New Feature: ഇനി ആരുടെ ഔദാര്യവും വേണ്ട, കടം google pay തരും!

New Feature: ഇനി ആരുടെ ഔദാര്യവും വേണ്ട, കടം google pay തരും!
HIGHLIGHTS

Google Pay ആപ്പിൽ മൂന്ന് പുതിയ ഫീച്ചറുകൾ വന്നിരിക്കുന്നു

സമയലാഭവും സൌകര്യപ്രദവുമാണ് ഗൂഗിൾ പേ സേവനം

Buy Now, Pay Later ഓപ്ഷനാണ് Google Pay അവതരിപ്പിച്ചത്

Google Pay ഇന്ന് ഡിജിറ്റൽ ഇന്ത്യയുടെ നിർണായക ഭാഗമാണ്. ഓൺലൈൻ പേയ്മെന്റുകൾ അനായസവും സുതാര്യവുമായി ഗൂഗിൾ പേ വഴി നടത്താനാകും. സമയലാഭവും സൌകര്യപ്രദവുമാണ് ഗൂഗിൾ പേ സേവനം.

ഇപ്പോഴിതാ ഗൂഗിൾ പേ ആപ്പിൽ മൂന്ന് പുതിയ ഫീച്ചറുകൾ വന്നിരിക്കുന്നു. ഉപയോക്താക്കൾക്ക് വളരെ അത്യാവശ്യമായി വേണ്ടിയിരുന്ന ഫീച്ചറാണിത്. Buy Now, Pay Later ഓപ്ഷനാണ് Google Pay അവതരിപ്പിച്ചത്.

 കടം google pay തരും!
കടം google pay തരും!

Google Pay പേ ലേറ്റർ ഫീച്ചർ

കൈയിൽ പണമില്ലാതെ വരുമ്പോൾ Pay Later ഫീച്ചർ ഉപയോഗിക്കാം. ഇന്ന് പല ഓൺലൈൻ പേയ്മെന്റ് ആപ്പുകളിലും ഈ ഫീച്ചർ ലഭിക്കുന്നു. ഇന്ത്യയിലെ ജനപ്രിയ ഓൺലൈൻ പേയ്മെന്റ് സംവിധാനത്തിലും ഇനിയിത് ലഭിക്കും.

ഇപ്പോൾ വാങ്ങി, പിന്നീട് പണമടയ്‌ക്കുക എന്ന ഉപായമാണ് ഗൂഗിൾ പേ മുന്നോട്ട് വയ്ക്കുന്നത്. ഈ ഫീച്ചർ ഈ വർഷമാണ് ഗൂഗിൾ പ്രഖ്യാപിച്ചത്. ഇപ്പോഴിതാ യുഎസിലെ ഉപയോക്താക്കൾക്കായി വിപുലീകരിച്ചിട്ടുണ്ട്. അമേരിക്കയിലെ മിക്ക ഇടങ്ങളിലും പേ ലേറ്റർ ഓപ്ഷൻ ലഭ്യമാണ്. ഇന്ത്യയിലെ സേവനത്തെ കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ല.

Google Pay 2 പുതിയ ഫീച്ചറുകൾ കൂടി

മൊത്തം 3 പുതിയ ഫീച്ചറുകളാണ് ഗൂഗിൾ പേ അവതരിപ്പിച്ചത്. സെക്യൂരിറ്റിയ്ക്കും സൗകര്യത്തിനും ഇവ ഉപയോഗപ്രദമാകും. ഇവയിൽ പ്രധാനപ്പെട്ടത് പേ ലേറ്റർ ഓപ്ഷനാണ്. ഓട്ടോഫിൽ കാർഡ്, ക്രെഡിറ്റ് കാർഡിലേക്ക് ഈസി ആക്സസ് എന്നിവയാണ് മറ്റ് ഫീച്ചറുകൾ.

ഏത് ക്രെഡിറ്റ് കാർഡാണ് ഉപയോഗപ്രദമെന്ന് അനായാസം കണ്ടെത്താം. ഉദാഹരണത്തിന് പേയ്മെന്റ് സമയത്ത് ഏത് കാർഡുകളിലാണ് മാക്സിമം ആനുകൂല്യങ്ങൾ എന്ന് തിരിച്ചറിയാനാകും. ചെക്ക്ഔട്ട് സമയത്ത് കാർഡ് വിവരങ്ങൾ വിശദമാക്കുന്നതാണ് ഫീച്ചർ.

മറ്റൊരു പുതിയ ഗൂഗിൾ പേ ഫീച്ചറാണ് ഓട്ടോഫിൽ കാർഡ്. ആൻഡ്രോയിഡ്, ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് വേണ്ടിയുള്ള അപ്ഡേറ്റാണിത്. ഒരു ഫോൺ അൺലോക്ക് ചെയ്യുന്നത് പോലെ കാർഡ് വിവരങ്ങളും ഫിൽ ചെയ്യാനാകും. കാർഡ് വിവരങ്ങൾ ക്രോമിലോ ഫോണിലോ സേവ് ചെയ്യാം. ഇതിൽ ഫിംഗർപ്രിന്റ് പോലുള്ള സെക്യൂരിറ്റി ഫീച്ചറുകളും ഉപയോഗപ്പെടുത്താം. മറ്റുള്ളവർ നിങ്ങളുടെ കാർഡ് ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പാക്കാനും ഈ ഫീച്ചർ മതി.

Read More: Samsung Galaxy Ring: വില കടുക്കും, ഒരു Apple വാച്ചിനേക്കാൾ ചിലവാകും| TECH NEWS

വ്യാപര ആവശ്യങ്ങൾക്ക് പുതിയ ഫീച്ചറുകൾ ഉപയോഗപ്രദമായിരിക്കും. ഓൺലൈൻ പേയ്മെന്റുകൾ തടസ്സമില്ലാതെയും അതിവേഗവും പൂർത്തിയാക്കാം.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo