ടിക്ക് ടോക്കിനു ഇനി വിട ;ഫേസ്ബുക്കിന്റെ സ്വന്തം ലസ്സോ എത്തുന്നു
പുതിയ ആപ്ലികേഷനുകളുമായി ഫേസ് ബുക്ക് ഉടൻ എത്തുന്നു
ടിക്ക് ടോക്ക് എന്ന ആപ്ലികേഷനെ അറിയാത്തവരായി ആരുംതന്നെ ഉണ്ടാകില്ല .മ്യൂസിക്കൽ മേഖലയിൽ നിലവിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്ന ഒരു ആപ്ലികേഷൻ ആണ് ടിക്ക് ടോക്ക് .എന്നാൽ ഇപ്പോൾ ടിക്ക് ടോക്കിനെ വെല്ലാൻ ഫേസ് ബുക്ക് പുതിയ ഒരു ആപ്ലികേഷൻ പുറത്തിറക്കിയിരിക്കുന്നു .ലസ്സോ എന്ന ആപ്ലികേഷൻ ആണ് ടിക്ക് ടോക്കിന്റെ അതെ സമാനമായ രീതിയിൽ പുറത്തിറക്കിയിരിക്കുന്നത് .ടിക്ക് ടോക്കിൽ ലഭ്യമാകുന്ന എല്ലാ ഫീച്ചറുകളും ഉപഭോതാക്കൾക്ക് ലാസോയിലും ലഭിക്കുന്നതാണ് .എന്നാൽ ഈ ആപ്ലികേഷനുകൾ എന്ന് പുറത്തിറക്കും കൂടാതെ മറ്റു വിവരങ്ങൾ ഒന്നും തന്നെ ഫേസ് ബുക്ക് ഇതുവരെ പുറത്തുവിട്ടട്ടില്ല .
ആപ്പിളിന്റെ ഐ ഫോണുകളിലും കൂടാതെ ആൻഡ്രോയിഡ് സ്മാർട്ട് ഫോണുകളിലും ഒരേപോലെ ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് ,നിങ്ങളുടെ വിഡിയോകൾ മറ്റുള്ളവർക്ക് പങ്കുവെക്കുന്നതിനും ഇതിൽ സാധ്യമാകുന്നുണ്ട് .അതുപോലെ തന്നെ ഫേസ് ബുക്ക് കൂടാതെ ഇൻസ്റ്റാഗ്രാം വഴി ഉപഭോതാക്കൾക്ക് ലാസോയിൽ ലോഗിൻ ചെയ്യുവാനും സാധിക്കുന്നതാണ് .എന്നാൽ നിലവിൽ ഒരു പരീക്ഷണം എന്ന നിലയിൽ US ൽ മാത്രമാണ് ഇപ്പോൾ ലഭ്യമാകുന്നത് .
എന്നാൽ ഈ ആപ്ലികേഷൻ ഉപയോഗിച്ച് നിങ്ങളുടെ ചെറിയ സൈസിൽ ഉള്ള വിഡിയോകൾ നിങ്ങൾക്ക് ഇഷ്ടപ്പെട്ട രീതിയിൽ എഫക്ടുകളും മറ്റും നൽകി വീഡിയോ എഡിറ്റ് ചെയ്യുവാൻ സാധിക്കുന്നതാണ് .ടിക്ക് ടോക്കിൽ ഉപയോഗിക്കുന്നതുപോലെ രെജിസ്റ്റർ ചെയ്തതിനു ശേഷം ഉപഭോതാക്കൾക്ക് വിഡിയോകൾ മറ്റുള്ളവരുമായി ഷെയർ ചെയ്യുന്നതിന് ലാസോയിൽ സാധിക്കുന്നു .ടിക്ക് ടോക്കിനു ഏറെ ഫാൻസ് ഉള്ള ഇന്ത്യയിൽ തന്നെ ഉടൻ തന്നെ പുറത്തിറക്കും എന്നാണ് സൂചനകൾ