റിമൈൻഡർ സെറ്റ് ചെയ്യുന്ന പുത്തൻ ഫീച്ചറുമായി WhatsApp

റിമൈൻഡർ സെറ്റ് ചെയ്യുന്ന പുത്തൻ ഫീച്ചറുമായി WhatsApp
HIGHLIGHTS

റിമൈൻഡർ സെറ്റ് ചെയ്ത് കാര്യങ്ങൾ ഓർമപ്പെടുത്താം

സ്വയം ഓർമ്മിക്കാനും മറ്റുള്ളവരെ ഓർമപ്പെടുത്താനും റിമൈൻഡർ സെറ്റ് ചെയ്യാം

മെസ്സേജുകൾ നേരത്തെ ഷെഡ്യൂൾ ചെയ്തു വയ്ക്കാം

ഉപയോക്താക്കൾക്കായി വാട്സ്ആപ്പ് (WhatsApp) ഒരുക്കുന്ന ഫീച്ചറുകൾ നിരവധിയാണ്. പുത്തൻ ഫീച്ചറുകളെ സംബന്ധിച്ച പുതിയ വാർത്തകൾ ദിവസവും വന്നുകൊണ്ടിരിക്കുകയാണ്. നിരവധി ഫീച്ചറുകൾ വാട്സ്ആപ്പ് (WhatsApp) അവതരിപ്പിക്കാനായി ഒരുങ്ങുന്നു. ഉടൻ വാട്സ്ആപ്പ് (WhatsApp)  പുറത്തിറക്കുന്ന ഫീച്ചറുകളുടെ പട്ടികയിലേക്ക് ഇപ്പോൾ പുതിയൊരു ഫീച്ചർ കൂടി എത്തുകയാണ്. 

ഏറെ ഉപകാര പ്രദമായ ഫീച്ചറാണ് കണ്‍സോള്‍ ടെക്‌നോ സൊലൂഷന്‍സ് ഒരുക്കുന്ന വാട്സ്ആപ്പ് റിമൈന്റര്‍. വാട്സ്ആപ്പ് ഉപയോഗിച്ച് നിങ്ങള്‍ക്ക് ഓര്‍മ്മപ്പെടുത്തേണ്ട ഒരു കാര്യം റിമൈന്റര്‍ ആക്കി സെറ്റ് ചെയ്യാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും. നിങ്ങളെ തന്നെ ഓര്‍മിപ്പിക്കാനും അതല്ല മറ്റാരെയെങ്കിലും എന്തെങ്കിലും ഓര്‍മപ്പെടുത്താനാണെങ്കിലും ഇതുവഴി സാധിക്കും.

മെസ്സേജുകൾ ഷെഡ്യൂള്‍ ചെയ്ത് വയ്ക്കുകയാണിവിടെ. നിശ്ചിത സമയത്തിന് ശേഷം നിങ്ങള്‍ തയ്യാറാക്കിയ മെസ്സേജ് നിങ്ങള്‍ക്ക് തന്നെയോ മറ്റാര്‍ക്കെങ്കിലും 
വേണ്ടി തയ്യാറാക്കിയതാണെങ്കില്‍ അയാള്‍ക്കും ഒരു വാട്സ്ആപ്പ് സന്ദേശമായി ലഭിക്കും. 

Reminder for me തിരഞ്ഞെടുത്താല്‍

രാജ്യത്തിന്റെ കോഡ് ഇല്ലാതെ പത്തക്ക മൊബൈല്‍ ഫോണ്‍ നമ്പര്‍ ടൈപ്പ് ചെയ്ത് റിപ്ലൈ ചെയ്യണം

അപ്പോള്‍ Reminder for me, Reminder for Others എന്നീ ഓപ്ഷനുകള്‍ കാണാം. 

ഇതില്‍ ആവശ്യമുള്ളത് തിരഞ്ഞെടുക്കാം. 

ഇതില്‍ Reminder for me തിരഞ്ഞെടുത്താല്‍ അടുത്തത് റിമൈന്റ് യൂണിറ്റ് നല്‍കാനുള്ള ഓപ്ഷനാണ്. 

ഇതില്‍ മിനിറ്റ്, മണിക്കൂര്‍, ദിവസം എന്നീ ഓപ്ഷനുകള്‍ കാണാം. ഉദാഹരണത്തിന് ഈ ഓപ്ഷനില്‍ മിനിറ്റ് തിരഞ്ഞെടുത്ത് തുടര്‍ന്ന് 2 എന്ന് നമ്പര്‍ നല്‍കിയാല്‍ രണ്ട് മിനിറ്റിന് ശേഷം റിമൈന്റര്‍ സന്ദേശം മറ്റൊരു നമ്പറില്‍ നിന്ന് നിങ്ങളുടെ വാട്‌സാപ്പില്‍ ലഭിക്കും.

Reminder for Others തിരഞ്ഞെടുത്താല്‍

രാജ്യത്തിന്റെ കോഡ് ഇല്ലാതെ പത്തക്ക മൊബൈല്‍ ഫോണ്‍ നമ്പര്‍ ടൈപ്പ് ചെയ്ത് റിപ്ലൈ ചെയ്യണം

ശേഷം റിമൈന്റ് യൂണിറ്റ് തിരഞ്ഞെടുക്കുക

എത്ര സമയത്തിനുള്ളില്‍ വേണം എന്നത് നമ്പര്‍ ടൈപ്പ് ചെയ്ത് റിപ്ലൈ ചെയ്യുക

ഉദാഹരണത്തിന് റിമൈന്റ് യൂണിറ്റില്‍ Hours തിരഞ്ഞെടുത്ത് എത്ര മണിക്കൂറിന് ശേഷം സന്ദേശം അയക്കണം എന്ന് നല്‍കണം. ഇത് 1,2,3 തുടങ്ങി എത്ര സമയം വേണമെന്ന്‌ നമ്പര്‍ നല്‍കിയാല്‍ മതി

ശേഷം നിങ്ങള്‍ക്ക് അയക്കേണ്ട റിമൈന്റര്‍ സന്ദേശം ടൈപ്പ് ചെയ്ത് അയക്കുക

നിങ്ങള്‍ നല്‍കിയ സമയത്തിന് ശേഷം ആ നമ്പറിലേക്ക് സന്ദേശം എത്തും. ഒപ്പം അതിന്റെ ഒരു പകര്‍പ്പ് നിങ്ങളുടെ നമ്പറിലേക്കും വരും

ഫയൽ ​കൈമാറ്റവും ഈസിയാകും വാട്സ്ആപ്പ് (WhatsApp)  വഴി ഒരു സമയം അ‌യയ്ക്കാവുന്ന പരമാവധി ഫയലുകളുടെ എണ്ണം ഉയർത്താനുള്ള നീക്കവും വാട്സ്ആപ്പ് (WhatsApp) നടത്തിവരുന്നുണ്ട്. നിലവിൽ ഒറ്റയടിക്ക് 30 ഫയലുകൾ മാത്രമാണ് വാട്സ്ആപ്പ് (WhatsApp)  വഴി ​കൈമാറാനാകുക. ഇത് നൂറായി ഉയർത്തുന്ന പുതിയ ഫീച്ചർ ആണ് വാട്സ്ആപ്പ് (WhatsApp) ഉടൻ പുറത്തിറക്കാൻ ഒരുങ്ങുന്നത്. ഇത് ഫയൽ ​കൈമാറ്റത്തിൽ ഏറെ മാറ്റം കൊണ്ടുവരുമെന്നാണ് വിലയിരുത്തൽ. അ‌തിവേഗ ഫയൽ ​കൈമാറ്റത്തിന് ഇപ്പോൾ മറ്റ് ആപ്പുകൾ ഉപയോഗിക്കുന്നവരെപ്പോലും വാട്സ്ആപ്പ് (WhatsApp)  വഴിയുള്ള ഫയൽ ​കൈമാറ്റത്തിന് പ്രേരിപ്പിക്കാൻ പുതിയ ഫീച്ചറിന് സാധിക്കും എന്നാണ് പറയപ്പെടുന്നത്. 

സ്റ്റാറ്റസിൽ പുത്തൻ ഫീച്ചറുകൾ വാട്സ്ആപ്പ് (WhatsApp) സ്റ്റാറ്റസുമായി ബന്ധപ്പെട്ട അ‌ഞ്ചോളം ഫീച്ചറുകൾ തങ്ങൾ കൊണ്ടുവന്നതായി കഴിഞ്ഞ ദിവസം ഒരു ബ്ലോഗ് പോസ്റ്റിലൂടെ വാട്സ്ആപ്പ് (WhatsApp) ഔദ്യോഗികമായി അ‌റിയിച്ചിരുന്നു. വോയ്സ് മെസേജുകൾ സ്റ്റാറ്റസായി പങ്കുവയ്ക്കാം എന്നതാണ് ഇതിൽ ഏറ്റവും ശ്രദ്ധേയമായ ഫീച്ചർ. 

ഇത് കൂടാതെ ലിങ്കുകൾ സ്റ്റാറ്റസ് ആക്കിയാൽ ലിങ്ക് പ്രിവ്യൂ പ്രദർശിപ്പിക്കുകയും ലിങ്കിലേക്ക് ഒരു സൂചനയായി ചിത്രം ദൃശ്യമാകുന്നതും സ്റ്റാറ്റസിനോട് പ്രതികരിക്കാൻ ഇമോജികൾ ഉപയോഗിക്കാവുന്നതും പുതിയ സ്റ്റാറ്റസ് ഫീച്ചറുകളുടെ പട്ടികയിൽ ഉൾപ്പെടുത്തി വാട്സ്ആപ്പ് അ‌വതരിപ്പിച്ചിട്ടുണ്ട്. പഴ്സണൽ സ്റ്റാറ്റസ് ആർക്കൊക്കെ കാണാം എന്ന് എളുപ്പത്തിൽ തീരുമാനിക്കാനുള്ള ഓപ്ഷനും പട്ടികയിൽ ഉൾപ്പെടുന്നു. 

Nisana Nazeer
Digit.in
Logo
Digit.in
Logo