WhatsApp Fake News Tips: വ്യാജവാർത്തകൾ ചതിക്കും, തിരിച്ചറിയാൻ നിങ്ങൾ ശ്രദ്ധിക്കേണ്ടത്| TECH NEWS

WhatsApp Fake News Tips: വ്യാജവാർത്തകൾ ചതിക്കും, തിരിച്ചറിയാൻ നിങ്ങൾ ശ്രദ്ധിക്കേണ്ടത്| TECH NEWS
HIGHLIGHTS

400 ദശലക്ഷം ഉപയോക്താക്കൾ ഇന്ന് WhatsApp ഉപയോഗിക്കുന്നുണ്ട്

Fake News ഏറ്റവും കൂടുതൽ പ്രചരിക്കുന്നത് WhatsApp വഴിയാണെന്ന് പറയാം

വാട്സ്ആപ്പിലെ തെറ്റായ മെസേജുകൾ കണ്ടെത്താൻ ചില ഈസി ടിപ്സുകളുണ്ട്

ഇന്ന് Fake News ഏറ്റവും കൂടുതൽ പ്രചരിക്കുന്നത് WhatsApp വഴിയാണെന്ന് പറയാം. അപകടകരമാകുന്ന വ്യാജ വാർത്തകളും ഇക്കൂട്ടത്തിലുണ്ട്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പോലുള്ളവയിലും വ്യാജ വാർത്തകളുണ്ടെങ്കിലും വാട്സ്ആപ്പിലെത്തുന്നവയെയാണ് സൂക്ഷിക്കേണ്ടത്.

കാരണം സാധാരണക്കാരും മുതിർന്നവരുമെല്ലാം വാട്സ്ആപ്പ് ധാരാളം ഉപയോഗിക്കുന്നു. കൂടാതെ ജോലി ആവശ്യങ്ങൾക്ക് വരെ പലരും മെറ്റയുടെ വാട്സ്ആപ്പിനെ ആശ്രയിക്കുന്നുണ്ട്.

WhatsApp Fake News അപകടമാണ്

400 ദശലക്ഷം ഉപയോക്താക്കൾ ഇന്ന് വാട്സ്ആപ്പ് ഉപയോഗിക്കുന്നുണ്ട്. അതിനാൽ തന്നെ വ്യാജവാർത്തകൾ വലിയൊരു വിഭാഗത്തിലേക്ക് വേഗത്തിൽ വ്യാപിക്കുകയും ചെയ്യും. ഇന്ന് വാട്സ്ആപ്പ് വ്യാജ വാർത്തകൾക്ക് എതിരെ ചില ഫീച്ചറുകൾ ഉപയോഗിക്കുന്നുണ്ട്.

WhatsApp Fake News
WhatsApp Fake News

മെസേജുകൾ ഫോർവേഡ് ചെയ്യുന്നത് വെറും അഞ്ച് ചാറ്റുകളായി മെറ്റ പരിമിതപ്പെടുത്തിയിരുന്നു. അഡ്മിൻമാർക്ക് മാത്രം സന്ദേശം പോസ്റ്റ് ചെയ്യാൻ കഴിയുന്ന ഗ്രൂപ്പ് ഫീച്ചറുകളും കമ്പനി കൊണ്ടുവന്നു. എങ്കിലും വാട്സ്ആപ്പിൽ തെറ്റായ വിവരങ്ങളും വ്യാജ വാർത്തകളും പ്രചരിക്കുന്നുണ്ട്. ഇതിന് ചില ടിപ്സുകൾ പരീക്ഷിച്ചാൽ മതി.

WhatsApp Fake News എങ്ങനെ തിരിച്ചറിയാം?

വാട്സ്ആപ്പിൽ തെറ്റായ മെസേജുകൾ കണ്ടെത്താൻ ചില ഈസി ടിപ്സുകളുണ്ട്. ഇവ ശ്രദ്ധിച്ചാൽ വാട്സ്ആപ്പ് മെസേജുകളിലൂടെ നിങ്ങൾ കബളിപ്പിക്കപ്പെടില്ല. മാത്രമല്ല, ചില വ്യാജ മെസേജുകൾ നിങ്ങളുടെ ബാങ്ക് അക്കൌണ്ട് കാലിയാക്കാനും കാരണമായേക്കും. അതിനാൽ സൂക്ഷിക്കുക.

ഫോട്ടുകളും ഫയലുകളും നന്നായി ശ്രദ്ധിക്കണം

വാട്സ്ആപ്പിലൂടെ അയയ്‌ക്കുന്ന ഫോട്ടോകൾ, ഓഡിയോ റെക്കോർഡിങ്ങുകൾ, വീഡിയോകളിലെല്ലാം വിശ്വസിക്കരുത്. കാരണം ഇവ നിങ്ങളെ കബളിപ്പിക്കാൻ ചിലപ്പോൾ എഡിറ്റ് ചെയ്തവയാണ്. നിങ്ങൾക്ക് വാട്സ്ആപ്പിൽ ലഭിച്ച വാർത്ത മറ്റെവിടെയെങ്കിലും റിപ്പോർട്ട് ചെയ്തിട്ടുണ്ടോ എന്നറിയണം.

ഉദാഹരണത്തിന് ഔദ്യോഗികമായ വെബ്സൈറ്റുകളിലോ വാർത്താ ചാനലുകളിലോ ഉണ്ടോ എന്ന് നോക്കണം. ഒന്നിലധികം ഇടങ്ങളിൽ അവ വന്നിട്ടുണ്ടെങ്കിൽ കുറച്ചൊക്കെ വിശ്വസനീയത ഉറപ്പിക്കാം.

Forward message എപ്പോഴും കിട്ടാറുണ്ടോ?

ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടതാണ് ഫോർവേഡ് മെസേജുകൾ. ഇവയിൽ വലിയ ജാഗ്രത പാലിക്കണം. ഫോർവേഡ് മെസേജുകളെ എളുപ്പത്തിൽ തിരിച്ചറിയാൻ വാട്സ്ആപ്പിൽ തന്നെ ചില സൂത്രങ്ങളുണ്ട്. അഞ്ചിൽ കൂടുതൽ ആളുകളിലേക്ക് മെസേജ് അയക്കുന്നുണ്ടെങ്കിൽ അതിനെ വാട്സ്ആപ്പ് Frequently Forwarded എന്ന ലേബലിലാക്കുന്നു.

അത് ഡബിൾ ആരോ മാർക്കിലായിരിക്കും ഫോർവേഡ് ആകപ്പെടുന്നത്. അതിനാൽ ഇങ്ങനെയുള്ള മെസേജുകളുടെ ആധികാരികത പരിശോധിക്കണം. ഇത് ശരിയായ മെസേജ് ആണോ എന്ന് ഉറപ്പില്ലെങ്കിൽ മറ്റാർക്കും ഷെയർ ചെയ്യാതിരിക്കാനും ശ്രമിക്കുക.

വൈറലാവുന്ന മെസേജുകളെ സൂക്ഷിക്കുക

വ്യാജ വാർത്തകളാണ് അതിവേഗം വൈറലാകുന്നത്. വാട്സ്ആപ്പ് ഗ്രൂപ്പുകൾ വ്യാജ വാർത്തകളുടെ വിളനിലമെന്ന് പറയാം. ഏതെങ്കിലും ഗ്രൂപ്പോ കോൺടാക്റ്റോ സ്ഥിരമായി വ്യാജ വാർത്തകൾ ഷെയർ ചെയ്യുന്നുണ്ടെങ്കിൽ അതിനെതിരെ റിപ്പോർട്ട് ചെയ്യാം.

അതുപോലെ മെസേജുകൾ അയക്കുമ്പോൾ അവ വ്യാജമല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം ഷെയർ ചെയ്യുക. സ്പെല്ലിങ് മിസ്റ്റേക്കുകളുള്ള മെസേജുകൾ പലപ്പോഴും വ്യാജനായിരിക്കാം. അതുപോലെ https ഇല്ലാതെ വരുന്ന ലിങ്കുകളും തുറക്കരുത്. ഇവയെല്ലാം ശ്രദ്ധിച്ചാൽ വ്യാജ വാർത്തകളിൽ നിങ്ങൾ കബളിപ്പിക്കപ്പെടില്ല. കൂടാതെ മറ്റൊരാൾ നിങ്ങളാൽ ചതിക്കുഴിയിൽ വീഴാതിരിക്കാനും സഹായിക്കും.

READ MORE: Google Pay, PhonePe ആധിപത്യം അവസാനിച്ചേക്കും! കേന്ദ്രം പണി തുടങ്ങിയോ? TECH NEWS

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo