എല്ലാ YouTube വീഡിയോകളും എത്ര സമയമെടുത്താൽ കണ്ടുതീർക്കാം?

Updated on 21-Nov-2023
HIGHLIGHTS

ഒരു മിനുറ്റില്‍ YouTube 2,500 വിഡിയോകള്‍ എങ്കിലും അപ്‌ലോഡ് ചെയ്യുന്നുണ്ട്

11.7 മിനുറ്റ് ദൈര്‍ഘ്യമുള്ള വിഡിയോകളാണ് യുട്യൂബില്‍ അപ്‌ലോഡ് ചെയ്യുന്നത്

യുട്യൂബില്‍ 80 കോടിയിലേറെ വിഡിയോകൾ അപ്‌ലോഡു ചെയ്തിട്ടുണ്ടെന്നാണ് കണക്ക്

YouTube വിഡിയോകള്‍ കാണുക എന്നുള്ളത് എല്ലാവര്ക്കും ഇഷ്ടമുള്ള ഒരു കാര്യമാണ്. ഭൂരിഭാഗം ആൾക്കാരും യുട്യൂബ് വീഡിയോകൾ തിരഞ്ഞെടുത്ത് കാണുന്നവരായിരിക്കും. എപ്പോഴെങ്കിലും യുട്യൂബിലുള്ള മുഴുവന്‍ വിഡിയോകളും നിങ്ങള്‍ക്ക് കണ്ടു തീര്‍ക്കാനാവുമോ എന്നു നമ്മൾ ആലോചിച്ചു
നോക്കിയിട്ടില്ല. എന്നുമാത്രമല്ല അതിനെത്ര സമയമെടുക്കുമെന്നു വരെ കണക്കുകൂട്ടിയിരിക്കുന്നവരുമുണ്ട്.

YouTube ഒരു മിനുറ്റില്‍ 2,500 വിഡിയോകള്‍

ഒരു മിനുറ്റില്‍ YouTube 2,500 വിഡിയോകള്‍ എങ്കിലും അപ്‌ലോഡ് ചെയ്യുന്നുണ്ട് എന്നാണ് പറയുന്നത്. അതുകൊണ്ടുതന്നെ ഒരാള്‍ക്കു മാത്രം ഒരു ജീവിതകാലത്ത് യുട്യൂബിലെ വിഡിയോകള്‍ കണ്ടു തീര്‍ക്കാനാവില്ലെന്ന കാര്യം തിരിച്ചറിയുക. നമ്മള്‍ വിഡിയോ കാണുന്ന ഓരോ മിനുറ്റിലും 2500 വിഡിയോ വീതം പുതുതായി അപ്‌ലോഡു ചെയ്യപ്പെടുകയും അത് കണ്ടുതീർക്കുക എന്ന ലക്‌ഷ്യം അസാധ്യമാവുന്നു.

You Tube വീഡിയോ എത്ര സമയമെടുത്താൽ കണ്ടുതീർക്കാം?

11.7 മിനുറ്റുള്ള വിഡിയോകളാണ് YouTube അപ്‌ലോഡ് ചെയ്യുന്നത്

പുതുതായി അപ്ലോഡ് ചെയ്യുന്ന വിഡിയോകള്‍ തല്‍സമയം കണ്ടു തീര്‍ക്കണമെങ്കില്‍ ശരാശരി 11.7 മിനുറ്റ് ദൈര്‍ഘ്യമുള്ള വിഡിയോകളാണ് യുട്യൂബില്‍ അപ്‌ലോഡ് ചെയ്യുന്ന വിഡിയോകള്‍ അപ്പോള്‍ തന്നെ കണ്ടു തീര്‍ക്കാന്‍ 29,250 മനുഷ്യര്‍ തുടര്‍ച്ചയായിരുന്ന് വിഡിയോ കാണേണ്ടി വരും.

യുട്യൂബ് വിഡിയോകളെ അടിസ്ഥാനമാക്കി wyzowl പഠനം നടത്തി

യുട്യൂബില്‍ അപ്‌ലോഡു ചെയ്ത വിഡിയോകളെ അടിസ്ഥാനമാക്കി wyzowl എന്ന വെബ്‌സൈറ്റ് അടുത്തിടെ ഒരു പഠനം നടത്തി. ഇതുവരെ യുട്യൂബില്‍ 80 കോടിയിലേറെ വിഡിയോകൾ അപ്‌ലോഡു ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. ഈ മൊത്തം വിഡിയോകളുടെ ശരാശരി ദൈര്‍ഘ്യമാണ് 11.7 മിനുറ്റ്. 936 കോടി മിനുറ്റ് ദൈര്‍ഘ്യമുള്ള വിഡിയോകള്‍ യുട്യൂബില്‍ അപ്‌ലോഡു ചെയ്തിട്ടുണ്ടെന്നാണ് wyzowl കണക്കുകൂട്ടി പറയുന്നത്. ഇത്രയും മിനുറ്റുകളെന്നത് 15.6 കോടി മണിക്കൂറുകളോ അല്ലെങ്കില്‍ 65 ലക്ഷം ദിവസമോ അല്ലെങ്കില്‍ 17,810 വര്‍ഷമോ എന്നും പറയാം.

കൂടുതൽ വായിക്കൂ: 9 വിശ്വസനീയമായ ആപ്പുകളിലൂടെ Gold വാങ്ങാം, വീട്ടിലെത്തിക്കാനും സൗകര്യം!

യുട്യൂബ് വീഡിയോകൾ കണ്ടുതീർക്കുക അസാധ്യം

യുട്യൂബിലെ എല്ലാ വിഡിയോകളും ഒരു മനുഷ്യന് കണ്ടു തീര്‍ക്കുക അസാധ്യമാണ്. പുസ്തകങ്ങളുടെ കാര്യത്തിലും സമാനമായ പഠനം നേരത്തെ നടന്നിട്ടുണ്ട്. ടിക്‌ടോക് താരം ടോം ഐലിങാണ് ഇങ്ങനെയൊരു പഠനം നടത്തിയത്. ഇംഗ്ലീഷില്‍ അന്നുവരെ ഇറങ്ങിയ പുസ്തകങ്ങള്‍ പൂര്‍ണമായും ആര്‍ക്കെങ്കിലും വായിക്കാന്‍ സാധിക്കുമോ എന്നതായിരുന്നു ഉത്തരം കണ്ടെത്താന്‍ ശ്രമിച്ച ചോദ്യം. എ.ഡി 1500ല്‍ ഒരാള്‍
പുസ്തകം വായിച്ചു തുടങ്ങിയാല്‍ അത് സാധ്യമാണെന്നാണ് ടോം ഐലിങ് കണ്ടെത്തിയത്.

Connect On :