ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഇന്റർനെറ്റ് ആപ്ലികേഷൻ ഏതാണ് എന്നു ചോദിച്ചാൽ ഒരു മടിയും കൂടാതെ നമുക്ക് പറയുവാനാകും അതു ഗൂഗിൾ ക്രോം എന്നു .മൊസിലയെയും ,ഇന്റർനെറ്റ് എക്സ്പ്ലോറിനെയും പിന്നിലാക്കിയാണ് ഗൂഗിൾ ക്രോം മുന്നിൽ എത്തിയിരിക്കുന്നത് .ഗൂഗിള്‍ സെര്‍വര്‍ മാല്‍വെയര്‍ എന്ന് സ്ഥിതീകരിച്ച ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് ഓട്ടോമാറ്റിക്കായി ക്രോം ബ്ലോക്ക് ചെയ്യും. വിന്‍ഡോസ് 8 ഉപഭോക്താക്കള്‍ക്കായി മെട്രോ മോഡ് എന്ന ഒരു പുതിയ ഡിസൈന്‍ കൂടിയുണ്ട് ക്രോം 32ൽ .
ഗൂഗിളിന്റെ മികച്ച ഒരു ആപ്ലികേഷൻ തന്നെയാണ് ഇത് എന്നകാര്യത്തിൽ യാതൊരു സംശയവും വേണ്ട . മൊബൈൽലും ,പിസിയിലും ഒരുപോലെ ഉപയോഗിക്കാൻ സാധിക്കുന്ന ഒരു ആപ്ലികേഷൻ കൂടിയാണിത് .പക്ഷെ ഇതിന്റെ ഒരു കോട്ടം എന്തെന്നുവെച്ചാൽ നമ്മുടെ ലാപ്ടോപ്പിന്റെയും ,പി സി യുടെയും ബാറ്ററി ഏറ്റവും കൂടുതൽ വലിക്കുന്നത് ഗൂഗിൾ ക്രോം ആണ് എന്നത് ഒരു സത്യാവസ്ഥയാണ് .ഗൂഗിൾ ക്രോം ഉപയോഗിക്കുന്ന ലാപ്ടോപ്പിന്റെ ബാറ്ററി 4 മണിക്കൂർ 19 മിനുട്ട് മാത്രമേ നിൽകുകയുള്ളൂ .
എന്നാൽ മോസില ഉപയോഗിക്കുന്നവർക്ക് അത് അഞ്ച് മണിക്കൂര്‍ ഒന്‍പത് മിനിറ്റ് വരെയും ,ഓപ്പറ ഉപയോഗിക്കുന്നവർക്ക് അറ് മണിക്കൂര്‍ 18 മിനിറ്റ്വരെയും ,മൈക്രോസോഫ്റ്റ് എഡ്ജ് ഉപയോഗിക്കുന്നവർക്ക് ഏഴ് മണിക്കൂര്‍ 22 മിനിറ്റ് വരെയും ബാറ്ററി ലൈഫ് ഉണ്ട് എന്നതാണ് സത്യം .