Happy Vinayaka Chathurthi: ഗണപതി ഭഗവാന്റെ ജന്മദിനം ആഘോഷിക്കാം, പ്രിയപ്പെട്ടവർക്ക് WhatsApp ആശംസകൾ അയക്കാം

Updated on 08-Sep-2024
HIGHLIGHTS

ഇന്ന് September 7, ഗണേഷ ചതുർഥി ദിനം

Vinayaka Chaturthi Wishes വാട്സ്ആപ്പ് വഴി അയക്കാം

ഹൈന്ദവ സമ്പ്രദായത്തിൽ പൂജയ്‌ക്കും പുതിയ ബിസിനസ്സിനുമുള്ള തുടക്കത്തിനും ഈ ദിവസം ശുഭമാണ്

Happy Vinayaka Chaturthi Wishes: ഇന്ന് September 7, ഗണേഷ ചതുർഥി ദിനം. വിശ്വാസപ്രകാരം ഗണപതിയുടെ ജന്മദിനമാണ് നാടൊട്ടാകെ ആഘോഷിക്കുന്ന വിനായക ചതുർഥി. രാജ്യത്തുടനീളം പത്ത് ദിവസത്തെ ഉത്സവാഘോഷമാണ് നടക്കുന്നത്. അടുത്തിടെ കേരളത്തിലെയും ക്ഷേത്രങ്ങളിൽ വിപുലമായ ആഘോഷം നടക്കുന്നു.

ഹൈന്ദവ സമ്പ്രദായത്തിൽ പൂജയ്‌ക്കും പുതിയ ബിസിനസ്സിനുമുള്ള തുടക്കത്തിനും ഈ ദിവസം ശുഭമാണ്. വീടുകളിലും ക്ഷേത്രങ്ങളിലും ഗണേശ ചതുർഥിയ്ക്ക് വിപുലമായ ചടങ്ങുകൾ നടത്താറുണ്ട്. കേരളത്തിന് പുറത്ത് കർണാടക, തമിഴ് നാട്, തെലങ്കാന സംസ്ഥാനങ്ങളിൽ വലിയ ആഘോഷമാണ്. അവർ ഗണേശ ഭഗവാന്റെ പ്രതിമകൾ വീട്ടിലേക്ക് കൊണ്ടുവന്ന് ചടങ്ങുകൾ നടത്തുന്നു.

വിനായക ചതുർഥി ദിനത്തിൽ മഹാരാഷ്ട്ര പോലുള്ള സംസ്ഥനങ്ങളിൽ ഗംഭീര ആഘോഷങ്ങളാണുള്ളത്. ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ ചതുര്‍ഥി ദിവസമാണ് കണക്കാക്കുന്നത്.

Vinayaka Chaturthi Wishes

വിനായക ചതുർഥി ദിനത്തിൽ കുടുംബാംഗങ്ങൾക്കും പ്രിയപ്പെട്ടവർക്കും ആശംസകൾ അറിയിക്കാം. ഗണപതി ഭഗവാന്റെ ജന്മദിവസമായ ഗണേഷ ചതുർഥി ദിനത്തിന്റെ നന്മകൾ എല്ലാവരിലേക്കും പകരാം. തടസ്സങ്ങളെല്ലാം അകറ്റി സുഖ സന്തോഷം ലഭിക്കാൻ ഈ ദിവസം പ്രധാനമാണ്.

Vinayaka Chaturthi Wishes in Malayalam

ആകർഷകമായ ആശംസകളിലൂടെ പ്രിയപ്പെട്ടവർക്കും വിനായകന്റെ അനുഗ്രഹം ആശംസിക്കാം. ഇതിനായി മികച്ച ഫോട്ടോകളും വീഡിയോകളും ഉപയോഗിക്കാം.

Read More: Onam 2024: ‘അത്തം പത്തിന് തിരുവോണം’ WhatsApp വഴി 30+ അത്തം ആശംസകൾ, ഫോട്ടോസ്, വീഡിയോ, പഴമൊഴികൾ, GIF അയക്കാം

വിനായക ചതുർഥി ആശംസകൾ മലയാളത്തിൽ എങ്ങനെ ആശംസിക്കാമെന്ന് നോക്കാം. നിങ്ങൾക്ക് ഓൺലൈനായി ഫ്രീ ടൂളുകൾ ഉപയോഗിക്കാം. കൂടാതെ വാട്സ്ആപ്പ് തേർഡ് പാർട്ടി ആപ്പുകളിലൂടെയും സ്റ്റാറ്റസ്, വീഡിയോകൾ ഡൌൺലോഡ് ചെയ്യാം.

WhatsApp വഴി ആശംസകൾ അയക്കാം

നിങ്ങളുടെ എല്ലാ പ്രവർത്തനങ്ങിലും ഗണപതിയുടെ അനുഗ്രഹം ഉണ്ടാകട്ടെ. ഗണേശ ചതുർത്ഥി ആശംസകൾ!

ഭക്തിയും സ്നേഹവും നിറഞ്ഞ അനുഗ്രഹീതമായ ഗണേശ ചതുർത്ഥി ആശംസകൾ. നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ഊഷ്മളമായ ആശംസകൾ അയയ്‌ക്കുന്നു.

ജീവിതത്തിലെ എല്ലാ വെല്ലുവിളികളെയും തരണം ചെയ്യാനുള്ള ജ്ഞാനവും ധൈര്യവും ഗണപതി ഭഗവാൻ നിങ്ങൾക്ക് തരട്ടെ!

എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ വിനായക ചതുര്‍ഥി ആശംസകള്‍

വക്രതുണ്ഡ മഹാകായ സൂര്യകോടി സമപ്രഭ, നിർവിഘ്നം കുരു മേ ദേവം സർവകാര്യേഷു സർവദാ… വിനായകൻ അനുഗ്രഹിക്കട്ടെ…

ഗണേശന്റെ സേവനത്തിനായി സ്വയം സമർപ്പിക്കുക, ജീവിതത്തിലെ എല്ലാ വെല്ലുവിളികളെയും തരണം ചെയ്യാൻ അവൻ നിങ്ങളെ സഹായിക്കും.

ഗണപതിയുടെ അനുഗ്രഹം ആഘോഷിക്കൂ. ഗണേശ ചതുർത്ഥി ആശംസകൾ!

ശുദ്ധഹൃദയത്തോടെ ഗണപതിയെ പ്രാർഥിക്കുക, അദ്ദേഹം നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റും. ഗണേശ ചതുർത്ഥി ആശംസകൾ!

ഈ ഗണപതി ചതുർത്ഥി ദിനത്തിൽ ജ്ഞാനവും ശക്തിയും ആഘോഷിക്കൂ. ഗണേശ ചതുർത്ഥി ആശംസകൾ.

ഗണപതി എല്ലാ വിഘ്നങ്ങളും അകറ്റട്ടെ, നിങ്ങളുടെ സ്വപ്നങ്ങളിലേക്ക് അടുപ്പിക്കട്ടെ. ഗണേശ ഭഗവാൻ നിങ്ങളുടെ പാതയിൽ നിന്ന് എല്ലാ തടസ്സങ്ങളും നീക്കുന്നു.

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :