Gmailൽ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഫീച്ചറുമായി Google
വെബ് ബ്രൗസറിലെ ജിമെയിലിൽ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ അവതരിപ്പിക്കുമെന്ന് വെളിപ്പെടുത്തി ഗൂഗിള്‍
ഗൂഗിള്‍ വര്‍ക്ക്സ്പേസ് എന്റര്‍പ്രൈസ് പ്ലസ്, എജ്യുക്കേഷന്‍ പ്ലസ്, എജ്യുക്കേഷന്‍ സ്റ്റാന്‍ഡേര്‍ഡ് എന്നിവയ്ക്ക് മാത്രമേ പുതിയ ഫീച്ചര്‍ ലഭ്യമാകൂ
ക്ലയന്റ് സൈഡ് എന്‍ക്രിപ്ഷന്‍ എന്നാണ് ഗൂഗിള്‍ വിശേഷിപ്പിക്കുന്ന പുതിയ ഫീച്ചറിന്റെ പേര്
വെബ് ബ്രൗസറിലെ ജിമെയിലിൽ (Gmail) എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ അവതരിപ്പിക്കുമെന്ന് വെളിപ്പെടുത്തി ഗൂഗിള്‍ (Google). ഫീച്ചര്‍ നിലവില്‍ ബീറ്റയിലാണെന്നും ഉപയോക്താക്കള്‍ക്ക് അവരുടെ ഡൊമെയ്നിനകത്തും പുറത്തും എന്‍ക്രിപ്റ്റ് ചെയ്ത ഇമെയിലുകള്‍ അയയ്ക്കാനും സ്വീകരിക്കാനും അനുവദിക്കുന്നുവെന്നും ഗൂഗിള്‍ (Google) ഒരു ബ്ലോഗ് പോസ്റ്റില്‍ അറിയിച്ചു.
ഗൂഗിള്‍ വര്‍ക്ക്സ്പേസ് എന്റര്‍പ്രൈസ് പ്ലസ്, എജ്യുക്കേഷന്‍ പ്ലസ്, എജ്യുക്കേഷന്‍ സ്റ്റാന്‍ഡേര്‍ഡ് എന്നിവയ്ക്ക് മാത്രമേ പുതിയ ഫീച്ചര്‍ ലഭ്യമാകൂ. അതായത് സാധാരണ Education അക്കൗണ്ടുകള്‍ക്ക് ആയിരിക്കും ഈ ഫീച്ചർ തുടക്കത്തിൽ ലഭ്യമാകുക എന്ന് സാരം. ക്ലയന്റ് സൈഡ് എന്‍ക്രിപ്ഷന്‍ എന്നാണ് ഗൂഗിള്‍ വിശേഷിപ്പിക്കുന്ന ഈ പുതിയ ഫീച്ചറിന്റെ പേര്. ഇമെയില്‍ ബോഡിയിലെ സെന്‍സിറ്റീവ് ഡാറ്റയും മറ്റും ഗൂഗിള്‍ സെര്‍വറുകള്‍ക്ക് വ്യക്തമല്ലാത്ത രീതിയിലുള്ള അറ്റാച്ച്മെന്റുകളാക്കി മാറ്റുമെന്ന് ഗൂഗിള്‍ പറയുന്നു. എന്‍ക്രിപ്ഷന്‍ കീകളില്‍ നിയന്ത്രണം നിലനിര്‍ത്താനും ആ കീകള്‍ ആക്‌സസ് ചെയ്യുന്നതിനുള്ള ഐഡന്റിറ്റി സേവനത്തിനും ഇത് ഉപഭോക്താക്കളെ അനുവദിക്കും.
ക്ലയന്റ് സൈഡ് എന്‍ക്രിപ്ഷന്‍ ഡാറ്റയുടെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നു. അതേസമയം ഡാറ്റയുടെ പൂർണ്ണ പരമാധികാരവും ഉപയോക്താവിന് നല്‍കാന്‍ ഇത് സഹായിക്കുന്നു, ഗൂഗിള്‍ ബ്ലോഗ് പോസ്റ്റില്‍ പറയുന്നു.
ഗൂഗിള്‍ ഡ്രൈവ്, ഗൂഗിള്‍ ഡോക്സ്, ഷീറ്റുകള്‍, സ്ലൈഡുകള്‍, ഗൂഗിള്‍ മീറ്റ്, ഗൂഗിള്‍ കലണ്ടര്‍ (ബീറ്റ) എന്നിവയ്ക്കായി ഇതിനകം തന്നെ ക്ലയന്റ് സൈഡ് എന്‍ക്രിപ്ഷന്‍ ഗൂഗിള്‍ ലഭ്യമാക്കുന്നുണ്ട്. ബീറ്റാ പ്രോഗ്രാമിനായുള്ള അപേക്ഷാ പ്രക്രിയ 2023 ജനുവരി വരെയായിരിക്കും എന്ന് ഗൂഗിള്‍ പറഞ്ഞു. സ്വകാര്യ ഗൂഗിള്‍ അക്കൗണ്ടുകളോ, ഗൂഗിള്‍ വര്‍ക്ക് പ്ലേയ്‌സ് എസന്‍ഷ്യല്‍ തുടങ്ങിയവയുള്ള ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ഇതുവരെ ലഭ്യമായിട്ടില്ല. പുതിയ ഫീച്ചർ അടുത്ത വര്‍ഷം പ്രതീക്ഷിക്കാം
Gmail-ല്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ എങ്ങനെ ആരംഭിക്കാം?
ബീറ്റയ്ക്കായി സൈന്‍ അപ്പ് ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് മാത്രമേ ക്ലയന്റ് സൈഡ് എന്‍ക്രിപ്ഷന്‍ ഫീച്ചര്‍ ലഭ്യമാകൂ. എന്റര്‍പ്രൈസ് ഉപയോക്താക്കള്‍ ബീറ്റ പ്രോഗ്രാമില്‍ ചേര്‍ന്നുകഴിഞ്ഞാല്‍, ഫീച്ചര്‍ ലഭ്യമാകുമെങ്കിലും ഡിഫോള്‍ട്ടായി ഓഫാകും. ഡൊമെയ്ന്‍, ഓര്‍ഗനൈസേഷണല്‍ യൂണിറ്റ്, ഗ്രൂപ്പ് തലങ്ങളില്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍, ഉപയോക്താക്കള്‍ അഡ്മിന്‍ കണ്‍സോള്‍ > സെക്യൂരിറ്റി > ആക്സസ്, ഡാറ്റ കണ്‍ട്രോള്‍ > ക്ലയന്റ് സൈഡ് എന്‍ക്രിപ്ഷന്‍ എന്നതിലേക്ക് പോകേണ്ടതുണ്ട്.
കൂടാതെ, ഏത് മെയിലിലേക്കും ക്ലയന്റ്-സൈഡ് എന്‍ക്രിപ്ഷന്‍ ചേര്‍ക്കാന്‍, ഉപയോക്താക്കള്‍ക്ക് സന്ദേശ വിന്‍ഡോയുടെ വശത്ത് ലഭ്യമായ ലോക്ക് ഐക്കണില്‍ ക്ലിക്ക് ചെയ്യാം. അടുത്തതായി, അധിക എന്‍ക്രിപ്ഷന്‍ തിരഞ്ഞെടുത്ത് സന്ദേശം എഴുതി സാധാരണ പോലെ അറ്റാച്ച്‌മെന്റുകള്‍ ചേര്‍ക്കുക
ക്ലയന്റ് സൈഡ് എൻക്രിപ്ഷൻ എന്ന് ഗൂഗിൾ വിശേഷിപ്പിക്കുന്ന പുതിയ ഫീച്ചർ. ഇമെയിൽ ബോഡിയിലെ സെൻസിറ്റീവ് ഡാറ്റയും മറ്റും ഗൂഗിൾ സെർവറുകൾക്ക് വ്യക്തമല്ലാത്ത രീതിയിലുള്ള അറ്റാച്ച്മെന്റുകളാക്കി മാറ്റുമെന്ന് ഗൂഗിള്‍ പറയുന്നു. എൻക്രിപ്ഷൻ കീകളിൽ നിയന്ത്രണം നിലനിർത്താനും ആ കീകൾ ആക്സസ് ചെയ്യുന്നതിനുള്ള ഐഡന്റിറ്റി സേവനത്തിനും ഇത് ഉപഭോക്താക്കളെ അനുവദിക്കും. ഗൂഗിൾ ഡ്രൈവ്, ഗൂഗിൾ ഡോക്‌സ്, ഷീറ്റുകൾ, സ്ലൈഡുകൾ, ഗൂഗിൾ മീറ്റ്, ഗൂഗിൾ കലണ്ടർ (ബീറ്റ) എന്നിവയ്ക്കായി ഇതിനകം തന്നെ ക്ലയന്റ് സൈഡ് എൻക്രിപ്ഷൻ ഗൂഗിള്‍ ലഭ്യമാക്കുന്നുണ്ട്.