വെറും 10 മിനിറ്റിൽ Ambulance എത്തുന്ന അടിയന്തര മെഡിക്കൽ സേവനമാണ് സൊമാറ്റോ കമ്പനി അവതരിപ്പിച്ചത്
ഗുരുഗ്രാമിലാണ് നിലവിൽ ബ്ലിങ്കിറ്റ് ആംബുലൻസ് സർവ്വീസുള്ളത്
ഇങ്ങനെയൊരു തുടക്കവും ഇന്ത്യയിൽ ഇതാദ്യമായാണ്
Blinkit പുതുവർഷത്തിൽ വലിയൊരു തുടക്കം കുറിച്ചിരിക്കുന്നു. വെറും 10 മിനിറ്റിൽ Ambulance എത്തുന്ന അടിയന്തര മെഡിക്കൽ സേവനമാണ് കമ്പനി അവതരിപ്പിച്ചത്. ഇന്ത്യയിലെ ക്വിക്ക്-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലെ പ്രധാനിയാണ് ബ്ലിങ്കിറ്റ്.
പലചരക്ക്, പച്ചക്കറി വിഭവങ്ങൾ ഒറ്റ ക്ലിക്കിൽ വീട്ടിലെത്തിക്കുന്ന ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം. ഇപ്പോഴിതാ Blinkit Ambulance സർവ്വീസും ആരംഭിച്ചിരിക്കുന്നു.
Ambulance സർവ്വീസുമായി സൊമാറ്റോ കമ്പനി
സൊമാറ്റയിലൂടെയും ബ്ലിങ്കിറ്റിലൂടെയും അതിവേഗ ഡെലിവറി എത്തിച്ച് ഇന്ത്യക്കാരുടെ നിത്യജീവിതത്തിൽ ഇവർ മാറ്റം വരുത്തി. വീട്ടിലിരുന്ന് ഫുഡ് ഓർഡർ ചെയ്യാനായാലും, സാധനങ്ങൾ വാങ്ങാനായാലും ഇന്ത്യക്കാരുടെ മുഖ്യചോയിസാണ് ഇരുവരും. ഇപ്പോഴിതാ ബ്ലിങ്കിറ്റിലൂടെ അത്യാവശ്യഘട്ടങ്ങളിൽ ആംബുലൻസ് സേവനവും പരിചരണവുമെത്തുന്നു.
ആധുര സേവനത്തിലേക്ക് ക്വിക്ക് സർവ്വീസ് തുടങ്ങുന്നത് ലാഭത്തിനല്ല, സേവനമാണെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അതിനാൽ മിതമായ നിരക്കിലാണ് ബ്ലിങ്കിറ്റ് ആംബുലൻസ് സേവനം നൽകുന്നത്. വേഗമേറിയതും വിശ്വസനീയവുമായ ആംബുലൻസ് സേവനം 10 മിനിറ്റിലെത്തും. ഇങ്ങനെയൊരു തുടക്കവും ഇന്ത്യയിൽ ഇതാദ്യമായാണ്.
Blinkit Ambulance: കൂടുതൽ വിവരങ്ങൾ
എന്നാൽ ബ്ലിങ്കിറ്റിന്റെ ആംബുലൻസ് സർവ്വീസ് കേരളത്തിൽ തൽക്കാലം ലഭ്യമല്ല. കമ്പനിയുടെ ആസ്ഥാനം കൂടിയായ ഗുരുഗ്രാമിലാണ് നിലവിൽ സർവ്വീസുള്ളത്. എന്നാൽ വരും വർഷങ്ങളിൽ ഇത് ഇന്ത്യയുടെ നാനാഭാഗങ്ങളിലും ലഭ്യമാക്കാനാണ് ബ്ലിങ്കിറ്റിന്റെ പദ്ധതി.
ആദ്യപടിയായി ബ്ലിങ്കിറ്റ് ഗുരുഗ്രാമിൽ 10 മിനിറ്റ് ആംബുലൻസ് സേവനം ആരംഭിച്ചു. ഈ ഘട്ടത്തിൽ, സമ്പൂർണ സജ്ജീകരണങ്ങളുള്ള ആദ്യത്തെ അഞ്ച് ആംബുലൻസുകൾ കമ്പനി പുറത്തിറക്കി. അധികം വൈകാതെ കൂടുതൽ മേഖലകളിലേക്ക് സേവനം വ്യാപിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
BLS, പാരാമെഡിക്കൽ, അസിസ്റ്റന്റ് സേവനങ്ങളും
ആംബുലൻസ് എല്ലാവിധ സംവിധാനങ്ങളോടെയുമാണ് സർവ്വീസ് നടത്തുന്നത്. ഓക്സിജൻ സിലിണ്ടറുകൾ, എഇഡി, സ്‌ട്രെച്ചറുകൾ, മോണിറ്ററുകൾ, സക്ഷൻ മെഷീനുകൾ, എമർജൻസി മെഡിസിനുകൾ എന്നിവങ്ങനെ അവശ്യ ജീവൻ രക്ഷാ ഉപകരണങ്ങൾ ഇതിലുണ്ടാകും.
BLS-ന് പുറമെ ഓരോ ആംബുലൻസിനും ഒരു പാരാമെഡിക്കൽ, അസിസ്റ്റന്റിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. പരിശീലനം ലഭിച്ച ഡ്രൈവർമാരാണ് ബ്ലിങ്കിറ്റ് ആംബുലൻസിൽ നിയമിച്ചിട്ടുള്ളത് എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
ലാഭത്തിനായല്ല, മറിച്ച് ഒരു നിർണായക പ്രശ്നത്തിനുള്ള ദീർഘകാല പരിഹാരമായാണ് സേവനം നടപ്പിലാക്കുന്നതെന്ന് കമ്പനി സിഇഒ അറിയിച്ചു. അതിനാൽ ആംബുലൻസ് സേവനങ്ങൾ താങ്ങാനാവുന്ന വിലയിൽ ലഭ്യമാകുമെന്നും അൽബിന്ദർ ദിൻഡ്സ വ്യക്തമാക്കി. 2,000 രൂപ നിരക്കിലായിരിക്കും സേവനം ലഭിക്കുന്നത്.
ഉപയോക്താക്കൾക്ക് അവരുടെ പ്രദേശങ്ങളിൽ ആംബുലൻസ് ബുക്കിംഗ് ഫീച്ചർ ബ്ലിങ്കിറ്റിൽ കാണാനാകുമെന്നും അദ്ദേഹം അറിയിച്ചു.
Also Read: Upcoming Films: 2025 നിരാശപ്പെടുത്തില്ല! മലയാളത്തിൽ L2 Empuraan, കത്തനാർ, പ്രേമലു 2, തുടരും…
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile