ഏറ്റവും പുതിയ വാച്ച് ടുഗെദര്‍ ഓപ്‌ഷനുകളുമായി ഫേസ്ബുക്ക് എത്തി
ഫേസ്ബുക്കിൽ ഇപ്പോൾ ഒരുപാടു അപ്പ്‌ഡേഷനുകൾ ലഭിക്കുന്നുണ്ട് .അതിൽ ഒടുവിൽ എത്തിയിരിക്കുന്നത് വാച്ച് ടുഗെദര്‍ എന്ന ഓപ്‌ഷനുകളാണ് .ഗ്രൂപ്പ് ഉപയോഗിക്കുന്നവർക്കായി ഒരു അപ്പ്‌ഡേഷൻ ആണിത് .നിങ്ങൾ ഗ്രൂപ്പിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്താൽ ഒരേ സമയം വീഡിയോ കാണുവാനും ചാറ്റ് ചെയ്യുന്നതിന് സാധിക്കുന്നതാണ് .വാച്ച് പാർട്ടി ഫീച്ചർ അപ്പ്ഡേറ്റ് ചെയ്താൽ മാത്രമേ ഈ ഓപ്‌ഷനുകൾ ഉപഭോതാക്കൾക്ക് ലഭിക്കുകയുള്ളു .വീഡിയോ പോസ്റ്റ് ചെയ്തു കഴിഞ്ഞാൽ വാച്ച് ടുഗെദര്‍ എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക .അതിന് ശേഷം മാത്രമേ ഗ്രൂപ്പ് വീഡിയോ ആസ്വദിക്കുവാൻ സാധിക്കുകയുള്ളു .
മറ്റു പുതിയ അപ്പ്‌ഡേഷനുകൾ
വാട്ട്സ് ആപ്പിന് പിന്നാലെ പുതിയ ഓപ്‌ഷനുകളുമായി ഫേസ്ബുക്കും ഉടൻ എത്തുന്നു വൈത്ക് .വാട്ട്സ് ആപ്പിൽ ലഭിച്ചിരുന്ന ഡിലീറ്റ് ഫോർ എവെരി വൺ എന്ന ഓപ്‌ഷൻ ആണ് ഇപ്പോൾ ഉപഭോതാക്കൾക്ക് മെസ്സഞ്ചറിലും ഉടൻ ലഭ്യമാകുന്നത് .തെറ്റായ മെസേജുകൾ അയച്ചാൽ ഉപഭോതാക്കൾക്ക് 10 മിനിറ്റിനുള്ളിൽ ഡിലീറ്റ് ചെയ്യുവാനുള്ള സൗകര്യമാണ് മെസ്സഞ്ചറിലും ഉടൻ നടപ്പാക്കുന്നത് .
എന്നാൽ വാട്ട്സ് ആപ്പിൽ ഇപ്പോൾ 13 മണിക്കൂർ വരെയാണ് ഡിലീറ്റ് ഫോർ എവെരി വൺ എന്ന ഓപ്‌ഷനുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .ഫേസ്ബുക്കിൽ ഈ പുതിയ സംവിധാനങ്ങൾ എന്ന് നിലവിൽ വരും എന്ന കാര്യത്തിൽ സൂചനകൾ ഒന്നും തന്നെ ലഭിച്ചട്ടില്ല .