WhatsApp Video Call വഴി ഹാക്കിങ്, പണം പോകാതിരിക്കാൻ നിങ്ങൾ ശ്രദ്ധിക്കേണ്ടത്…

Updated on 26-Dec-2023
HIGHLIGHTS

WhatsApp Video Call വഴിയുള്ള തട്ടിപ്പുകളാണ് ഇപ്പോൾ പ്രധാനമായുള്ളത്

ഇങ്ങനെ പണം നഷ്ടമാകുന്ന കേസുകളുമുണ്ട്

വാട്സ്ആപ്പിൽ സ്ക്രീൻ ഷെയർ ചെയ്യുമ്പോഴാണ് തട്ടിപ്പ് നടക്കുന്നത്

ഇന്ന് Online fraud കേസുകൾ വർധിക്കുകയാണ്. പല രീതിയിലാണ് സൈബർ തട്ടിപ്പുകൾ അരങ്ങേറുന്നത്. WhatsApp Video Call വഴിയും നിരവധി തട്ടിപ്പുകൾ നടക്കുന്നുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഓൺലൈൻ തട്ടിപ്പുകൾ വർധിച്ചുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

WhatsApp Scam

വാട്സ്ആപ്പ് വീഡിയോ കോൾ വഴിയുള്ള തട്ടിപ്പുകളാണ് ഇപ്പോൾ പ്രധാനമായുള്ളത്. പല രീതിയിലാണ് വാട്സ്ആപ്പ് വഴി കബളിപ്പിക്കുന്നത്. ഇങ്ങനെ പണം നഷ്ടമാകുന്ന കേസുകളുമുണ്ട്. ആപ്ലിക്കേഷനിലെ സ്‌ക്രീൻ ഷെയർ ഫീച്ചറാണ് തട്ടിപ്പുകാരുടെ പുതിയ ഇര. ഈ ഫീച്ചറിലൂടെ തട്ടിപ്പുകാർ ഇരകളുടെ സാമ്പത്തിക വിവരങ്ങളെ കൈക്കലാക്കുന്നു.

WhatsApp Video Call തട്ടിപ്പ്

എങ്ങനെയാണ് വാട്സ്ആപ്പ് വഴി തട്ടിപ്പ് നടക്കുന്നതെന്ന് വിശദമായി അറിയാം.

WhatsApp സ്‌ക്രീൻ ഷെയർ തട്ടിപ്പ്

വാട്സ്ആപ്പിൽ സ്ക്രീൻ ഷെയർ ചെയ്യുമ്പോഴാണ് ഈ തട്ടിപ്പ് നടക്കുന്നത്. ഉദാഹരണത്തിന് വീഡിയോ കോളിങ് പോലുള്ളവ. എന്നാൽ വീഡിയോ കോൾ ചെയ്താൽ തട്ടിപ്പിന് ഇരയാകുമെന്ന് ഭയപ്പെടേണ്ട. നമ്മുടെ നിസ്സാരം പിഴവുകളിലൂടെ കെണിയിൽ അകപ്പെട്ടേക്കാം. ഫോൺ സ്ക്രീനിലേക്ക് ഹാക്കർമാർ നേരിട്ട് ആക്സസ് നേടുന്നു. വ്യാജ ഐഡന്റിറ്റിയിലൂടെയും ഇത് സംഭവിക്കും. കൂടാതെ, ഫോണിലെ എന്തെങ്കിലും പ്രശ്നം ശരിയാക്കി തരാമെന്ന് പറഞ്ഞും ഹാക്കിങ് നടത്തും.

WhatsApp വഴി പണം തട്ടുന്ന രീതി…

സ്ക്രീൻ ഷെയറിങ് ഫീച്ചർ വഴിയാണ് ഇവർ പണം തട്ടുന്നത്. ഇതിന്റെ ആക്സസ് നേടുന്നത് ഫോണിന്റെ ഉടമ അറിയണമെന്നില്ല. ഈ സമയം ഇവർ ഫോണിൽ പ്രവർത്തിക്കുന്നതെല്ലാം ലൈവായി കാണുന്നു. ബാങ്ക് അക്കൗണ്ടുകൾ, സോഷ്യൽ മീഡിയ എന്നിവയെല്ലാം ഇവർക്ക് കാണാനാകും. ഇവയുടെ പാസ്‌വേഡുകൾ, OTP പോലുള്ള വിവരങ്ങളിലേക്ക് ആക്സസ് നേടും.

ഈ വിവരങ്ങൾ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകളിലേക്ക് പ്രവേശിക്കുന്നു. പണം കൈക്കലാക്കാനും ഭാവിയിൽ എന്തെങ്കിലും ട്രാക്കിങ് ആവശ്യങ്ങൾക്കും ഇതിലൂടെ സാധിക്കും. അതിനാൽ ഉപയോക്താക്കളുടെ അനുമതിയില്ലാതെ ഇവർക്ക് തട്ടിപ്പ് നടത്താനാകും.

READ MORE: BSNL Kerala: ശബരിമലയിൽ BSNL ഫ്രീ വൈഫൈ സേവനം!

എങ്കിലും വാട്സ്ആപ്പ് വഴിയുള്ള ഓൺലൈൻ സ്കാമിൽ നിന്ന് സുരക്ഷിതരാവാൻ ഉപായങ്ങളുണ്ട്.

എങ്ങനെ Safe ആയിരിക്കാം?

  • പ്രധാന പോംവഴി അജ്ഞാത നമ്പറുകളിൽ നിന്ന് കോളുകൾ സ്വീകരിക്കാതിരിക്കുക. വോയിസ് കോളുകളും വീഡിയോ കോളുകളും അക്സപ്റ്റ് ചെയ്യരുത്.
  • വീഡിയോ കോളിൽ ഒരു ആപ്പിന്റെയും പാസ്‌വേഡുകൾ ഓപ്പൺ ചെയ്യരുത്. ഏതെങ്കിലും ഫയൽ കാണിക്കാനുണ്ടെങ്കിൽ, അത് വീഡിയോ കോളിന് മുമ്പുതന്നെ തുറന്നിരിക്കണം. പാസ്‌വേഡുകൾ പോലുള്ള സെൻസിറ്റീവ് വിവരങ്ങൾ എഴുതിയിട്ടുള്ള നോട്ടുപാടുകളും ഓപ്പൺ ചെയ്യരുത്.
  • പരിചിതമല്ലാത്ത നമ്പരുകളിൽ നിന്നുള്ള മെസേജുകൾക്കും പ്രതികരിക്കരുത്. സംശയമുണ്ടെങ്കിൽ അവരുടെ ഐഡന്റിറ്റി പരിശോധിക്കുക.
  • ഔദ്യോഗിക പ്രതിനിധികളെന്ന് പറയുന്നവരോടും പാസ്‌വേഡുകൾ ഷെയർ ചെയ്യരുത്.
  • OTP, CVV, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് നമ്പറുകൾ എന്നിവ ഷെയർ ചെയ്യരുത്. നിയമാനുസൃതമെന്ന് തോന്നുന്ന അഭ്യർത്ഥനകൾക്കും പ്രതികരിക്കരുത്.
Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :