ഫേസ്ബുക്കിൽ നിന്നും പുതിയ ആൻഡ്രോയിഡ് വേർഷൻ ആപ്പ്ലിക്കേഷനുകൾ പുറത്തിറക്കി .പുതിയ ലോക്കിങ് സിസ്റ്റം ആപ്പ്ലികേഷനുകൾ ആണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .ബോൾട്ട് ആപ്പ് ലോക്ക് എന്നാണ് ഈ ആപ്പ്ലികേഷന്റെ പേര് .ഈ ആപ്പ്ലികേഷന്റെ പ്രതേകത എന്നുപറയുന്നത് ഇതിലെ പലതരത്തിലുള്ള ലോക്കിങ് സിസ്റ്റം ആണ് .
ഇതിൽ ഫിംഗർ ഉപയോഗിച്ച് നിങ്ങൾക്ക് നിങ്ങളുടെ ആപ്ലികേഷനുകൾ ലോക്കിങ് നടത്താവുന്നതാണ് .കൂടാതെ പാറ്റേൺ ,പാസ്സ്‌വേർഡ് എന്നിവയും ഉപയോഗിച്ച് ഇതിൽ ലോക്കിങ് നടത്തുവാൻ സാധിക്കുന്നു .
ഒന്നാവോ എന്ന കമ്പനിയാണ് ഫേസ്ബുക്കിനുവേണ്ടി ഈ പുതിയ ആപ്ലികേഷനുകൾ പുറത്തിറക്കിയിരിക്കുന്നത് .ഈ പുതിയ ലോക്കിങ് സിസ്റ്റം ഉടൻ തന്നെ ഗൂഗിളിന്റെയും കൂടാതെ മറ്റു പ്ലേ സ്റ്റോറുകളിലും എത്തുന്നതാണ് .