ഗൂഗിളിന്റെ അസിസ്റ്റൻസ് ഇനി നിങ്ങളുടെ സ്വന്തം അസിസ്റ്റൻസ്
ഗൂഗിൾ ഇനി നിങ്ങൾ പറയുന്നതുപോലെ മാത്രം
ഗൂഗിളിന്റെ പുതിയ അപ്പ്ഡേഷനുകൾ എത്തിക്കഴിഞ്ഞു .നമ്മൾ ഉപയോഗിക്കുന്ന ഗൂഗിളിന്റെ തന്നെ ജി മെയിൽ മുതൽ ഗൂഗിളിന്റെ അസിസ്റ്റൻസിൽവരെയാണ് പുതിയ മാറ്റങ്ങൾ ഇപ്പോൾ കൊണ്ടുവരുന്നത് .എന്നാൽ ഈ പുതിയ മാറ്റങ്ങൾ കാലത്തിനു മുൻപേ സഞ്ജരിച്ചു എന്നുതന്നെ പറയുന്നതാകും ശെരി .
സുന്ദർ പിച്ചൈ CEO ആയതിനു ശേഷം ഒരുപാടു മാറ്റങ്ങളാണ് ഗൂഗിളിൽ കൊണ്ടുവരാൻ കഴിഞ്ഞത് .അതിൽ ഏറ്റവും എടുത്തുപറയേണ്ട കാര്യങ്ങൾ ഗൂഗിൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് തന്നെയാണ് .ഗൂഗിളിന്റെ ജി മെയിലിൽ പുതിയ സ്മാർട്ട് കോമ്പോസിങ് ഓപ്പ്‌ഷൻ ആണ് കൊണ്ടുവരുന്നത് .ഗൂഗിളിന്റെ അസിസ്റ്റൻസിലാണ് കൂടുതൽ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത് .
നിങ്ങളുടെ സുഹൃത്തിനെപോലെ തന്നെ നിങ്ങൾക്ക് ഇനി മുതൽ ഗൂഗിളിന്റെ അസിസ്റ്റൻസ് ഉപയോഗിക്കുവാൻ സാധിക്കുന്നു .ഉദാഹരണം പറയുകയാണെങ്കിൽ ഒരു സിനിമ ടിക്കറ്റ് ഓൺലൈൻ വഴി നിങ്ങൾക്ക് ബുക്കിങ് നടത്തണമെങ്കിൽ നിങ്ങൾ ഗൂഗിളിൽ അസിസ്റ്റസിനോട് പറഞ്ഞാൽ മാത്രമതി .അതുപോലെതന്നെ നിങ്ങൾക്ക് സ്മാർട്ട് ഫോൺ ഉപയോഗിക്കാതെ പലകാര്യങ്ങളും സംസാരത്തിലൂടെ സാധ്യമാക്കാൻ പറ്റുന്നതാണ് .
ബാക്കി കാര്യങ്ങൾ ഗൂഗിളിന്റെ പുതിയ അസിസ്റ്റൻസ് നോക്കിക്കൊള്ളും .അടുത്തതായി ആൻഡ്രോയിഡിന്റെ പി എന്ന ഓപ്പറേറ്റിംഗ് സിസ്റ്റംമാണ് പുറത്തിറക്കുന്നത് .ഇപ്പോൾ ഗൂഗിൾ പറയുന്നത് ഇനി സെല്ഫ് ഡ്രൈവ് കാറുകളുടെ ഭാവി ഗൂഗിളിന്റെ കൈയിലാണ് എന്നതാണ് .എല്ലാവരെയുംപോലെ നമ്മളും ഇതിന്നായി കാത്തിരിക്കുകയാണ് .
ഗൂഗിളിന്റെ പുതിയ അപ്പ്ഡേഷനുകളുടെ വിഡിയോ റിവ്യൂ ഞങളുടെ ഡിജിറ്റ് മലയാളത്തിന്റെ യൂട്യൂബ് പേജിൽ ഉടൻ അപ്പ്ലോഡ് ചെയ്യുന്നതാണ് .കൂടുതൽ വിഡിയോകൾക്കായി ഞങ്ങളുടെ യൂട്യൂബ് പേജ് സന്ദർശിക്കുക .