Google Payൽ ഇനി ഫാമിലി പേയ്‌മെന്റ് ഓപ്ഷനും
ഡിസംബർ 21നാണ് ഗൂഗിൾ പുതിയ ഫീച്ചർ പ്രഖ്യാപിച്ചത്
ഗൂഗിൾ പേ ഫാമിലി പേയ്‌മെന്റ് ഓപ്ഷൻ എന്ന ഫീച്ചറാണ് പ്രഖ്യാപിച്ചത്
പേയ്‌മെന്റുകൾക്കായി, Google ഗിഫ്റ്റ് കാർഡുകൾ ഉപയോഗിക്കാം
ഗൂഗിള്‍ പേ അഥവാ ജി പേ (GPay) എന്നത് യുപിഐ (യൂനിഫൈഡ് പെയ്‌മെന്റ് ഇന്റര്‍ഫേസ്) ഇടപാടുകള്‍ക്കായുള്ള അപ്ലിക്കേഷനാണ്. എന്നാല്‍ ഓരോ സമയത്തും പുതിയ ഫീച്ചറുകൾ അപ്ലിക്കേഷനില്‍ വന്നുകൊണ്ടിരിക്കുന്നു. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഇടപാടുകള്‍ നടത്തുന്നതിനാും ജി പേ സഹായകരമാണ്.
ഗൂഗിളിന്റെ പേമെന്റ് പ്ലാറ്റ്ഫോമായ ഗൂഗിള്‍ പേ(Google Pay) യു.പി.ഐ ഇടപാടുകളിൽ വളരെ മുന്നിലാണ്. ഡിജിറ്റൽ ഇടപാടുകള്‍ക്കായി 'ഫാമിലി പേയ്‌മെന്റ് ഓപ്ഷൻ (Family Payment Option)' എന്ന ഫീച്ചര്‍ അവതരിപ്പിച്ചു. ഗൂഗിൾ പേ യുടെ പുതിയ ഫീച്ചർ സജ്ജീകരിചാൽ ഉപഭോക്താക്കൾക്ക് അഭ്യർത്ഥന ലഭിക്കുകയും പർച്ചേസ് അഭ്യർത്ഥനയെക്കുറിച്ചുള്ള പ്രധാനപ്പെട്ട വിവരങ്ങളും ആപ്ലിക്കേഷനെ കുറിച്ചുള്ള വിവരങ്ങളോ മറ്റ് ആപ്പ് വഴിയുള്ള വാങ്ങലുകളോ ലഭ്യമാകും. പർച്ചേസ് നടത്തണോ വേണ്ടയോ എന്നതിനെക്കുറിച്ച് ഒരു തീരുമാനം എടുക്കാനും കഴിയും.
ഈ ഫീച്ചർ ഉപയോഗിച്ച് പണമടയ്ക്കന്ന സമയത്തു പേയ്‌മെന്റ് നടത്താൻ ഉപഭോക്താവിന് Google Pay-യിൽ ലഭ്യമായ ഗിഫ്റ്റ് കാർഡുകൾ ഉപയോഗിക്കാം. പണമടയ്ക്കാൻ ആ സമയം കഴിയാതിരുന്നാൽ മറ്റൊരു ഓപ്ഷനിൽ ഗിഫ്റ്റ് കാർഡുകൾ ഉപയോഗിക്കാം അത് ഉപഭോക്താവിന് ഒരു റിക്വസ്റ്റ് ഓപ്ഷൻ ആയി നൽകാം.
ഗൂഗിൾ പേയുടെ ട്രാൻസാക്ഷൻ ഹിസ്റ്ററിയിൽ എല്ലാ പർച്ചേസ് അഭ്യർത്ഥന ഇടപാടുകളുടെയും റെക്കോർഡ് ഉണ്ടായിരിക്കും, കുടുംബ പേയ്‌മെന്റ് രീതി ഇപ്പോൾ Google Pay-യിൽ സജ്ജീകരിക്കാനാകും. 13 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി പേയ്‌മെന്റ് രീതി സജ്ജീകരിക്കാൻ ഉപഭോക്താവ് തിരഞ്ഞെടുക്കുകയാണെങ്കിൽ, കുട്ടികൾ നൽകുന്ന റിക്വസ്റ്റുകൾ സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്യാം. എല്ലാവർക്കും ആസ്വദിക്കാവുന്ന ആപ്പുകളും ഗെയിമുകളും കണ്ടെത്താൻ കുടുംബങ്ങൾ ഗൂഗിൾ പ്ലേയിൽ വരുന്നു. പണമടച്ചുള്ള ആപ്പുകളും ഇൻ-ആപ്പ് വാങ്ങലുകളും സുരക്ഷിതമായി വാങ്ങാൻ കുടുംബങ്ങൾക്ക് ഒരു പുതിയ മാർഗമാണിത്. ഗൂഗിൾ പേ അപ്‌ഗ്രേഡ് പ്രഖ്യാപിക്കുന്നത് ഇതാദ്യമല്ല. ഈ വർഷം നവംബറിൽ അവർ ഓട്ടോ പേയ്‌മെന്റ് സംവിധാനവും പ്രഖ്യാപിച്ചു.
എകദേശം എട്ടു ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് യു.പി.ഐ. വഴി നടക്കുന്നത്. പുതിയ സംവിധാനത്തോടെ കാര്‍ഡുകള്‍ പേയ്‌മെന്റ് കൗണ്ടറുകളിൽ കൈമാറാതെ തന്നെ പേമെന്റ് സാധ്യമാകും. ഇതു ഉപയോക്താക്കള്‍ക്ക് ആത്മവിശ്വാസം പകരും. കാര്‍ഡുകളിലെ എന്‍.എഫ്.സി. സംവിധാനം വിജയിക്കാനുള്ള പ്രധാന കാരണം ഇതായിരുന്നു. പുതിയ സംവിധാനത്തോടെ കാര്‍ഡുകള്‍ കൊണ്ടു നടക്കാതെ തന്നെ ഈ സേവനം ഗൂഗിള്‍ ഉപയോക്താക്കള്‍ക്കു ലഭ്യമാക്കുകയാണ്. ഗൂഗിൾ പേ പോലെയുള്ള യുപിഐ (യുണൈറ്റഡ് പേയ്മെന്റ് ഇന്റർഫെയ്സ്) പ്ലാറ്റ്ഫോമുകളിലൂടയുള്ള പണമിടപാടിന് ഫീസ് ഈടാക്കില്ല.