അങ്ങനെ കാത്തിരുന്ന ആ കിടിലൻ ഫീച്ചർ WhatsAppൽ എത്തിയിരിക്കുകയാണ്. അയച്ച മെസേജ് അബദ്ധമായെന്ന് കരുതി ഡിലീറ്റ് ചെയ്യുന്നതിന് പകരം മെസേജ് എഡിറ്റ് ചെയ്യാനുള്ള ഓപ്ഷൻ ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്സ്ആപ്പ് കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നു. Send messages എഡിറ്റ് ചെയ്യാനുള്ള സംവിധാനം ഇനിമുതൽ വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് ലഭിക്കുന്നതാണ്. എന്നാൽ ഏത് WhatsApp മോഡലിലാണ് ഈ പുതുപുത്തൻ ഫീച്ചർ ലഭ്യമാകുന്നതെന്നും, ഇതിന്റ മറ്റ് പോരായ്മകൾ എന്തെല്ലാമെന്നും നോക്കാം.
വാട്സ്ആപ്പ് ബീറ്റ പതിപ്പിലാണ് ഇത് ലഭിക്കുന്നത്. അതായത്, അയച്ചുകഴിഞ്ഞ മെസേജ് എഡിറ്റ് ചെയ്യാനുള്ള ഓപ്ഷനാണ് ഇതിൽ ലഭിക്കുന്നത്. എന്നാൽ വാട്സ്ആപ്പ് വെബ് പതിപ്പിലാണ് ഇത് ലഭിക്കുക.
അതായത്, കമ്പ്യൂട്ടറിൽ നിങ്ങൾ വാട്സ്ആപ്പ് തുറന്ന ശേഷം ഈ ഫീച്ചർ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടെങ്കിൽ, നിങ്ങളുടെ ചാറ്റുകളിലും ഗ്രൂപ്പുകളിലും നിങ്ങളുടെ സന്ദേശങ്ങൾ എഡിറ്റ് ചെയ്യാനാകുന്നതാണ്. എന്നാൽ മെസേജ് അയച്ച് 15 മിനിറ്റ് വരെയാണ് ഇങ്ങനെ എഡിറ്റിങ് ഫീച്ചർ ചെയ്യാനാകൂ… അതുപോലെ സന്ദേശങ്ങൾ ഒന്നിലധികം തവണ എഡിറ്റ് ചെയ്യാനും സാധിക്കുന്നതാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്.
ഇത്തരത്തിൽ ചാറ്റുകൾ എഡിറ്റ് ചെയ്യുന്നത് വാട്സ്ആപ്പിന്റെ ആധികാരികത നഷ്ടപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ 15 മിനിറ്റിന് ശേഷമുള്ള വാട്സ്ആപ്പ് മെസേജുകൾക്ക് ഈ Edit option ലഭ്യമായിരിക്കില്ല. അതുകൊണ്ട് തന്നെ ടൈപ്പിങ് പിശകുകൾ തിരുത്താൻ മാത്രം ഈ സൌകര്യം പ്രയോജനപ്പെടുത്താം. എന്നാലിത് വാട്സ്ആപ്പ് വെബ് ബീറ്റാ ഉപയോക്താക്കൾക്ക് മാത്രമാണ് നിലവിൽ ലഭ്യമാകുന്നത്. ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്ന വാട്സ്ആപ്പ് വെബ് ഉപയോക്താക്കൾക്ക് അധികം വൈകാതെ തന്നെ ഇത് പ്രയോജനപ്പെടുത്താമെന്ന് പ്രതീക്ഷിക്കുന്നു.
ഇതിനായി ആദ്യം വാട്സ്ആപ്പ് വെബ് തുറക്കാം.
ശേഷം ചാറ്റ് തുറന്ന് എഡിറ്റ് ചെയ്യേണ്ട സന്ദേശം ടാപ്പ് ചെയ്ത് പിടിക്കുക.
മെനുവിൽ നിന്ന് എഡിറ്റ് ഓപ്ഷൻ തെരഞ്ഞെടുക്കുക.
തുടർന്ന് മെസേജ് എഡിറ്റ് ചെയ്ത് കംപ്ലീറ്റ് എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
ഇങ്ങനെ എഡിറ്റ് ചെയ്ത മെസേജ് ചാറ്റിൽ ദൃശ്യമാകുന്നതാണ്.