Telegram Ban in India: കേന്ദ്ര സർക്കാരും അന്വേഷണം തുടങ്ങി, ടെലഗ്രാമിന് ഇന്ത്യയിൽ പൂട്ട് വീണേക്കും!

Telegram Ban in India: കേന്ദ്ര സർക്കാരും അന്വേഷണം തുടങ്ങി, ടെലഗ്രാമിന് ഇന്ത്യയിൽ പൂട്ട് വീണേക്കും!
HIGHLIGHTS

ഇന്ത്യയിൽ Telegram Ban നേരിട്ടേക്കുമെന്ന് സൂചന

നിയമലംഘന പരമായ പ്രവർത്തനങ്ങളും കുറ്റകൃത്യങ്ങളും നടക്കുന്നോ എന്ന് ഇന്ത്യൻ സർക്കാർ അന്വേഷണം നടത്തുന്നു

അന്വേഷണത്തിന്റെ ഫലം അനുസരിച്ച് ടെലഗ്രാം നിരോധിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കും

ഇന്ത്യയിൽ Telegram Ban നേരിട്ടേക്കുമെന്ന് റിപ്പോർട്ട്. ടെലഗ്രാം സിഇഒയുടെ സ്ഥാപകരിൽ ഒരാളുമായ പവേഷ ദുരേവിന്റെ അറസ്റ്റിനെ തുടർന്നാണിത്. ടെലഗ്രാം ആപ്പ് കൊള്ളയടിക്കൽ, ചൂതാട്ടം, ലഹരി വിപണനം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഈ ആശങ്കയിലാണ് മെസേജിങ് ആപ്പിനെതിരെ ഇന്ത്യൻ ഗവൺമെന്റും നടപടി

ഇന്ത്യ Telegram Ban ചെയ്തേക്കും

നിയമലംഘന പരമായ പ്രവർത്തനങ്ങളും കുറ്റകൃത്യങ്ങളും നടക്കുന്നോ എന്ന് ഇന്ത്യൻ സർക്കാർ അന്വേഷണം നടത്തുന്നു. അന്വേഷണത്തിന്റെ ഫലം അനുസരിച്ച് ടെലഗ്രാം നിരോധിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കും. മണികൺട്രോൾ റിപ്പോർട്ടിലാണ് ടെലഗ്രാം നിരോധിച്ചേക്കുമെന്ന വാർത്ത വരുന്നത്. എന്നാൽ വിഷയത്തിൽ സർക്കാർ ഔദ്യോഗികമായി അറിയിപ്പ് നൽകിയിട്ടില്ല.

telegram may be banned in india govt starts probes

Telegram നിയമനടപടിയിൽ

ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററാണ് അന്വേഷണം നടത്തുന്നത്. ഇത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള വിഭാഗമാണ്. MeitY എന്നറിയപ്പെടുന്ന ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന്റെയും അന്വേഷണമുണ്ടാകും.

Read More: Telegram സ്ഥാപകൻ അറസ്റ്റിൽ, എയർപോർട്ടിൽ വച്ച് അറസ്റ്റ്, കാരണമെന്ത്?

അന്വേഷണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമതീരുമാനമെന്ന് മണികൺട്രോൾ റിപ്പോർട്ട് ചെയ്യുന്നു. ടെലഗ്രാം ഇന്ത്യയിലെ ഐടി നിയമങ്ങൾ പാലിക്കുന്നോ എന്ന് പരിശോധിക്കും. അല്ലാത്ത പക്ഷം ജനപ്രിയ മെസേജിങ് ആപ്പിന് ഇന്ത്യയിലും നിയമനടപടി നേരിട്ടേക്കും.

പവേൽ ദുരേവ് അറസ്റ്റ് എന്തിന്?

ഓഗസ്റ്റ് 24 ശനിയാഴ്ചയാണ് പാരീസിലെ എയർപോർട്ടിൽ വച്ച് ദുരേവ് അറസ്റ്റിലാകുന്നത്. ടെലഗ്രാമിലെ കുറ്റകൃത്യങ്ങൾ തടഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അറസ്റ്റ്.

അശ്ലീലചിത്രങ്ങൾ പ്രചരിപ്പിച്ചോ?

കുട്ടികളുടെ അശ്ലീലചിത്രങ്ങൾ പ്രചരിപ്പിച്ചതിലെ പങ്കാളിത്തം ഉൾപ്പെടെയാണ് ആരോപണങ്ങൾ. മയക്കുമരുന്ന് കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ, സഹകരിക്കാൻ വിസമ്മതിക്കൽ എന്നീ കുറ്റങ്ങളുമുണ്ട്. പാരീസ് പ്രോസിക്യൂട്ടർ ലോർ ബെക്വോ പ്രസ്താവനയിലാണ് കുറ്റകൃത്യങ്ങളെ കുറിച്ച് വിവരിക്കുന്നത്. ഇവയെല്ലാം സംബന്ധിച്ച് ജൂലൈ 8-ന് ആരംഭിച്ച അന്വേഷണത്തിന്റെ ഭാഗമാണ് അറസ്റ്റ്. ബെക്വോ ലിസ്റ്റിലുള്ള ഏതെങ്കിലും കുറ്റങ്ങൾ ആത്യന്തികമായി ദുരേവിനെതിരെ ചുമത്തുമോ എന്നത് വ്യക്തമല്ല.

സൈബർ ക്രൈം, വഞ്ചന വിരുദ്ധ വിദഗ്ധരാണ് അന്വേഷണം നടത്തുന്നത്. ഇതിന്റെ തുടർച്ചയായാണ് ദുരേവിനെ പൊലീസ് ചോദ്യം ചെയ്യുന്നതെന്നും ബന്ധപ്പെട്ട അധികൃതർ പറയുന്നു.

അറസ്റ്റും ഗവൺമെന്റ് സെൻസർഷിപ്പും

ദുരേവിന്റെ അറസ്റ്റ് പല പ്രമുഖരിൽ നിന്നും എതിർപ്പിനും വിമർശനത്തിനും കാരണമായി. ഇലോൺ മസ്ക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ തുടങ്ങിയവർ പ്രതികരിച്ചു.

ഇന്റനെറ്റിലെ സംസാര സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ചർച്ചകൾക്ക് ഇത് തുടക്കമിട്ടു. അറസ്റ്റ് സർക്കാർ സെൻസർഷിപ്പിന്റെ ഉദാഹരണമാണെന്ന് മാക്രോൺ അഭിപ്രായപ്പെട്ടു. ഇന്ന് ടെലഗ്രാമിന് സംഭവിച്ചിരിക്കുന്നത് നാളെ എക്സിന് നേരിടേണ്ടി വന്നേക്കുമെന്നാണ് മസ്ക് പറഞ്ഞത്.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo