ഇന്ന് വാട്സ്ആപ്പിൽ Independence Day മെസേജുകൾ പലരും ഷെയർ ചെയ്യാറുണ്ട്
നിങ്ങളുടെ ഹൃദയപൂർവമുള്ള ആശംസകൾ കൂടുതൽ ആകർഷകമാക്കാം
സ്വാതന്ത്ര്യസമര പോരാളികളുടെ Quotes, മുദ്രാവാക്യങ്ങൾ പങ്കുവയ്ക്കുന്നത് മികച്ച ആശയമാണ്
Happy Independence Day: ഇന്ത്യ സ്വാതന്ത്ര്യം ആഘോഷിക്കുന്ന 78-ാം വർഷമാണിത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം ബ്രിട്ടണിൽ നിന്നും സ്വാതന്ത്ര്യം നേടിയെടുത്ത ദിനം. ഓരോ ഇന്ത്യക്കാരനും ദേശസ്നേഹത്തോടെ ആദരിക്കുന്ന August 15.
ഇന്ന് വാട്സ്ആപ്പിൽ Independence Day മെസേജുകൾ പലരും ഷെയർ ചെയ്യാറുണ്ട്. മെസേജുകൾ മാത്രമല്ല, WhatsApp Status വഴിയും സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കാളികളാകുന്നു. സ്വാതന്ത്ര്യ ദിനാശംസകൾ എന്ന് വെറുതെ വാട്സ്ആപ്പിൽ ടൈപ്പ് ചെയ്ത് അയക്കുന്നത് ഭംഗിയല്ല.
WhatsApp Happy Independence Day ആശംസകൾ
നിങ്ങളുടെ ഹൃദയപൂർവമുള്ള ആശംസകൾ കൂടുതൽ ആകർഷകമാക്കാം. എങ്ങനെയെന്നോ? വാട്സ്ആപ്പ് ആശംസകൾ ടെക്സ്റ്റിലൂടെയും ചിത്രങ്ങളിലൂടെയും പങ്കുവയ്ക്കാറില്ലേ. ചിലർ GIF, ഇമോജികളിലൂടെയും സ്റ്റാറ്റസുകളിൽ വീഡിയോ പങ്കുവച്ചും പ്രിയപ്പെട്ടവർക്ക് ആശംസ അറിയിക്കുന്നു. ഇതെല്ലാം രസകരമായി അയക്കാനുള്ള ട്രിക്കുകളാണ് ഇവിടെ വിവരിക്കുന്നത്.
Read More: WhatsApp AI: Meta AI ഉപയോഗിച്ച് ഫോട്ടോ മാത്രമല്ല, ആനിമേറ്റ് ചെയ്ത് രസകരമായ GIF ഉണ്ടാക്കാം| TECH NEWS
ഹൃദയപൂർവ്വം Happy Independence Day
സ്വാതന്ത്ര്യസമര പോരാളികളുടെ Quotes, മുദ്രാവാക്യങ്ങൾ പങ്കുവയ്ക്കുന്നത് മികച്ച ആശയമാണ്. അതുപോലെ ഹൃദയാർദ്രമായ വാക്കുകളിലൂടെയും നിങ്ങൾക്ക് ആശംസ അറിയിക്കാം. സുഹൃത്തുക്കൾക്ക് Independence Day ആശംസ അറിയിക്കാനുള്ള ചില വാക്കുകളും ഉദ്ദരണികളും ഇവിടെ നൽകുന്നു. ഭഗത് സിംഗ്, മഹാത്മ ഗാന്ധി, നെഹ്റു പോലുള്ളവരുടെ സ്വാതന്ത്ര്യദിന വാചകങ്ങളും ഇതിലുണ്ട്. നിങ്ങളുടെ സ്റ്റാറ്റസ് സ്വാതന്ത്ര്യദിനാശംസകൾ എന്ന് മാത്രമാക്കണ്ട. മഹാത്മാരുടെ വാക്കുകൾ കൂടി അതിൽ ചേർക്കാം.
മഹാത്മാരുടെ സന്ദേശങ്ങൾ
“വ്യക്തികളെ കൊല്ലാൻ എളുപ്പമാണ്, പക്ഷേ ആശയങ്ങളെ കൊല്ലാൻ കഴിയില്ല. വലിയ സാമ്രാജ്യങ്ങൾ തകർന്നു, ആശയങ്ങൾ നിലനിന്നു.”- ഭഗത് സിംഗ്
(It is easy to kill individuals, but you cannot kill the ideas. Great empires crumbled, while the ideas survived.)
“സ്വാതന്ത്ര്യം ഒരിക്കലും വിലകൊടുത്ത് വാങ്ങാന്‍ സാധിക്കില്ല. അത് ജീവശ്വാസമാണ്.”- മഹാത്മ ഗാന്ധി
(Freedom is never dear at any price. It is the breath of life.)
“പ്രഭാതം ഇരുട്ടായിരിക്കുമ്പോൾ, വെളിച്ചം അനുഭവിക്കുന്ന പക്ഷിയാണ് വിശ്വാസം.”- രവീന്ദ്രനാഥ ടാഗോർ
(Faith is the bird that feels the light when the dawn is still dark)
“ഒരു രാജ്യത്തിന്റെ മഹത്വം കുടികൊള്ളുന്നത് വംശത്തിലെ അമ്മമാരെ പ്രചോദിപ്പിക്കുന്ന സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും അനശ്വരമായ ആദർശങ്ങളിലാണ്.”- സരോജിനി നായിഡു
A country’s greatness lies in its undying ideals of love and sacrifice that inspire the mothers of the race.)
“കർഷകരുടെ കുടിലിൽ നിന്നും, കലപ്പയിൽ നിന്നും, കുടിലുകളിൽ നിന്നും, ചെരുപ്പുകാരിൽ നിന്നും, തൂപ്പുകാരിൽ നിന്നും, പുതിയ ഇന്ത്യ ഉദിച്ചുയരട്ടെ.” – സ്വാമി വിവേകാനന്ദ
(Let new India arise out of peasants’ cottage, grasping the plough, out of huts, cobbler and sweeper.)
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile