Christmas Stickers: Jingle ബെൽസ് മുഴങ്ങി X’Mas എത്തിക്കഴിഞ്ഞു. നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ക്രിസ്മസ് ആശംസകൾ അറിയിക്കാൻ മനോഹരമായ WhatsApp Stickers ക്രിയേറ്റ് ചെയ്ത് ഷെയർ ചെയ്യാം.
കളർഫുൾ, ആനിമേറ്റഡ്, സ്റ്റിക്കറുകൾ പ്രിയപ്പെട്ടവർക്ക് ക്രിസ്മസ് ആശംസിക്കുന്നതിനായി നിർമിക്കാം. ഇതിന് വെറും 2 സെക്കൻഡ് കൂടി സമയം ആവശ്യമില്ല. Merry Christmas ആശംസകളും സാന്തയും ക്രിസ്മസ് ട്രീയും, സ്നോ മാനുമെല്ലാം സ്റ്റിക്കറുകളാക്കി ഷെയർ ചെയ്യാം. അതും വാട്സ്ആപ്പിൽ ഒറ്റ ടാപ്പിൽ ക്രിസ്തുമസ് സ്റ്റിക്കറുകൾ ലഭിക്കും.
വാട്സ്ആപ്പിൽ എങ്ങനെയാണ് ക്രിസ്മസ് സ്റ്റിക്കറുകൾ ഡൗൺലോഡ് ചെയ്യുന്നതെന്ന് നോക്കാം. മികച്ച സ്റ്റിക്കർ പായ്ക്കുകൾ കണ്ടെത്തുന്നതും നിങ്ങളുടെ ചാറ്റുകളിലേക്ക് അത് ഫോർവേഡ് ചെയ്യുന്നതും എങ്ങനെയെന്ന് അറിയാം. അതും വളരെ എളുപ്പത്തിലുള്ള മാർഗമാണ് ഇവിടെ വിവരിക്കുന്നത്. ഐഫോൺ, ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് വേണ്ടിയുള്ള ടിപ്സാണിത്.
ആൻഡ്രോയിഡിൽ എങ്ങനെ സ്റ്റിക്കറുകൾ ഡൗൺലോഡ് ചെയ്യാം എന്ന് നോക്കാം. അതുപോലെ നിങ്ങളുടെ ക്രിസ്മസ് ഫോട്ടോകളും സ്റ്റിക്കറുകളാക്കാം.
ആദ്യം വാട്സ്ആപ്പ് തുറന്ന് ആശംസ അറിയിക്കേണ്ട ആളുടെ ചാറ്റ് തുറക്കുക. വാട്സ്ആപ്പിലുള്ള സ്റ്റിക്കറുകൾ തുറക്കുന്നതിന് താഴെ കീബോഡ് സെഷനിലെ സ്മൈലി ഐക്കണിൽ ടാപ്പ് ചെയ്യുക.
ഇവിടെ GIF ബട്ടണിന് അടുത്തുള്ള സ്റ്റിക്കർ ഐക്കണിൽ ക്ലിക്ക് ചെയ്യുക. സ്റ്റിക്കറുകൾ സെഷൻ തുറന്നുവരും. ഇവിടെ സെർച്ച് ബാറിൽ Merry Christmas, Christmas എന്നൊക്കെ ടൈപ്പ് ചെയ്ത് നൽകാം. നിങ്ങൾക്ക് മനോഹരമായ സ്റ്റിക്കറുകളുടെ ഒരു വലിയ ശേഖരം കിട്ടും. ഇതിൽ ഇഷ്ടപ്പെട്ടത് ടാപ്പ് ചെയ്താൽ സ്റ്റിക്കർ സെൻഡ് ആകും.
താഴേക്ക് സ്ക്രോൾ ചെയ്താൽ കൂടുതൽ സ്റ്റിക്കറുകൾ ലഭിക്കും. ഇത് നിങ്ങളെ ഗൂഗിൾ പ്ലേ സ്റ്റോറിലേക്ക് റീഡയറക്ട് ചെയ്യും. ഇവിടെ ക്രിസ്മസ് സ്റ്റിക്കർ പാക്ക് എന്നടിച്ചാൽ മികച്ച സ്റ്റിക്കറുകൾ ലഭിക്കും. ഇത് ആഡ് ടു വാട്സ്ആപ്പ് കൊടുത്താൽ സ്റ്റിക്കർ സെഷനിൽ കാണാനാകും.
വാട്സ്ആപ്പ് വഴി നിങ്ങളുടെ ക്രിസ്മസ് ഫോട്ടോകൾ ഷെയർ ചെയ്ത് സ്റ്റിക്കറുകളുണ്ടാക്കാം. ആപ്പിനുള്ളിൽ ഈ ഫോട്ടോകൾ തുറന്ന്, മുകളിലെ മൂന്ന് ഡോട്ടുകളിൽ ക്ലിക്ക് ചെയ്യണം. ഇവിടെ ക്രിസേറ്റ് സ്റ്റിക്കേഴ്സ് ഓപ്ഷൻ കാണാം. ഇങ്ങനെ ഫോട്ടോ ഓട്ടോമാറ്റിക്കായി സ്റ്റിക്കറായി ക്രിയേറ്റ് ചെയ്യപ്പെടും.
ആൻഡ്രോയിഡിൽ നിന്ന് വ്യത്യസ്തമായി ഐഫോൺ, iOS-ൽ സ്റ്റിക്കറുകൾ ഉണ്ടാക്കാം. WhatsApp നേരിട്ട് തേർഡ് പാർട്ടി സ്റ്റിക്കർ ഡൗൺലോഡുകളെ പിന്തുണയ്ക്കുന്നില്ല. ഇതിനായി നിങ്ങൾക്ക് ആപ്പ് സ്റ്റോറിൽ നിന്ന് നേരിട്ട് സ്റ്റിക്കർ പായ്ക്കുകൾ എടുക്കാം. അല്ലെങ്കിൽ സുഹൃത്തുക്കളിൽ നിന്ന് ലഭിച്ച ഫോർവേഡ് സ്റ്റിക്കറുകൾ ഉപയോഗിക്കാം.