JioFinance App: അംബാനി ഇനി UPI ഭരിക്കും! പുതിയ Finance ആപ്പുമായി Jio| TECH NEWS

Updated on 31-May-2024
HIGHLIGHTS

Jio പുതിയ Finance App അവതരിപ്പിച്ചു

ജിയോ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് ആണ് ആപ്പ് അവതരിപ്പിച്ചത്

അക്കൗണ്ടുകളും സേവിങ്സും ഇനി ഒരൊറ്റ കുടക്കീഴിലാക്കാം

UPI ഉൾപ്പെടെയുള്ള സേവനങ്ങൾക്കായി Jio പുതിയ Finance App അവതരിപ്പിച്ചു. JioFinance ആപ്പ് എന്നാണ് ഇതിന്റെ പേര്. നിലവിൽ ബീറ്റാ മോഡിലാണ് ആപ്ലിക്കേഷൻ പ്രവർത്തിക്കുന്നത്. സാമ്പത്തിക ഇടപാടുകൾക്കും യുപിഐ സേവനങ്ങളിലും ഇനി ജിയോ കുതിപ്പ് കാണാം. ഗൂഗിൾ, ആമസോൺ എന്നിവയ്ക്കെല്ലാം ജിയോ ഫിനാൻസ് ആപ്പ് ഒരു എതിരാളിയാകും.

Jio Finance App

ജിയോ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് ആണ് ആപ്പ് അവതരിപ്പിച്ചത്. യുപിഐ ഇടപാടുകൾക്ക് പുറമെ ഇൻഷുറൻസ് ഉപദേശക സേവനങ്ങളും ഇതിലുണ്ടാകും. ബിൽ പേയ്‌മെന്റുകൾക്കും ജിയോ ആപ്പ് സർവ്വീസ് തരുന്നതാണ്.

jio finance app

ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ടുകളും സേവിങ്സും ഇനി ഒരൊറ്റ കുടക്കീഴിലാക്കാം. ഇതിനായുള്ള ഏകീകൃത പ്ലാറ്റ്‌ഫോമാണ് ജിയോ അവതരിപ്പിക്കുന്നത്.

Jio Finance App പ്രത്യേകതകൾ

നിലവിൽ ജിയോ ഫിനാൻസ് ആപ്പിന്റെ ടെസ്റ്റ് വേർഷനാണ് പുറത്തിറക്കിയിട്ടുള്ളത്. ഉടൻ തന്നെ ഇതിലേക്ക് എംഎഫ് ലോൺ പോലുള്ള സേവനങ്ങളും എത്തിച്ചേക്കും. ഏത് സാമ്പത്തിക പശ്ചാത്തലത്തിലുള്ളവർക്കും ആപ്പ് ഉപയോഗിക്കാം. പണം അനായാസം മാനേജ് ചെയ്യുന്നതിനുള്ള ഫീച്ചർ ഇതിൽ ജിയോ ഒരുക്കിയിട്ടുണ്ട്. സാധാരണക്കാർക്ക് ദൈനംദിന പണമിടപാടുകൾ വേഗത്തിൽ ചെയ്യാൻ ഇതിൽ സൌകര്യമുണ്ടാകും.

നിരവധി പുതിയ അപ്ഡേറ്റുകൾ ജിയോഫിനാൻസ് ആപ്പിൽ ഉൾപ്പെടുത്തും. മ്യൂച്വൽ ഫണ്ടുകളിലെ വായ്പാ സൌകര്യങ്ങൾ ഈ ഫിനാൻസ് ആപ്പിൽ ലഭിക്കും. കൂടാതെ ഹോം ലോണുകൾക്കുള്ള ഓപ്ഷനുകളും അംബാനി ആലോചിക്കുന്നുണ്ട്.

ഇൻസ്റ്റന്റായി അക്കൗണ്ട് തുറക്കാമെന്നതും അതിവേഗം ബാങ്കിങ് നടത്താമെന്നതുമാണ് പ്രധാന സവിശേഷത. ഡിജിറ്റൽ അക്കൗണ്ട് അനുനിമിഷം തുറക്കാനും പണമിടപാട് വേഗത്തിൽ നടത്താനും സാധിക്കും. ബിൽ സെറ്റിൽമെന്റുകൾക്ക് ഇനി കാലതാമസം വരില്ല. അതുപോലെ യുപിഐ ഇടപാടുകളും വേഗത്തിൽ നടക്കും.

ജിയോ ആപ്പ് ഒരു സാമ്പത്തിക ഉപദേശകനും

സമഗ്രമായ സാമ്പത്തിക ആസൂത്രണം ഉറപ്പാക്കുന്നതിന് നിങ്ങൾക്ക് മാർഗ നിർദേശങ്ങളും ലഭിക്കും. ഇൻഷുറൻസ് കാര്യങ്ങളിലും മറ്റും ഇത്തരത്തിലുള്ള സാമ്പത്തിക നിർദേശങ്ങൾ ലഭിക്കുന്നതാണ്. കവിയുന്നതിനുമുള്ള ജിയോയുടെ സമർപ്പണത്തെ ഈ സമീപനം കൂടുതൽ പ്രകടമാക്കും.

Read More: Cinema Lovers Day: ആഹ്ളാദിപ്പിൻ! സിനിമാ പ്രേമികൾക്ക് 99 രൂപയ്ക്ക് Latest Release കാണാം

ആപ്പിലെ കസ്റ്റമർ കെയർ സേവനം വഴി പ്ലാനുകളെ കുറിച്ചും മറ്റും അറിയാം. പണമിടപാടുകളിൽ നിങ്ങൾക്കുള്ള സംശയവും ഇങ്ങനെ പരിഹരിക്കാം. ഇതിനായി ആപ്ലിക്കേഷനിൽ തന്നെ കസ്റ്റമർ കെയർ സർവ്വീസ് നൽകിയിട്ടുണ്ട്.

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :