mAadhaar വഴി നിങ്ങളുടെ സ്മാർട്ട് ഫോണിൽ ഇനി ആധാർ കാർഡ്
UIDAI പുറത്തിറക്കിയിരിക്കുന്ന എം ആധാർ (mAadhaar) എന്ന ആപ്പ്
ഇന്ത്യയിൽ വിവിധ ആവശ്യങ്ങൾക്കായി ആധാർ കാർഡ് നിർബന്ധമാണല്ലോ ഈ അവസരത്തിൽ ആധാർ കാർഡ് പോക്കറ്റിലോ പേഴ്‌സിലോ സൂക്ഷിക്കാതെ മൊബൈലിൽ കൊണ്ട് നടക്കാനുള്ള ഒരു അവസരമൊരുക്കിയിരിക്കുകയാണ് UIDAI. ആധാർ കാർഡിന്റെ സോഫ്റ്റ്കോപ്പി സൂക്ഷിക്കുന്നതിനും വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാനും എം ആധാർ എന്ന ആപ്പ് വഴിയാണ് സൗകര്യമൊരുക്കിയിരിക്കുന്നത്.
UIDAI പുറത്തിറക്കിയിരിക്കുന്ന എം ആധാർ (mAadhaar) എന്ന ആപ്പാണ് ആധാർ കാർഡിനെ മൊബൈലിൽ ഫോണിലാക്കി സൂക്ഷിക്കാനും ഉപയോഗിക്കാനും അവസരമൊരുക്കുന്നത്.
ആൻഡ്രോയിഡ് 3.0 വേർഷൻ മുതലുളള ഫോണുകളിൽ ഈ ആപ്പ് ഉപയോഗിക്കാനാകും. ഇതിനായി പ്‌ളേസ്റ്റോറിൽ നിന്നും ആപ്പ് ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കാം.
ഫിംഗർ പ്രിന്റ് സ്കാനർ ഉള്ള ഫോണുകളിൽ സെക്യൂരിറ്റി ലോഗിൻ സേവനത്തിനായി ആ രീതി പിന്തുടരാനാകും. അത്തരം സൗകര്യമില്ലാത്ത ഫോണുകളിൽ ആധാർ നമ്പറും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യാം.