സ്റ്റാറ്റസ് ഇടുമ്പോൾ സൂക്ഷിക്കുക! പുത്തൻ ഫീച്ചറുമായി WhatsApp
വാട്ട്‌സ്ആപ്പിന്റെ പുത്തൻ ഫീച്ചർ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് സ്റ്റാറ്റസ് അപ്ഡേറ്റുകൾ റിപ്പോർട്ട് ചെയ്യാം
വാട്ട്‌സ്ആപ്പിന്റെ മറ്റൊരു പുത്തൻ സുരക്ഷാ ഫീച്ചർ ആണ് ഇത്
സോഷ്യൽ മീഡിയ നിയമങ്ങൾ ലംഘിക്കുന്നതിനും കുറ്റകരമായ സ്റ്റാറ്റസ് പോസ്റ്റ് ചെയ്യുന്നതിനും എതിരെയാണ് പുതിയ ഫീച്ചർ
ലോകത്ത് ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന മെസഞ്ചറുകളില്‍ ഒന്നാണ് വാട്സാപ്പ് (Whatsapp). ഉപയോക്താക്കള്‍ക്കാവശ്യമായ പുത്തൻ ഫീച്ചറുകള്‍ കൃത്യമായ ഇടവേളകളിൽ അവതരിപ്പിക്കുക എന്നുള്ളത് വാട്ട്സാപ്പിന്റെ പ്രത്യേകതയാണ്. ഇപ്പോഴിതാ, വാട്‌സാപ്പ് സ്റ്റാറ്റസ് (Whatsapp status) റിപ്പോര്‍ട്ട് ചെയ്യാനുള്ള അവസരവും കമ്പനി ഒരുക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ഒരു പുതിയ ഫീച്ചറിന്റെ പണിപ്പുരയിലാണ് വാട്‌സാപ്പ്.
ഇപ്പോൾ വാട്ട്‌സ്ആപ്പ് മറ്റൊരു പുതിയ സുരക്ഷാ ഫീച്ചറാണ് ഉപഭോക്താക്കളുടെ സുരക്ഷാ മുൻനിർത്തി പുറത്തിറക്കുന്നത്. ഈ ഫീച്ചറിന്റെ സഹായത്തോടെ, സ്റ്റാറ്റസ് അപ്ഡേറ്റുകൾ റിപ്പോർട്ട് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കും. അതായത്, ഏതെങ്കിലും ഉപയോക്താവ് സോഷ്യൽ മീഡിയ നിയമങ്ങൾ ലംഘിക്കുകയോ ആക്ഷേപകരമായ സ്റ്റാറ്റസ് പോസ്റ്റുചെയ്യുകയോ ചെയ്താൽ, ആ അക്കൗണ്ടും സ്റ്റാറ്റസും റിപ്പോർട്ട് ചെയ്യാം.
വാട്ട്‌സ്ആപ്പിന്റെ വരാനിരിക്കുന്ന ഫീച്ചറിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്ന WABetainfo എന്ന വെബ്‌സൈറ്റാണ് ഈ സവിശേഷതയെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയിരിക്കുന്നത്. WABetainfo റിപ്പോർട്ട് ചെയ്തതുപോലെ, WhatsApp-ന്റെ പുതിയ ഫീച്ചർ സ്റ്റാറ്റസ് സെക്ഷൻ മെനുവിൽ സ്റ്റാറ്റസ് അപ്ഡേറ്റുകൾ റിപ്പോർട്ട് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കും.അതായത്, വാട്ട്സാപ്പിൽ സന്ദേശമയക്കുന്ന സമയത്ത് ഉപഭോക്താക്കൾ നിബന്ധനകൾ ലംഘിക്കുന്ന എന്തെങ്കിലും സംശയാസ്‌പദമായ സ്റ്റാറ്റസ് അപ്‌ഡേറ്റ് കാണുകയാണെങ്കിൽ, എന്തെങ്കിലും കുറ്റകരമോ ആക്ഷേപകരമോ ആയ ഉള്ളടക്കം പോസ്റ്റുചെയ്യുകയാണെങ്കിലോ ഉപഭോക്ക്താക്കൾക്ക് പരാതി നൽകാം. സ്റ്റാറ്റസ് അപ്ഡേറ്റുകൾ റിപ്പോർട്ട് ചെയ്യാനുള്ള ഫീച്ചർ നിലവിൽ പരീക്ഷിക്കുകയാണെന്ന് റിപ്പോർട്ട് പറയുന്നു. ഉടൻ തന്നെ ഇത് വാട്ട്‌സ്ആപ്പ് ഡെസ്ക്ടോപ്പിൽ ഉൾപ്പെടുത്തുമെന്നാണ് കരുതുന്നത്.
ഡിലീറ്റ് ഫോർ മീ ഫീച്ചറിന്റെ സഹായത്തോടെ, അബദ്ധത്തിൽ ഡിലീറ്റ് ചെയ്‌ത സന്ദേശങ്ങൾ പുനഃക്രമീകരിക്കാൻ കഴിയും. യഥാർത്ഥത്തിൽ, ഡിലീറ്റ് ഫോർ മി ഓപ്ഷന്റെ അപ്‌ഡേറ്റ് സമയത്ത് ഈ സവിശേഷത അവതരിപ്പിച്ചുട്ടുണ്ട് . ഉപയോക്താക്കൾക്ക് ഡിലീറ്റ് ഫോർ മി ഓപ്‌ഷൻ ടാപ്പുചെയ്‌തതിന് ശേഷവും ഒഴിവാക്കിയ സന്ദേശങ്ങൾ വീണ്ടെടുക്കാനാകും. നേരത്തെ ഗ്രൂപ്പിൽ നിന്ന് സന്ദേശങ്ങൾ വേഗത്തിൽ ഇല്ലാതാക്കാൻ, എല്ലാവരും ഡിലീറ്റ് ഫോർ മീ ഓപ്ഷൻ നിരവധി തവണ ടാപ്പുചെയ്യേണ്ടതുണ്ട് എന്നതായിരുന്നു . ഇതിനുശേഷം, നിങ്ങളുടെ ചാറ്റിൽ നിന്ന് സന്ദേശം നീക്കം ചെയ്യപ്പെടും, എന്നാൽ ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾക്ക് തുടർന്നും ഈ സന്ദേശം കാണാൻ കഴിയും. ചിലപ്പോൾ ഇത് ആശയക്കുഴപ്പത്തിനും കാരണമാകുന്നു. വാട്ട്‌സ്ആപ്പിന്റെ പുതിയ ഫീച്ചറിന്റെ സഹായത്തോടെ, ഡിലീറ്റ് ഫോർ മീ ഓപ്ഷൻ ടാപ്പ് ചെയ്‌ത് ഗ്രൂപ്പിലെ സന്ദേശങ്ങൾ വേഗത്തിൽ ഒഴിവാക്കാൻ കഴിയും. ഈ ഫീച്ചർ iOS, Android എന്നിവയ്‌ക്കായി പ്രസിദ്ധീകരിച്ചു.
ഒക്ടോബറില്‍ മാത്രം 23 ലക്ഷം ഇന്ത്യക്കാരുടെ അക്കൗണ്ടുകള്‍ വാട്സാപ്പ് നിരോധിച്ചിരുന്നു. 2021ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി റൂള്‍ അനുസരിച്ചാണ് നടപടിയെന്നാണ് റിപ്പോർട്ടുകൾ. 23 ലക്ഷം അക്കൗണ്ടുകളില്‍ 8,11,000 അക്കൗണ്ടുകള്‍ ഉപയോക്താക്കളുടെ പരാതി ലഭിക്കുന്നതിന് മുന്‍പ് തന്നെ വാട്സാപ്പ് നിരോധിച്ചു. സ്പാം മെസേജുകളെക്കുറിച്ച് മറ്റ് ഉപയോക്താക്കളില്‍ നിന്ന് ഒന്നിലധികം പരാതികള്‍ ലഭിക്കുകയോ കമ്പനിയുടെ മാര്‍ഗനിര്‍ദേശം ലംഘിക്കുകയോ മാര്‍ഗനിര്‍ദേശം ലംഘിക്കുകയോ ചെയ്താല്‍ വാട്ട്‌സാപ്പ് അക്കൗണ്ടുകള്‍ നിരോധിക്കും.