Google Calender App: ഈ ഫോണുകളിൽ ഇനി Calender ആപ്പ് ലഭിക്കില്ല! എന്താണ് കാരണം?
Google Calender ആപ്പ് ഉപയോഗിക്കുന്ന ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഒരു പ്രധാന മുന്നറിയിപ്പാണ്
ആൻഡ്രോയിഡ് 8.0 അല്ലെങ്കിൽ അപ്ഗ്രേഡ് ചെയ്ത പതിപ്പാണെങ്കിൽ Google Calender ആപ്പ് ലഭിക്കും
Google കലണ്ടർ ആപ്പിനുള്ള സ്വയമേവയുള്ള അപ്‌ഡേറ്റ് ഫീച്ചറുകൾ ഓഫാക്കുക.
സ്‌മാർട്ട്‌ഫോൺ ഉപയോക്താക്കൾക്ക് Google ഇതിനകം തന്നെ ധാരാളം ആപ്പുകൾ വഴി നിരവധി സേവനങ്ങൾ നൽകുന്നുണ്ട്. ഇതോടൊപ്പം നേരത്തെ നൽകിയിരുന്ന സേവനങ്ങളും വെട്ടിക്കുറച്ചു. Google Calender ആപ്പ് ഉപയോഗിക്കുന്ന ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഒരു പ്രധാന മുന്നറിയിപ്പാണ് ഇപ്പോൾ ഗൂഗിൾ നൽകിയിരിക്കുന്നത്.
Google കലണ്ടർ ആപ്പ്
ആൻഡ്രോയിഡ്, ഐഫോൺ, പിസി ഉപയോക്താക്കൾക്കായി ദിവസവും ഉപയോഗിക്കുന്ന ഒരു പ്രധാന കലണ്ടർ ആപ്പാണ് Google Calender. എന്നാൽ ഇപ്പോൾ ഗൂഗിൾ ഈ ആപ്പിനെക്കുറിച്ച് ഗൌരവതരമായ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
Google കലണ്ടർ അപ്ഗ്രേഡ് ചെയ്യുക
ഇവന്റുകൾ സൃഷ്‌ടിക്കുക, മീറ്റിംഗുകൾ ഷെഡ്യൂൾ ചെയ്യുക, ഓർമ്മപ്പെടുത്തലുകൾ സജ്ജീകരിക്കുക എന്നിവ ഉൾപ്പെടെ വിവിധ ടാസ്‌ക്കുകൾ ഗൂഗിൾ കലണ്ടർ ചെയ്യാറുണ്ട്. നിങ്ങൾ ഇപ്പോഴും ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പഴയ പതിപ്പുള്ള സ്‌മാർട്ട്‌ഫോണാണ് ഉപയോഗിക്കുന്നതെങ്കിൽ, കലണ്ടർ ആപ്പ് പിന്തുണ ഉടൻ നിർത്തും. ആൻഡ്രോയിഡ് 8.0 അല്ലെങ്കിൽ അപ്ഗ്രേഡ് ചെയ്ത പതിപ്പാണെങ്കിൽ നിങ്ങളുടെ സ്‌മാർട്ട്‌ഫോണിലെ ഗൂഗിൾ കലണ്ടർ ആപ്പിൽ ഒരു പ്രശ്‌നവും ഉണ്ടാകില്ല.
Google കലണ്ടർ സേവനം ലഭിക്കില്ല
ആൻഡ്രോയിഡ് 7.1-ലോ അതിനു താഴെയോ പ്രവർത്തിക്കുന്ന സ്‌മാർട്ട്‌ഫോണാണ് ഉപയോഗിക്കുന്നതെങ്കിൽ അല്ലെങ്കിൽ ടാബ്‌ലെറ്റ് ഉപയോഗിക്കുന്നുണ്ടെങ്കിൽ, ഇനി ഗൂഗിൾ കലണ്ടർ സേവനം ലഭിക്കില്ല. റിപ്പോർട്ടുകൾ പ്രകാരം, പഴയ ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾക്ക് കീഴിൽ ഗൂഗിൾ കലണ്ടർ പിന്തുണ ഉപേക്ഷിക്കുന്നതിനുള്ള പ്രധാന കാരണം സുരക്ഷാ ക്രമീകരണങ്ങളാണ്.
Google കലണ്ടർ സേവനം ലഭിക്കില്ല
ആൻഡ്രോയിഡുകളുടെ പഴയ പതിപ്പുകൾക്ക് പുതിയ പതിപ്പുകൾ പോലെ പതിവ് അപ്‌ഡേറ്റുകൾ ലഭിക്കില്ല. പ്രത്യേകിച്ച് സുരക്ഷാ അപ്ഡേറ്റുകൾ ലഭിക്കുന്നില്ല. ഇത് പഴയ പതിപ്പുകളെ ഹാക്കിംഗ്, ഡാറ്റാ നഷ്ടം തുടങ്ങിയ ഓൺലൈൻ ആക്രമണങ്ങൾക്ക് കൂടുതൽ ഇരയാക്കുന്നു. ഇത്തരത്തിൽ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ പുറത്തുവരുകയും ചെയ്യും.
കൂടുതൽ വായിക്കൂ: Jio Phone Prima ഉപയോക്താക്കൾക്കായി ഏഴ് പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചു ജിയോ
ഗൂഗിൾ കലണ്ടർ പുതിയ ആൻഡ്രോയിഡ് പതിപ്പിന് പ്രശ്നമില്ല
പുതിയ ആൻഡ്രോയിഡ് പതിപ്പുകൾ ഉപയോക്താക്കൾക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നൽകുന്നില്ല. OS അപ്‌ഡേറ്റുകളും സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കുന്നതിനാൽ. ഇത് മെച്ചപ്പെട്ട സുരക്ഷയും ഉറപ്പാക്കുന്നു. പ്രധാനമായും ഹാക്കിംഗ് അല്ലെങ്കിൽ ഡാറ്റ മോഷണം പോലുള്ള പ്രശ്നങ്ങൾ പുത്തൻ പതിപ്പുകളിൽ കാണില്ല. അതിനാൽ നിങ്ങൾ പഴയ OS ആണ് ഉപയോഗിക്കുന്നതെങ്കിൽ, നിങ്ങളുടെ ഫോണിലെ Google കലണ്ടർ ആപ്പിനുള്ള സ്വയമേവയുള്ള അപ്‌ഡേറ്റ് ഫീച്ചറുകൾ ഓഫാക്കുക.
ഗൂഗിൾ കലണ്ടർ പഴയ OS അപ്ഗ്രേഡ് ചെയ്യുക
ഇത് ചെയ്യുന്നത് നിങ്ങളുടെ നിലവിലുള്ള Google കലണ്ടർ ആപ്പിന് അപ്‌ഡേറ്റ് ലഭിച്ചാലും അത് അപ്‌ഡേറ്റ് ചെയ്യില്ല. നിങ്ങൾക്ക് അത് ഉപയോഗിക്കുന്നത് തുടരാം. എന്നിരുന്നാലും, ഈ സമീപനം വലിയ സുരക്ഷാ പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്ന് ഓർമ്മിക്കുക. രണ്ടാമതായി, നിങ്ങളുടെ സ്മാർട്ട്ഫോണിലെ പഴയ OS ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യുക