാത്തവർക്കും ഇനി ചാറ്റ് ചെയ്യാം, പുതിയ ഫീച്ചർ| TECH NEWS

Updated on 25-Jan-2024
HIGHLIGHTS

WhatsApp അക്കൗണ്ട് ഇല്ലെങ്കിലും ഇനി മെസേജ് അയക്കാനും സ്വീകരിക്കാനുമാകും

Telegram പോലുള്ളവയിൽ നിന്ന് വരെ വാട്സ്ആപ്പിലേക്ക് ചാറ്റ് ചെയ്യാം

ഇതിനായി വാട്സ്ആപ്പ് പുതിയ ഫീച്ചർ വികസിപ്പിക്കുന്നു

WhatsApp ഇനി വെറുമൊരു മെസേജിങ് ആപ്ലിക്കേഷൻ മാത്രമല്ല. എന്തുകൊണ്ടെന്നോ? വാട്സ്ആപ്പ് എന്ന മൊബൈൽ ആപ്ലിക്കേഷൻ ഇല്ലാത്തവർക്കും ആശയവിനിമയം സാധ്യമാകും. ഇതിനുളള ഏറ്റവും പുതിയ ഫീച്ചറാണ് Meta അവതരിപ്പാൻ പോകുന്നത്.

WhatsApp പുതിയ അപ്ഡേറ്റ്

അതായത്, ഇനി മൂന്നാം കക്ഷി ചാറ്റുകളിൽ നിന്നുള്ള ഇൻകമിങ് മെസേജുകളെല്ലാം വാട്സ്ആപ്പുമായി ബന്ധിപ്പിക്കുകയാണ്. ഇതിലൂടെ വാട്സ്ആപ്പ് അക്കൗണ്ട് ഇല്ലെങ്കിലും ഉപയോക്താവിന് മെസേജുകൾ അയയ്‌ക്കാൻ സാധിക്കും.

വിശദമാക്കി പറഞ്ഞാൽ Telegram പോലുള്ളവയിൽ നിന്ന് വരെ വാട്സ്ആപ്പിലേക്ക് നിങ്ങൾക്ക് മെസേജ് അയക്കാനാകും. യൂറോപ്യൻ യൂണിയൻ (ഇയു) നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാണ് ഈ ഫീച്ചർ നടപ്പിലാക്കുക. ഇങ്ങനെ വാട്സ്ആപ്പ് അക്കൌണ്ട് ഇല്ലാത്തവരിലേക്കും വാട്സ്ആപ്പിൽ നിന്ന് മെസേജ് അയക്കാനും സ്വീകരിക്കാനും സാധിക്കും. തേർഡ്-പാർട്ടി ചാറ്റ് (Third-party Chat) എന്നാണ് ഈ പുതിയ ഫീച്ചറിന്റെ പേര്.

WhatsApp തേർഡ്-പാർട്ടി ചാറ്റ് (Source: X)

എന്താണ് ഈ പുതിയ WhatsApp Update?

ഇന്റർഓപ്പറബിളിറ്റി (Interoperability) എന്നാണ് ഈ വാട്സ്ആപ്പ് ഫീച്ചറിന്റെ പേര്. ഇതൊരു ഓപ്ഷണൽ ഫീച്ചറായിരിക്കും. അതായത്, ആവശ്യക്കാർക്ക് മാത്രം ഉപയോഗിക്കാം. മാത്രമല്ല, ഉപയോക്താക്കൾക്ക് ഇത് ആവശ്യമുള്ളപ്പോൾ മാത്രം ആക്ടീവാക്കാനും ഓപ്ഷൻ ഉണ്ടായിരിക്കും. ഈ രീതിയിലാണ് മെറ്റ പുതിയ അപ്ഡേറ്റ് വികസിപ്പിക്കുന്നതും.

ടെലിഗ്രാം അല്ലെങ്കിൽ സിഗ്നൽ പോലുള്ള ആപ്ലിക്കേഷനുകളിൽ നിന്ന് മെസേജ് അയക്കാനാകും. നിങ്ങൾക്ക് ഒരു വാട്സ്ആപ്പ് അക്കൗണ്ടുണ്ട്. എന്നാൽ നിങ്ങളുടെ സുഹൃത്തിന് വാട്സ്ആപ്പില്ല. പകരം ടെലിഗ്രാമോ സ്നാപ്ചാറ്റോ ആണുള്ളത്. എങ്കിൽ, ഈ പ്ലാറ്റ്ഫോമുകളിൽ നിന്ന് നിങ്ങൾക്ക് വാട്സ്ആപ്പിലേക്ക് മെസേജ് അയക്കാം. അതുപോലെ തിരിച്ചും ആശയവിനിമയം നടത്താമെന്നതാണ് പുതിയ ഫീച്ചറിന്റെ ഗുണം.

ഈ ഫീച്ചർ കഴിഞ്ഞ വർഷം ആദ്യം പരീക്ഷിച്ചിരുന്നു. ഇപ്പോൾ ഈ മോഡൽ iOS പതിപ്പ് 24.2.10.72-ലെ ഏറ്റവും പുതിയ വാട്സ്ആപ്പ് ബീറ്റയിലുണ്ട്. മറ്റുള്ളവർക്കും ഇത് സമീപഭാവിയിൽ ലഭ്യമാകുമെന്ന് കരുതുന്നു.

EU നിർദേശങ്ങൾ പാലിച്ചുകൊണ്ട് പുതിയ അപ്ഡേറ്റ്

മൂന്നാം കക്ഷി ചാറ്റുകൾ സപ്പോർട്ട് ചെയ്യുന്നതിനായുള്ള ഈ പുതിയ ഫീച്ചറിന്റെ പണിപ്പുരയിലാണ് മെറ്റ. വിവിധ ആപ്ലിക്കേഷനുകൾക്കിടയിൽ ആശയവിനിമയം സാധ്യമാക്കുന്നതിനാണ് ഈ ഫീച്ചർ. ഇങ്ങനെ അപ്ഡേറ്റ് കൊണ്ടുവരുമ്പോഴും യൂറോപ്യൻ യൂണിയന്റെ ഡിജിറ്റൽ മാർക്കറ്റ് ആക്റ്റ് അഥവാ DMA പാലിക്കുന്നുണ്ട്.

READ MORE: പുതിയ കോംപാക്റ്റ് Laptop-മായി ASUS Zenbook 14 OLED, വില വിവരങ്ങൾ അറിയാം|TECH NEWS

ഇതിന് പുറമെ മറ്റൊരു അപ്ഡേറ്റ് കൂടി മെറ്റ അവതരിപ്പിക്കുന്നുണ്ട്. അടുത്തുള്ള ഡിവൈസുകൾ തമ്മിൽ ഫയൽ ഷെയറിങ് നടത്തുന്നതാണ് പുതിയ ഫീച്ചർ. ഇങ്ങനെ വളരെ ഈസിയായി ഫയലുകൾ സുരക്ഷിതമായി കൈമാറാനാകും.

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :