ഇന്ന് ജനപ്രീയമായി ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് Instagram. റീൽസുകളും പോസ്റ്റുകളും ഷെയർ ചെയ്യുന്നതിനും കണ്ട് ആസ്വദിക്കുന്നതിനുമായി ഒട്ടനവധി പേരാണ് ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നത്. എന്നാൽ ഇന്ന് മെയ് 22ന് ഇൻസ്റ്റഗ്രാം കുറേ നേരത്തേക്ക് പ്രവർത്തിക്കാതിരുന്നതായി റിപ്പോർട്ട്.
ഇൻസ്റ്റാഗ്രാം Down ആയതായി നിരവധി ഉപയോക്താക്കൾ പരാതിപ്പെട്ടു. മുമ്പൊരിക്കൽ ഉണ്ടായതിനേക്കാൾ, വലിയ സാങ്കേതിക പ്രശ്നമാണ് ഇത്തവണ ആപ്ലിക്കേഷനിൽ സംഭവിച്ചതെന്ന് പറയുന്നു. Instagram പ്രവർത്തന രഹിതമായതിനെ തുടർന്ന് ആയിരക്കണക്കിന് ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾ പരാതിയുമായി എത്തുകയുണ്ടായി. ട്വിറ്റർ പോലുള്ള മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഇൻസ്റ്റഗ്രാം തങ്ങൾക്ക് ആക്സസ് ചെയ്യാൻ സാധിക്കുന്നില്ല എന്ന് ഉപയോക്താക്കൾ വ്യക്തമാക്കി.
ഇന്ന് പുലർച്ചെ 4:09 ഓടെയാണ് പ്രശ്‌നം തുടങ്ങിയത്. ഏകദേശം 1.8 ലക്ഷത്തിലധികം ആളുകൾക്ക് ഇൻസ്റ്റഗ്രാമിൽ ഈ പ്രശ്നം അനുഭവപ്പെട്ടതായി പറയുന്നു. ഇന്ത്യയിലും മറ്റ് വിദേശ രാജ്യങ്ങളിലും ഉള്ള ഉപയോക്താക്കൾ ഈ പ്രശ്നം അനുഭവപ്പെട്ടു.
ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിലേക്ക് ലോഗിൻ ചെയ്യുന്നതിനിടെ തങ്ങൾക്ക് ഒരു പ്രശ്‌നം നേരിട്ടതായാണ് ഉപയോക്താക്കൾ പരാതിപ്പെട്ടത്. ഇങ്ങനെ ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്ക് ഫീഡുകൾ കാണാനോ സ്റ്റോറികൾ പോസ്റ്റ് ചെയ്യാനോ സാധിക്കാതെ വന്നു. പ്രശ്നം നേരിട്ട 1.8 ലക്ഷത്തിലധികം ആളുകളിൽ, 9 ശതമാനം പേർ ബ്രൗസറുകളിൽ ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്നവരാണ്. ബാക്കി എല്ലാവരും ഇൻസ്റ്റാഗ്രാം ആപ്പ് ഉപയോഗിക്കുന്നവരാണ്.
ഇങ്ങനെ Instagramൽ ലോഗിൻ പ്രശ്നം ഉണ്ടായെങ്കിലും കഴിവതും വേഗത്തിൽ തന്നെ മെറ്റ ഇതിന് പ്രശ്നപരിഹാരം കണ്ടെത്തിയെന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ എത്ര പേർക്കാണ് ഈ പ്രശ്നം നേരിട്ടതെന്ന് മെറ്റ കമ്പനി അറിയിച്ചിട്ടില്ല.
മെയ് 18ന്, USAയിലും സമീപ പ്രദേശങ്ങളിലും ഇൻസ്റ്റാഗ്രാം പ്രവർത്തനരഹിതമായിരുന്നു. അന്ന് ലോഗിൻ ചെയ്യുന്നതിലും ഫീഡ് ആക്‌സസ് ചെയ്യുന്നതിലും സ്‌റ്റോറികൾ കാണുന്നതിലും പോസ്റ്റു ചെയ്യുന്നതിലുമെല്ലാം പ്രശ്നമുണ്ടായി.
അതേ സമയം, മെറ്റയുടെ ഉടമസ്ഥതയിലുള്ള മറ്റ് സമൂഹമാധ്യമങ്ങളായ Facebook, WhatsApp, Horizon Worlds എന്നിവയുടെ സേവനങ്ങൾക്കൊന്നും പ്രശ്നം ബാധിച്ചില്ല. ഇതിനെല്ലാം പുറമെ ചില അവസരങ്ങളിൽ ഇൻസ്റ്റഗ്രാം ഹാക്ക് ചെയ്യപ്പെട്ടേക്കാം. ഇത് എങ്ങനെ തിരിച്ചറിയാമെന്നാൽ, ലോഗിൻ ചെയ്യുന്ന അഡ്രസ് മാറ്റമുണ്ടെങ്കിലോ, നിങ്ങളുടെ പ്രൊഫൈലിലെ ഫീഡിൽ പരിചിതമല്ലാത്ത പോസ്റ്റുകൾ വന്നാലോ, നിങ്ങൾക്കറിയാത്ത ഏതെങ്കിലും ഉപകരണത്തിൽ നിന്ന് ഇൻസ്റ്റഗ്രാമിലേക്ക് ലോഗിൻ ചെയ്താലോ അത് ഏതോ അജ്ഞാതർ അക്കൌണ്ട് ഉപയോഗിക്കുന്നതായി മനസിലാക്കാം.