Mentioned you in status: അടിപൊളി! WhatsApp സ്റ്റാറ്റസിലും ഇനി മെൻഷൻ ഫീച്ചർ, പ്രൈവസി പ്രശ്നമാകുമോ?

Mentioned you in status: അടിപൊളി! WhatsApp സ്റ്റാറ്റസിലും ഇനി മെൻഷൻ ഫീച്ചർ, പ്രൈവസി പ്രശ്നമാകുമോ?
HIGHLIGHTS

WhatsApp സ്റ്റാറ്റസിലും ഇനി ആ Instagram, Facebook ഫീച്ചർ വരുന്നു

Mentioned you in status ഫീച്ചർ വാട്സ്ആപ്പിലേക്കും വരുന്നു

സ്റ്റാറ്റസിൽ പ്രത്യേക കോൺടാക്റ്റിനെ ടാഗ് ചെയ്യാൻ ഫീച്ചർ സഹായിക്കും

WhatsApp സ്റ്റാറ്റസിലും ഇനി ആ Instagram, Facebook ഫീച്ചർ വരുന്നു. Mentioned you in status ഫീച്ചർ ചാറ്റ് ആപ്പിലേക്കും അവതരിപ്പിക്കുന്നു. മെറ്റ കമ്പനിയുടെ ഇൻസ്റ്റഗ്രാം മെൻഷൻ ഫീച്ചർ ജനപ്രിയമാണ്. ഇനി വാട്സ്ആപ്പിലേക്കും ഇതേ ഫീച്ചർ വരുന്നു.

ഇനി സ്റ്റാറ്റസിട്ടാൽ നിങ്ങളുടെ പ്രിയപ്പെട്ടവരെ പരാമർശിക്കാം. ഇതിനായുള്ള മെൻഷൻ ഫീച്ചറാണ് മെറ്റ അവതരിപ്പിക്കുന്നത്. സ്റ്റാറ്റസിൽ പ്രത്യേക കോൺടാക്റ്റിനെ ടാഗ് ചെയ്യാൻ ഫീച്ചർ സഹായിക്കും. ഇങ്ങനെ ഇൻസ്റ്റന്റ് നോട്ടിഫിക്കേഷൻ നിങ്ങൾക്ക് ലഭിക്കും.

WhatsApp status പുതിയ ഫീച്ചർ

mentioned you in status whatsapp to bring mention feature like insta but what about privacy
WhatsApp സ്റ്റാറ്റസിലും ഇനി മെൻഷൻ ഫീച്ചർ

നിങ്ങളുടെ ആഘോഷങ്ങളിലെ ഫോട്ടോ ഷെയർ ചെയ്യുമ്പോഴോ വീഡിയോ ഷെയർ ചെയ്യുമ്പോഴോ ഇത് രസകരമായിരിക്കും. അതുപോലെ സുഹൃത്തുക്കളുടെ ട്രോളുകൾ പങ്കുവയ്ക്കുമ്പോൾ മെൻഷൻ ചെയ്യുന്നതിലും ഇത് രസകരമായിരിക്കും.

WhatsApp മെൻഷൻ യൂ ഫീച്ചർ

നിങ്ങളെ ആരെങ്കിലും സ്റ്റാറ്റസിൽ മെൻഷൻ ചെയ്താൽ നോട്ടിഫിക്കേഷൻ ലഭിക്കും. ഇതിനായി സ്റ്റാറ്റസിനൊപ്പം കോൺടാക്റ്റ് മെൻഷൻ ഫീച്ചറാണ് ഉപയോഗിക്കേണ്ടത്. നിലവിൽ ഈ അപ്ഡേറ്റ് പരീക്ഷണഘട്ടത്തിലാണ്. വാട്സ്ആപ്പ് ബീറ്റ വേർഷനിൽ ഈ ഫീച്ചറിന്റെ ട്രെയൽ നടക്കുകയാണ്.

മെൻഷൻ ഫീച്ചറിൽ പ്രൈവസിയും സുരക്ഷിതം

ഈ മെൻഷൻ ഫീച്ചർ ബന്ധപ്പെട്ടവരുടെ പ്രൈവസിയെ ബാധിക്കില്ല. അതായത്, മെൻഷൻ ചെയ്യുന്നയാൾക്കും ആ കോണ്ടാക്റ്റിനും മാത്രമാണ് ഇത് കാണാനാകുക. സ്റ്റാറ്റസ് കാണുന്ന മറ്റുള്ളവർക്ക് ആരെയാണ് പരാമർശിച്ചിരിക്കുന്നതെന്ന് കാണാൻ കഴിയില്ല.

നോട്ടിഫിക്കേഷനും മെസേജും പ്രത്യേകം സൂചിപ്പിച്ച വ്യക്തിക്ക് മാത്രമായാണ് അയക്കുന്നത്. ഇങ്ങനെ വാട്സ്ആപ്പ് എൻഡ്-ടു-എൻഡ് കമ്മ്യൂണിക്കേഷൻ തന്നെ ഉറപ്പാക്കുന്നു.

ഇൻസ്റ്റഗ്രാം പോലെയാണ്, എന്നാലും വ്യത്യാസമുണ്ട്

ഇൻസ്റ്റാഗ്രാം മെൻഷൻ സ്റ്റാറ്റസ് ഫീച്ചർ പോലെ തന്നെയാണ് ഈ വാട്സ്ആപ്പ് ഫീച്ചറും. നിങ്ങൾക്ക് മെൻഷൻ ചെയ്തുകിട്ടുന്ന സ്റ്റാറ്റസ് ഷെയർ ചെയ്യാനാകും. സ്റ്റാറ്റസ് സ്‌ക്രീനിലെ ഒരു പുതിയ റീഷെയർ ബട്ടൺ വഴി ഇത് സാധിക്കും. ഈ റീഷെയർ ബട്ടൺ ക്ലിക്ക് ചെയ്ത് സ്റ്റാറ്റസിൽ അപ്‌ഡേറ്റ് ചെയ്യാം. ഇങ്ങനെ നിങ്ങളുടെ കോണ്ടാക്റ്റുകളിലേക്കും പെട്ടെന്ന് ഷെയർ ചെയ്യാനുള്ള സൌകര്യമുണ്ട്.

Read More: WhatsApp Status New Feature: Like ഫീച്ചർ ഇനി സ്റ്റാറ്റസിൽ, സംഭവം വാട്സ്ആപ്പിനെ സൂപ്പറാക്കും

എന്നാൽ ഇൻസ്റ്റായിൽ നിന്ന് കുറച്ച് വ്യത്യസ്തം ഈ റീഷെയർ ഓപ്ഷനുണ്ട്. ഇൻസ്റ്റയിൽ അതാരാണ് മെൻഷൻ ചെയ്തതെന്ന് കാണാൻ സാധിക്കും. എന്നാൽ വാട്സ്ആപ്പ് മെൻഷൻ ഫീച്ചറിൽ ഒറിജിനൽ ക്രിയേറ്ററിനെ മനസിലാകില്ല. ഇത്തരത്തിൽ വാട്സ്ആപ്പ് പ്രൈവസി സംരക്ഷിക്കുന്നതാണ്. എന്തായാലും ഈ ഫീച്ചർ വലിയ ജനപ്രിയത നേടുമെന്ന് ഉറപ്പാണ്.

അടുത്തിടെ മെറ്റ ലൈക്ക് റിയാക്ഷൻ ഫീച്ചർ വാട്സ്ആപ്പ് സ്റ്റാറ്റസിൽ അവതരിപ്പിച്ചു. ചാറ്റ് ബോക്സിലേക്ക് പോകാതെ സ്റ്റാറ്റസുകൾക്ക് റിയാക്ഷൻ കൊടുക്കാൻ ഇത് സഹായിക്കുന്നു.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo