വാട്ട്സ് ആപ്പിലൂടെ പണമയക്കാൻ പുതിയ ട്രിക്കുകൾ
QR കോഡുകൾ വഴി എളുപ്പത്തിൽ വാട്ട്സ് ആപ്പിൽ പണമയക്കാം
വാട്ട്സ് ആപ്പിൾ ഇപ്പോൾ ഒരുപാടു അപ്പ്ഡേഷനുകൾ നടന്നുകൊണ്ടിരിക്കുകയാണ് .ഈ വർഷം ആദ്യം തന്നെ വാട്ട്സ് ആപ്പ് അവരുടെ ബിസിനസ്സ് ആപ്ലികേഷൻ പുറത്തിറക്കിയിരുന്നു .അതിനു ശേഷം വാട്ട്സ് ആപ്പിലൂടെ പണമിടപാടുകൾ നടത്തുവാനുള്ള ഓപ്‌ഷനുകളും നൽകിയിരുന്നു .എന്നാൽ ഇപ്പോൾ വാട്ട്സ് ആപ്പിലൂടെ മറ്റൊരു തരത്തിൽ പണമിടപാടുകൾ നടത്തുവാൻ സാധിക്കുന്നു .കൂടുതൽ വിവരങ്ങൾ മനസിലാക്കാം .
എങ്ങനെ വാട്ട്സ് ആപ്പിലൂടെ പണമിടപാടുകൾ നടത്താം
വാട്ട്സ് ആപ്പിൽ ഇപ്പോൾ ഇല്ലാത്ത ഓപ്പ്‌ഷനുകൾ ഇല്ല എന്നുതന്നെപറയാം .ഇപ്പോൾ പുതിയ രീതിയിലും പണമിടപാടുകൾ വാട്ട്സ് ആപ്പ് വഴി നടത്തുവാൻ സാധിക്കുന്നു .QR കോഡുകളിലൂടെയാണ് ഇത് സാധ്യമാകുന്നത് .ഈ സംവിധാനം ബീറ്റാ വേര്‍ഷനിലാണ് ആദ്യം പുറത്തിറക്കുന്നത്.
മാത്രമല്ല, ഇമോജികളും, ജിഫ് കളും പുതിയ വേര്‍ഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2.18.23 എന്ന അപ്‌ഡേറ്റ് വേര്‍ഷനിലാണ് പുതിയ ജിഫുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.ഈ കോഡുകൾക്കായി നിങ്ങളുടെ വാട്ട്സ് ആപ്പിലെ സെറ്റിങ്സിൽ പോകേണ്ടതാണ് .അതിനുശേഷം പെയ്മന്റ് എന്ന ഓപ്പ്‌ഷനിൽ പോകുക .അവിടെ ന്യൂ സെറ്റിങ്ങ്‌സ് – സ്‌കാന്‍ ക്യൂആര്‍ കോഡ് എന്ന ഓപ്‌ഷനുകൾ ലഭിക്കുന്നതാണ് .
വാട്ട്സ് ആപ്പിനു വേണ്ടി പുതിയൊരു അപ്പ്ലിക്കേഷൻ
കഴിഞ്ഞ വർഷമാണ് വാട്ട്സ് ആപ്പിന്റെ ഏറ്റവും വലിയ പോരായ്മ്മയായ ഡിലീറ്റ് ഫോർ എവെരി വൺ പുറത്തിറക്കിയത് .എന്നാൽ ഉപഭോതാക്കളിൽ നിന്നും മികച്ച പ്രതികരണമാണ് ഇതിനു ലഭിച്ചിരുന്നത് .ഡിലീറ്റ് ഫോർ എവെരി വൺ കൊടുത്താൽ അയച്ച മെസേജുകൾ ഡിലീറ്റ് ആകുന്നു .എന്നാൽ ഇപ്പോൾ അങ്ങനെ ഡിലീറ്റ് ചെയ്ത മെസേജുകളും ഇനി കാണുവാൻ സാധിക്കുന്നു .
പ്ലേസ്റ്റോറില്‍ നിന്ന് Notification History എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുക.ഈ ആപ്ലികേഷൻ നിങ്ങളുടെ സ്മാർട്ട് ഫോണിൽ ഇൻസ്റ്റാൾ ചെയ്യേണ്ടതാണ് .
അതിനു ശേഷം വാട്‌സാപ്പില്‍ അയച്ചയാള്‍ സന്ദേശം ഡിലീറ്റ് ചെയ്താലും നോട്ടിഫിക്കേഷന്‍ ഹിസ്റ്ററി ആപ്പ് അത് കാണിക്കുന്നതായിരിക്കും .
മെസേജുകൾ അയച്ച സമയവും കൂടാതെ ഡിലീറ്റ് ചെയ്ത സമയവും ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .എന്നാൽ ഇത് ലഭിക്കണമെങ്കിൽ വാട്ട്സ് ആപ്പിന്റെ ഏറ്റവും പുതിയ വേർഷൻ ഉപയോഗിക്കണം .
ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക