ഫേസ്ബുക്കിൽ ഇനി ഡിസ്‌ലൈക്ക് ബട്ടൺ
ലൈക്ക് മാത്രമല്ല ഇനി ഡിസ്‌ലൈക്കും
ഫേസ്ബുക്ക് ഓപ്പൺ ചെയ്താൽ നമ്മൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ബട്ടൺ അതിലെ ലൈക്ക് ബട്ടണുകൾ തന്നെയാണ് .എന്നാൽ ഇനി മുതൽ പുതിയ അപ്പ്ഡേഷനുകൾ ഫേസ്ബുക്കിനു ലഭിക്കുന്നു .പുതിയ ഡിസ്‌ലൈക്ക് ബട്ടണുകളാണ് ഫേസ്ബുക്കിൽ ഉടൻ എത്തുന്നത് .2009 ലാണ് ഫേസ്ബുക്കിൽ ഈ ലൈക്ക് ബട്ടണുകൾ ലഭിച്ചത് .
കഴിഞ്ഞ വർഷം ഡിസ്‌ലൈക്ക് ബട്ടണുകൾ ഫേസ്ബുക്കിനു ലഭിക്കുമെന്നായിരുന്നു സൂചനകൾ .അതിനു ശേഷം റിയാക്ഷന്‍സ് എന്ന പേരില്‍ പോസ്റ്റുകളോടുള്ള വികാരം പ്രകടിപ്പിക്കുന്നതിനായി ലൈക്ക് ബട്ടണിനൊപ്പം ഇമോജികളും ഫെയ്‌സ്ബുക്ക് നൽകിയിരുന്നു .
എന്നാൽ ഇപ്പോൾ ഇതാ പോസ്റ്റുകളിൽ നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താൻ ഡിസ്‌ലൈക്ക് ബട്ടണുകൾ .നമ്മൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകളിലും മറ്റു ലഭിച്ചിരുന്ന ലൈക്കുകളുടെ എണ്ണത്തിൽ ഇനി തീരുമാനംമാകും .നിലവില്‍ അമേരിക്കയിലെ ചുരുക്കം ചിലയാളുകളില്‍ മാത്രമാണ് ഈ ഫീച്ചര്‍ പരീക്ഷിക്കുന്നത്.