ഈ വർഷം ഫേസ്ബുക്കിൽ നിന്നും രണ്ടു കാര്യങ്ങൾ പ്രതീക്ഷിക്കാം

ഈ വർഷം ഫേസ്ബുക്കിൽ നിന്നും രണ്ടു കാര്യങ്ങൾ പ്രതീക്ഷിക്കാം
HIGHLIGHTS

പുതിയ ഉത്പ്പന്നങ്ങളും കൂടാതെ ഡിസ്‌ലൈക്ക് ബട്ടണുകളും

 

തായ് വാനീസ് ഇലക്ട്രോണിക്‌സ് മാനുഫാക്ചറിംഗ് കമ്പനിയായ പെഗാട്രോണാണ് ഫേസ്ബുക്കിനായി 15 ഇഞ്ച് ടച്ച് ഡിസ്‌പ്ലേ ഉള്ള ഈ സ്മാര്‍ട്ട് സ്പീക്കറുകൾ നിര്‍മിക്കുന്നത്.പരീക്ഷണാടിസ്ഥാനത്തില്‍ ഇവയുടെ ഉല്‍പ്പാദനം തുടങ്ങിക്കഴിഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്.ജൂലൈയിൽ ഇത് വിപണിയിൽ എത്തുമെന്നാണ് സൂചനകൾ .കൂടുതൽ വിവരങ്ങൾ ഇവിടെ നിന്നും മനസിലാക്കാം .

ഫേസ്ബുക്കിന്റെ കുടുംബത്തിൽ നിന്നും പുതിയ രണ്ട് അതിഥികൾ കൂടി എത്തുന്നു .അലോഹ ,ഫിയോന സ്മാർട്ട് സ്‌പീക്കറുകളാണ് ജൂലൈയിൽ ഇന്ത്യൻ വിപണിയിൽ എത്തുന്നത് .ഇതിന്റെ നിർമ്മാണ പ്രവർത്തനം ഇതിനോടകംതന്നെ തുടങ്ങി കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .ഇതിന്റെ ഏറ്റവും വലിയ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ഡിസ്‌പ്ലേയാണ് .

15 ഇഞ്ചിന്റെ ടച്ച് സ്ക്രീൻ ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറങ്ങുന്നത് .അതുകൊണ്ടുതന്നെ വളരെ മികച്ച രീതിയിൽ തന്നെ വീഡിയോകൾ ഇതിൽ കാണുവാൻ സാധിക്കുന്നു .കൂടാതെ വീഡിയോ കോളിങ്ങുകളും ഇതിൽ സപ്പോർട്ട് ഉണ്ട് .അതുപോലെതന്നെ ഫേസ്ബുക്ക് ,സോണി ,യൂണിവേഴ്സൽ എന്നിവരുടെ മ്യൂസിക്കുകളും ഇതിൽ ആസ്വദിക്കുവാൻ സാധിക്കുന്നതാണ് .

ഫേസ്ബുക്കിൽ ഫോട്ടോകൾ ഇടുന്നവർക്ക് ഇനി ഡിസ്‌ലൈക്ക് ബട്ടണുകൾ

ഫേസ്ബുക്ക് ഓപ്പൺ ചെയ്താൽ നമ്മൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ബട്ടൺ അതിലെ ലൈക്ക് ബട്ടണുകൾ തന്നെയാണ് .എന്നാൽ ഇനി മുതൽ പുതിയ  അപ്പ്ഡേഷനുകൾ ഫേസ്ബുക്കിനു ലഭിക്കുന്നു .പുതിയ ഡിസ്‌ലൈക്ക് ബട്ടണുകളാണ് ഫേസ്ബുക്കിൽ ഉടൻ എത്തുന്നത് .2009 ലാണ് ഫേസ്ബുക്കിൽ ഈ ലൈക്ക് ബട്ടണുകൾ ലഭിച്ചത് .

കഴിഞ്ഞ വർഷം ഡിസ്‌ലൈക്ക് ബട്ടണുകൾ ഫേസ്ബുക്കിനു ലഭിക്കുമെന്നായിരുന്നു സൂചനകൾ .അതിനു ശേഷം  റിയാക്ഷന്‍സ് എന്ന പേരില്‍ പോസ്റ്റുകളോടുള്ള വികാരം പ്രകടിപ്പിക്കുന്നതിനായി ലൈക്ക് ബട്ടണിനൊപ്പം ഇമോജികളും ഫെയ്‌സ്ബുക്ക് നൽകിയിരുന്നു .

എന്നാൽ ഇപ്പോൾ ഇതാ പോസ്റ്റുകളിൽ നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താൻ ഡിസ്‌ലൈക്ക് ബട്ടണുകൾ .നമ്മൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകളിലും മറ്റു ലഭിച്ചിരുന്ന ലൈക്കുകളുടെ എണ്ണത്തിൽ ഇനി തീരുമാനംമാകും .നിലവില്‍ അമേരിക്കയിലെ ചുരുക്കം ചിലയാളുകളില്‍ മാത്രമാണ് ഈ ഫീച്ചര്‍ പരീക്ഷിക്കുന്നത്. 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo