സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വാട്ട്സ് ആപ്പ് സംവിധാനങ്ങൾ
എസ് ബി ഐ ഉപഭോക്താക്കൾക്ക് പുതിയ ഓപ്‌ഷനുകൾ ഇതാ
പുതിയ വാട്ട്സ് ആപ്പ് സേവനങ്ങൾ ഇതാ എസ് ബി ഐ നൽകുന്നു
എസ് ബി ഐ ഉപഭോക്താക്കൾക്ക് പുതിയ വാട്ട്സ് ആപ്പ് ബാങ്കിങ്( sbi launches WhatsApp banking) സേവനങ്ങൾ നടപ്പിലാക്കിയിരുന്നു .ഇപ്പോൾ എസ് ബി ഐ ഉപഭോക്താക്കൾക്ക് ഇത് ആക്റ്റിവേറ്റ് ചെയ്യാവുന്നതാണ് .അതിന്നായി എസ് ബി ഐ ഉപഭോക്താക്കൾ WAREG എന്ന ടൈപ്പ് ചെയ്തു സ്പെസ് ഇട്ട ശേഷം അക്കൗണ്ട് നമ്പർ ടൈപ്പ് ചെയ്തു 7208933148 എന്ന നമ്പറിലേക്ക് അയക്കുക .അതിനു ശേഷം ഉപഭോക്താക്കൾക്ക് തിരിച്ചു എസ് ബി ഐ യുടെ ഭാഗത്തു നിന്നും മെസേജ് വരുന്നതായിരിക്കും .അത്തരത്തിൽ നിങ്ങൾക്ക് വരുന്ന നമ്പർ സേവ് ചെയ്യാവുന്നതാണ് .ശേഷം ഈ നമ്പറിൽ ഉള്ള വാട്ട്സ് ആപ്പിലേക്ക് Hi എന്ന അയക്കുക .തുടർന്ന് നിങ്ങൾക്ക് എസ് ബി ഐ സേവനങ്ങൾ ലഭിക്കുന്നതാണ് .
SBI ഭവന വായ്പകള്‍ക്ക് 0.25 ശതമാനം പലിശ ഇളവ്
എസ്ബിഐ കൈകാര്യം ചെയ്യുന്ന ഭവന വായ്പകള്‍ ആറു ട്രില്യണ്‍ രൂപ കടന്നു. ഈ നേട്ടം കൈവരിച്ചതിന്‍റെ ഭാഗമായും ആഘേഷ വേളയോട് അനുബന്ധിച്ചും ബാങ്കിന്‍റെ ഭവന വായ്പകള്‍ക്ക് 0.25 ശതമാനം ഇളവും അനുവദിച്ചു. 8.40 ശതമാനം മുതലാണ് ഇതനുസരിച്ചുള്ള നിരക്കുകള്‍ ആരംഭിക്കുന്നത്.
2023 ജനുവരി 31 വരെയുള്ള ഭവന വായ്പകള്‍ക്ക് പ്രോസ്സിങ് ഫീസില്‍ ഇളവും നല്‍കിയിട്ടുണ്ട്. ടോപ് അപ് വായ്പകള്‍ക്ക് 0.15 ശതമാനവും വസ്തുക്കളുടെ ഈടിന്‍മേലുളള വായ്പകള്‍ക്ക് 0.30 ശതമാനവും ഇളവ് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയ ഡിജിറ്റല്‍ രംഗത്തെ നീക്കങ്ങളാണ് ആറു ട്രില്യണ്‍ രൂപ എന്ന നേട്ടം കൈവരിക്കാന്‍ സഹായിച്ചതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ എസ്ബിഐ ചെയര്‍മാന്‍ ദിനേഷ് ഖാര പറഞ്ഞു.