IRCTC ties up with Zomato: ട്രെയിൻ യാത്രയ്ക്കിടെ ഭക്ഷണമെത്തിക്കാൻ പ്രമുഖ ഫുഡ് ഡെലിവറി ആപ്പും

IRCTC ties up with Zomato: ട്രെയിൻ യാത്രയ്ക്കിടെ ഭക്ഷണമെത്തിക്കാൻ പ്രമുഖ ഫുഡ് ഡെലിവറി ആപ്പും
HIGHLIGHTS

ഇനി Zomato ട്രെയിനിൽ ഭക്ഷണം എത്തിക്കും

യാത്രക്കാർക്ക് കൂടുതൽ സുഖപ്രദാമായ യാത്ര സമ്മാനിക്കാനാണ് പദ്ധതിയിടുന്ന

ഇ-കാറ്ററിങ് പോർട്ടൽ വഴി സൊമാറ്റോയിൽ മുൻകൂട്ടി ഭക്ഷണം ഓർഡർ ചെയ്യാം

ഇന്ത്യൻ റെയിൽവേയിൽ ഭക്ഷണം വിതരണം ചെയ്യാൻ ഇനി Zomato. റെയിൽവേ തരുന്ന ഓപ്ഷനുകളല്ലാതെ ഇനി യാത്രക്കാർക്ക് അവരുടെ ഇഷ്ടത്തിന് അനുസരിച്ച് ആഹാരം ഓർഡർ ചെയ്യാനുള്ള ഓപ്ഷനാണ് IRCTC-യും സൊമാറ്റോയും തമ്മിലുള്ള പങ്കാളിത്തത്തിലൂടെ നടപ്പിലാക്കുന്നത്. എന്നാൽ, ട്രെയിൻ യാത്രക്കാർക്ക് എങ്ങനെ സൊമാറ്റോ വഴി ഭക്ഷണം എത്തിക്കാമെന്നത് നോക്കാം.

IRCTC-യും Zomato-യും കൈകോർക്കുന്നു

ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ ലിമിറ്റഡ് സൊമാറ്റോയുമായി സഹകരിച്ച് യാത്രക്കാർക്ക് കൂടുതൽ സുഖപ്രദാമായ യാത്ര സമ്മാനിക്കാനാണ് പദ്ധതിയിടുന്നത്. ഇ- കാറ്ററിങ് വഴി യാത്രയ്ക്ക് ഇടയിൽ ഭക്ഷണം എത്തിക്കാനുള്ള സംവിധാനമാണ് ഇതിലൂടെ ഒരുങ്ങുന്നത്.

IRCTC ties up with zomato
IRCTCയും സൊമാറ്റോയും കൈകോർക്കുന്നു

ഇങ്ങനെ ട്രെയിനിൽ യാത്ര ചെയ്യുന്നവർക്ക് അവരുടെ ഇഷ്ടത്തിന് അനുസരിച്ച് ഭക്ഷണം ഓർഡർ ചെയ്യുന്നതിനും, കൂടുതൽ ഭക്ഷണ ഓപ്ഷനുകൾ ലഭിക്കുന്നതിനും, മുൻകൂർ ഓർഡർ ചെയ്ത ഭക്ഷണം വിതരണം ചെയ്യുന്നതിനും ഇനി ഈ ഉദ്യമത്തിലൂടെ ഐആർടിസിയ്ക്ക് സാധിക്കും.

IRCTC-യിൽ സൊമാറ്റോ ഓർഡർ എങ്ങനെ?

ട്രെയിൻ യാത്രക്കാർക്ക് ഭക്ഷണത്തിൽ കൂടുതൽ ചോയ്‌സുകൾ നൽകുന്നതിന് ഇത് ഉപയോഗപ്രദമാണെന്നതാണ് ഏറ്റവും വലിയ നേട്ടം. ഐആർസിടിസിയുടെ ഇ-കാറ്ററിങ് പോർട്ടൽ ആയ പ്രൂഫ് ഓഫ് കോൺസെപ്റ്റി(PoC)ലൂടെയാണ് ഇത് കൊണ്ടുവരുന്നത്. PoCയിൽ പറയുന്നത് അനുസരിച്ച് സൊമാറ്റോയുടെ സഹായത്തോടെ യാത്രക്കാർക്ക് IRCTC ഇ-കാറ്ററിങ് പോർട്ടൽ വഴി മുൻകൂട്ടി ഓർഡർ ചെയ്ത ഭക്ഷണം വാങ്ങാൻ കഴിയും.

ആദ്യം 5 നഗരങ്ങളിൽ…

ആദ്യ ഘട്ടത്തിൽ രാജ്യത്തെ അഞ്ച് റെയിൽവേ സ്റ്റേഷനുകളിൽ ഐആർസിടിസി സൊമാറ്റോ സേവനം എത്തിക്കും. ന്യൂഡൽഹി, പ്രയാഗ്‌രാജ്, കാൺപൂർ, ലഖ്‌നൗ, വാരണാസി എന്നിവിടങ്ങളിലായിരിക്കും ഇത് ലഭിക്കുക.

ഇന്ത്യൻ റെയിൽവേയുമായി രാജ്യത്തെ പ്രമുഖ ഫുഡ് ഡെലിവറി കമ്പനി സഹകരിക്കുകയാണെന്ന വാർത്ത പുറത്തുവന്നതിന് ശേഷം, 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 115 രൂപയിൽ സോമാറ്റോ ഓഹരികൾ വ്യാപാരം ചെയ്യപ്പെട്ടുവെന്നാണ് റിപ്പോർട്ട്.

സൊമാറ്റോ മാത്രമല്ല, EatSureഉം റെയിൽവേയ്ക്കൊപ്പം

സൊമാറ്റോ മാത്രമല്ല, ഈറ്റ്ഷുവറും ഐആർസിടിസിയുമായി സഹകരിച്ച് യാത്രക്കാർക്ക് സൌകര്യപ്രദമായ സേവനം നൽകാൻ ഒരുങ്ങുന്നുണ്ട്. ട്രെയിൻ യാത്രയ്ക്കിടെ ഉപഭോക്താക്കൾക്ക് ഒന്നിലധികം റെസ്റ്റോറന്റുകളിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്യാനും അത് കൃത്യമായി അവരുടെ സീറ്റുകളിലേക്ക് എത്തിക്കുന്നതിനും ഐആർസിടിസിയ്ക്കൊപ്പം EatSure പങ്കാളിയാകുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Read Also: JIO PRIME VIDEO PLAN: 365 ദിവസത്തേക്ക് ആമസോൺ പ്രൈം വീഡിയോ സബ്‌സ്‌ക്രിപ്ഷനുമായി Jio

യാത്രക്കാരുടെ പിഎൻആർ നമ്പർ ഉപയോഗിച്ചായിരിക്കും ഡെലിവറി നടത്തുന്നത്. നിലവിൽ ഹൈദരാബാദ്, പൂനെ, ചെന്നൈ, ന്യൂഡൽഹി, ജയ്പൂർ, കൊൽക്കത്ത, മുംബൈ, ബെംഗളൂരു, നാസിക്, എൻസിആർ, വിശാഖപട്ടണം, ഫരീദാബാദ്, വിജയവാഡ, മംഗളൂരു, കാൺപൂർ, ലഖ്‌നൗ, അഹമ്മദാബാദ് തുടങ്ങി 75ലധികം നഗരങ്ങളിൽ നിന്നും 100 റെയിൽവേ സ്റ്റേഷനുകളിൽ ഈറ്റ്ഷുവർ വഴി ഫുഡ് ഓർഡർ ചെയ്യാൻ സാധിക്കും.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo