Swiggy platform fee hike: ഓരോ ഓർഡറിനും 3 രൂപയാക്കി കൂട്ടി Swiggy

Swiggy platform fee hike: ഓരോ ഓർഡറിനും 3 രൂപയാക്കി കൂട്ടി Swiggy
HIGHLIGHTS

ഉപയോക്താക്കൾക്ക് അത്ര ഇഷ്ടപ്പെടാത്ത തീരുമാനമാണ് സ്വിഗ്ഗിയിൽ നിന്നും വരുന്നത്

സ്വിഗ്ഗി തങ്ങളുടെ പ്ലാറ്റ്‌ഫോം ചാർജ് വർധിപ്പിക്കാൻ ഒരുങ്ങുന്നു

ഇനി ഓരോ ഓർഡറിനും 3 രൂപ വീതം ഈടാക്കും

അനുനിമിഷം നമ്മുടെ പക്കലെന്തും എത്തും. ടെക്നോളജി അത്രയധികം വികസിച്ചുകഴിഞ്ഞു. വിശന്നാൽ പെട്ടെന്ന് അടുക്കളയിൽ കേറി എന്തെങ്കിലും തട്ടിക്കൂട്ടാതെ വിഭവ സമൃദ്ധമായ ഭക്ഷണം നിമിഷ നേരത്തിനുള്ളിൽ എത്തിക്കാൻ സൊമാറ്റോ, സ്വിഗ്ഗി, സെപ്റ്റോ പോലുള്ള മൊബൈൽ ആപ്പുകൾ ഇന്ന് അരങ്ങത്ത് എത്തിക്കഴിഞ്ഞു. ഇവയിൽ പ്രധാനിയാണ് Swiggy app.

ഇപ്പോഴിതാ, ഉപയോക്താക്കൾക്ക് അത്ര ഇഷ്ടപ്പെടാത്ത തീരുമാനമാണ് സ്വിഗ്ഗിയിൽ നിന്നും വരുന്നത്. ഇനി ഓൺലൈനിൽ ഫുഡ് ഓർഡർ ചെയ്യുന്നവരുടെ കൈയിൽ നിന്ന് കൂടുതൽ പൈസ ഈടാക്കാനുള്ള നീക്കത്തിലാണ് പ്രമുഖ ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗി.

Swiggyയിൽ നിരക്ക് കൂട്ടുന്നു?

ഭക്ഷണവും പലചരക്ക് സാധനങ്ങളും ഓൺലൈൻ ഓർഡർ സ്വീകരിച്ച് വീട്ടുവാതിൽക്കൽ ഡെലിവർ ചെയ്യുന്ന സ്വിഗ്ഗി തങ്ങളുടെ പ്ലാറ്റ്‌ഫോം ചാർജ് വർധിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇതുവരെ 2 രൂപയായിരുന്നു പ്ലാറ്റ്ഫോം ചാർജ്. കഴിഞ്ഞ ഏപ്രിലിലാണ് സ്വിഗ്ഗി ഓരോ ഓർഡറിനും 2 രൂപ വീതം ഈടാക്കാൻ ആരംഭിച്ചത്. ഇനി ഇത് 3 രൂപയായി ഉയർത്തുമെന്നാണ് ജാഗ്രൺ ഉൾപ്പെടെയുള്ള മാധ്യമങ്ങളിലെ പുതിയ റിപ്പോർട്ടുകൾ പറയുന്നത്.

Also Read: iPhone at Huge Discount: 10,000 രൂപ വരെ സേവ് ചെയ്ത് iPhone വാങ്ങാൻ Appleന്റെ സ്പെഷ്യൽ സെയിൽ

ഇന്ന് സ്വിഗ്ഗി മാത്രമല്ല പ്ലാറ്റ്‌ഫോം നിരക്ക് വർധിപ്പിക്കുന്നതെന്നും അതിനാൽ ഇത് വലിയൊരു മാറ്റമാകില്ലെന്നും കമ്പനി അറിയിക്കുന്നു. അതിനാൽ നിലവിൽ തങ്ങളുടെ സേവനം ലഭ്യമാകുന്ന ഒട്ടുമിക്ക നഗരങ്ങളിലും ഈ പുതിയ നിരക്ക് ബാധകമായേക്കുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്.

എന്നാൽ, സ്വിഗ്ഗിയിലെ മീൽ ഡെലിവറി സേവനത്തിലൂടെ നൽകുന്ന ഓർഡറുകൾക്ക് മാത്രമാണ് ഈ 3 രൂപ ചാർജ് ഈടാക്കുക എന്നും കമ്പനി അറിയിച്ചിട്ടുണ്ട്. കൂടാതെ, സ്വിഗ്ഗിയുടെ ഇൻസ്റ്റാമാർട്ടിന് ഈ പുതുക്കിയ ചാർജ് ബാധകമല്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

Swiggy app logo
Swiggy app നിരക്ക് കൂട്ടുന്നു

സ്വിഗ്ഗി മാത്രമല്ല, കഴിഞ്ഞ ഓഗസ്റ്റിൽ സൊമാറ്റോയും തങ്ങളുടെ പ്ലാറ്റ്ഫോം ചാർജ് 3 രൂപയാക്കുമെന്ന് അറിയിച്ചിരുന്നു. പ്ലാറ്റ്‌ഫോം ഫീസ് 3 രൂപ അവതരിപ്പിച്ചു. ശ്രദ്ധേയമായി, സ്വിഗ്ഗിയുടെ മീൽ ഡെലിവറി സേവനത്തിലൂടെ നൽകുന്ന ഓർഡറുകൾക്ക് മാത്രമേ ഈ നിരക്ക് ബാധകമാകൂ; Instamart ഓർഡറുകൾ ഉൾപ്പെടുത്തിയിട്ടില്ല.

സ്വിഗ്ഗിയിലെ ആ വമ്പൻ ഓർഡർ

പ്ലാറ്റ്ഫോം ഫീസ് ഉയർത്തിയാലും ഡെലിവറി ചാർജ് ഉയർത്തിയാലും ഇന്ന് മിക്കവരുടെയും ജീവിതത്തിൽ ഓൺലൈൻ ഫുഡ് ഡെലിവറി സേവനം നിർണായക പങ്ക് വഹിക്കുന്നുണ്ട്, പ്രത്യേകിച്ച് പട്ടണവാസികളുടെ തിരക്കേറിയ ജീവിതചര്യയിൽ. ആഘോഷങ്ങൾക്കും ഒത്തുകൂടലിനും പോലും ഇത്തരത്തിൽ ഓൺലൈൻ ഫുഡ് ഡെലിവറിയാണ് കൂടുതൽ അനായാസം.

ഇക്കഴിഞ്ഞ ഇന്ത്യ- പാക് ലോകകപ്പിലാകട്ടെ വൻ റെക്കോഡിലൊരു ഓർഡറാണ് സ്വിഗ്ഗിയ്ക്ക് ലഭിച്ചത്. ക്രിക്കറ്റ് മത്സരം തത്സമയം കാണുന്നതിനിടെ ഛണ്ഡീഗഡ്ഡിലെ ഒരു കുടുംബം ഓർഡർ ചെയ്തത് 70 ബിരിയാണികളാണ്. ഓർഡർ കുറച്ച് വലുതായിരുന്നെങ്കിലും, മത്സരം തീരുന്നതിന് മുന്നേ സ്വിഗ്ഗിയോട് ആവശ്യപ്പെട്ട 70 ബിരിയാണികളും കമ്പനി എത്തിച്ചു നൽകി.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo