വാട്ട്സ് ആപ്പിനെ പൂട്ടാൻ പുതിയ അപ്ലികേഷനുകളുമായി പതഞ്ജലിയുടെ ഉപജ്ഞാതാവ് ബാബ രാം ദേവ് എത്തുന്നു .കഴിഞ്ഞ ദിവസ്സം ഏറെ ചർച്ചചെയ്ത വിഷയങ്ങളിൽ ഒന്നാണിത് .സ്വദേശി സമൃദ്ധി സിം കാർഡുകൾ പതഞ്‌ജലി പുറത്തിറക്കിയിരുന്നു .എന്നാൽ അതിനു ശേഷം എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് ഇപ്പോൾ പുതിയ ആപ്ലിക്കേഷനുകൾ പുറത്തിറക്കുന്നത് .
ഇത് ഇന്ത്യയുടെ മാത്രം ആപ്ലികേഷൻ ആണ് എന്ന പ്രതേകതയും ഉണ്ട് .കിംഭോ എന്നത് ഒരു സംസ്‌കൃത പദമാണ് .ഇംഗ്ലീഷിൽ How Are You എന്നാണ് ഇതിന്റെ അർത്ഥം വരുന്നത് .ഈ ആപ്ലികേഷനുകൾ ഉപഭോതാക്കൾക്ക് ഗൂഗിളിന്റെ പ്ലേ സ്റ്റോറുകളിൽ നിന്നും ഡൗൺലോഡ് ചെയ്യുവാൻ സാധിക്കുന്നതാണ് .
വാട്ട്സ് ആപ്പുകളിൽ ഉള്ള എല്ലാ സൗകര്യങ്ങളും ഇതിൽ നിങ്ങൾക്ക് ലഭിക്കുന്നതാണ് .വീഡിയോ കോളിങ് സാധിക്കും ,സെലിബ്രിറ്റികളെ നിങ്ങൾക്ക് ഫോളോ ചെയ്യുവാനു സാധിക്കുന്നു .എന്നാൽ ഇപ്പോൾ ഈ ആപ്ലികേഷനുകൾക്ക് മികച്ച അഭിപ്രായമാണ് ഉപഭോതാക്കളിൽ നിന്നും ലഭിക്കുന്നത് .
പുതിയ ഓപ്പ്‌ഷനുകൾ വാട്ട്സ് ആപ്പിൽ എത്തുന്നു
ഈ വർഷം ഒരുപാടു അപ്പ്ഡേഷനുകൾ വാട്ട്സ് ആപ്പിൽ നിന്നും ലഭിക്കുകയുണ്ടായി .അവസാനമായി ലഭിച്ചത് ഡിലീറ്റ് ഫോർ എവെരി വൺ എന്ന ഓപ്‌ഷൻറെ സമയപരിധി നീട്ടിയതാണ് .എന്നാൽ ഇപ്പോൾ അടുത്ത അപ്പ്ഡേഷനുകൾ ഉടൻ എത്തിയേക്കും എന്നാണ് സൂചനകൾ .വാട്ട്സ് ആപ്പിലെ ഗ്രൂപ്പുകളിൽ ഇനി വീഡിയോ കോളിങ് സംവിധാനവും ഏർപ്പെടുത്തുവാൻ പോകുകയാണ് .കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാം .
വാട്ട്സ് ആപ്പിൽ ഇനി ലഭിക്കുവാൻ പോകുന്ന അപ്പ്ഡേഷനുകളിൽ ഒന്നാണ് വാട്ട്സ് ആപ്പിലെ ഗ്രൂപ്പുകളിൽ ഇനി വീഡിയോ കോളിങ് സംവിധാനം .ഈ അപ്പ്ഡേഷനുകൾ ലഭിച്ചുകഴിഞ്ഞാൽ ഒരേ സമയം ഗ്രൂപ്പുകളിലെ 3 ആളുകൾക്ക് പരസ്പരം വീഡിയോ കോളിംഗ് ചെയ്യുവാൻ സാധിക്കുന്നതാണ് .എന്നാൽ ഈ 3 എന്നുള്ളത് പരീക്ഷണ അടിസ്ഥാനത്തിൽ മാത്രം ലഭിക്കുന്നതാണ് .അതിനുശേഷം 4 ആളുകൾക്ക് മുകളിൽ കോളിങ് ലഭ്യമാകും എന്നാണ് ലഭിക്കുന്ന വിവരങ്ങൾ .
കഴിഞ്ഞ ദിവസം നടന്ന ഫേസ് ബുക്ക് എഫ് 8 ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സില്‍ ഈ പുതിയ വാട്ട്സ് ആപ്പിന്റെ അപ്പ്ഡേഷനുകളെക്കുറിച്ചു പറയുകയുണ്ടായി .ഇത് പരീക്ഷണാടിസ്ഥാനത്തില്‍ ചില ആന്‍ഡ്രോയിഡ്, ആപ്പിള്‍ ഫോണുകളില്‍ ഇപ്പോള്‍ തന്നെ ലഭ്യമായി തുടങ്ങിയെന്നാണ് ലഭിക്കുന്ന വിവരങ്ങൾ .കൂടാതെ മറ്റു പുതിയ അപ്പ്ഡേഷനുകളും ഇതിനോടപ്പം പുറത്തിറക്കും .