Chatgptയുടെ വ്യാജന്മാർ; ഈ ആപ്പുകൾ ഉടൻ അൺഇൻസ്റ്റാൾ ചെയ്യുക

Chatgptയുടെ വ്യാജന്മാർ; ഈ ആപ്പുകൾ ഉടൻ അൺഇൻസ്റ്റാൾ ചെയ്യുക
HIGHLIGHTS

ചാറ്റ്ജിപിടി സേവനങ്ങള്‍ അവകാശപ്പെട്ട് ചില വ്യാജന്മാർ രംഗത്തെത്തിയിട്ടുണ്ട്

ഈ ആപ്പുകൾ ഡിവൈസിന്റെ സുരക്ഷയ്ക്ക് പോലും ഭീഷണിയായേക്കാം

അത്തരത്തിലുള്ള അഞ്ച് വ്യാജ ചാറ്റ്ജിപിടി ആപ്പുകളെ തിരിച്ചറിയാം

പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തരംഗത്തിന് തുടക്കമിട്ടത് ഓപ്പണ്‍ എഐയുടെ ചാറ്റ് ഡിപിടി തന്നെയാണ്. നമ്മുടെയെല്ലാം യാഥാര്‍ത്ഥ്യങ്ങളെ പുനര്‍നിര്‍വചിക്കുന്ന ചാറ്റ്ജിപിടി ചില ധാര്‍മിക പ്രശ്‌നങ്ങളും ഉണ്ടാക്കുന്നുണ്ട്. ഇതിനിടെ ചാറ്റ്ജിപിടി സേവനങ്ങള്‍ നല്‍കുന്നുവെന്ന് അവകാശപ്പെട്ട് ചില വ്യാജന്മാരും രംഗത്തിറങ്ങിയിട്ടുണ്ട്. നിങ്ങളുടെ ഡിവൈസിന്റെ സുരക്ഷയ്ക്ക് പോലും ഭീഷണിയായേക്കാവുന്ന ഇത്തരം അഞ്ച് വ്യാജ ചാറ്റ്ജിപിടി ആപ്പുകളെ തിരിച്ചറിയാം.

ഓപ്പണ്‍ ചാറ്റ് ജിപിടി- എഐ ചാറ്റ്‌ബോട്ട് ആപ്പ് (Open Chatgpt – AI Chatbot App) 

ചാറ്റ്ജിപിടി ഉപയോഗിക്കുന്ന അതെ ലോഗോ തന്നെയാണ് ഗൂഗിൾ പ്ലേ സ്റ്റോറിൽ ഓപ്പൺ  ചാറ്റ്ജിപിടിയും ഉപയോഗിക്കുന്നത്.  എന്നാൽ പ്ലേ സ്റ്റോറില്‍ ലഭിക്കുന്ന ഈ ആപ്പ് വ്യാജമാണ്. പരസ്യങ്ങള്‍ നിറഞ്ഞ ഈ ആപ്പ് നല്‍കുന്ന സേവനങ്ങള്‍ തൃപ്തികരമല്ലെന്നാണ് ഉപയോക്താക്കള്‍ പറയുന്നത്. ഈ ആപ്പിന്റെ സൗജന്യ പതിപ്പ് പരസ്യങ്ങളാൽ നിറഞ്ഞിരിക്കുന്നു. ഈ ആപ്പ് ഉപയോഗിക്കുന്നതിന് സബ്സ്ക്രിപ്ഷൻ എടുക്കാനും ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നു.

എഐ ചാറ്റ്‌ബോട്ട്- ആസ്‌ക് എഐ അസിസ്റ്റന്റ് (AI Chatbot- Ask AI Assistant) 

മൂന്ന് ദിവസത്തെ ഉപയോഗത്തിന് ശേഷം സൈന്‍ ഇന്‍ ചെയ്യാന്‍ പണം ആവശ്യപ്പെടുന്ന ഈ ആപ്പ് പണം നല്‍കിയിട്ടും വളരെ സാവധാനത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും എഐ സേവനങ്ങള്‍ മോശമാണെന്നും നിരവധി പേര്‍ പരാതിപ്പെട്ടിട്ടുണ്ട്. ഈ ആപ്പ് മറ്റ്‌ വ്യാജ ആപ്പുകൾ പോലെ കൂടുതൽ പരസ്യങ്ങളും കാണിക്കുന്നു. 

എഐ ചാറ്റ് ജിപിടി-ഓപ്പണ്‍ ചാറ്റ്‌ബോട്ട് ആപ്പ് (AI Chatgpt – Open Chatbot App)  

ചാറ്റ്ജിപിടി  പോലെ ഉത്തരം നല്കാൻ ഈ ആപ്പ് ശ്രമിക്കുന്നു.   ആപ്പിന്റെ സൗജന്യ പതിപ്പ് നാല് തവണ ഉപയോഗിക്കാൻ അനുവദിക്കുന്നു. അതിനു ശേഷം അംഗത്വം എടുക്കാനോ സൗജന്യ ട്രയലിനായി പണം അടയ്ക്കാനോ ആവശ്യപ്പെടുന്നു.

എഐ ചാറ്റ്-ചാറ്റ്‌ബോട്ട് എഐ അസിസ്റ്റന്റ് (AI Chat -Chatbot AI Assistant) 

ചാറ്റ് ജിപിടിയുടെ മൊബൈല്‍ സൈറ്റ് മിറര്‍ ചെയ്താണ് ഈ ആപ്പ് സേവനങ്ങള്‍ നല്‍കുന്നത്. ധാരാളം പരസ്യങ്ങളുള്ള ഈ ആപ്പ് നിരവധി പെര്‍മിഷനുകള്‍ ആവശ്യപ്പെടുകയും നിങ്ങളുടെ ആക്ടിവിറ്റികള്‍ നിരീക്ഷിക്കുകയും ചെയ്യുന്നു.

Genie എഐ ചാറ്റ്‌ബോട്ട് (Genie AI Chatbot) 

ഈ ആപ്പ് മറ്റ് ആപ്പുകളിലും വെബ്‌സൈറ്റുകളിലും അവരുടെ പ്രവർത്തനങ്ങൾ ട്രാക്ക് ചെയ്യാനുള്ള അഭ്യർത്ഥനകൾ അയയ്ക്കുകയും ആപ്പ് ഇൻസ്റ്റാൾ   ചെയ്യുന്നതിന് മുൻപ് തന്നെ ആപ്പ് റേറ്റ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. 

Nisana Nazeer
Digit.in
Logo
Digit.in
Logo