3500ലധികം ലോൺ ആപ്പുകൾ Google നിരോധിച്ചു
സുരക്ഷാസംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നീക്കം
ഇന്ന് സൈബർ തട്ടിപ്പ് ഏറി വരുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് കൂടുതൽ സുരക്ഷ നൽകുക എന്നതാണ് Google ലക്ഷ്യമിടുന്നത്. ചില ആപ്ലിക്കേഷനുകളും ഇത്തരത്തിൽ സുരക്ഷാവീഴ്ച വരുത്തുന്നതായി കണ്ടെത്തിയതിന് പിന്നാലെ 2022ൽ 3500ലധികം ലോൺ ആപ്പുകൾ Google നിരോധിച്ചിരുന്നു.
പ്ലേ സ്റ്റോറിൽ സാമ്പത്തിക ഇടപാടുകൾക്കും വായ്പകൾക്കുമായി നിരവധി ആപ്ലിക്കേഷനുകൾ ലഭ്യമായിരുന്നു. എന്നാൽ 2021ൽ ഇന്ത്യയിലെ സാമ്പത്തിക സേവന ആപ്പുകളുടെയും വ്യക്തിഗത വായ്പാ ആപ്പുകളുടെയും ആവശ്യങ്ങൾ സംബന്ധിച്ച് Play സ്റ്റോറിൽ ഒരു പുതിയ നയം അവതരിപ്പിച്ചു. ഈ നയം 2021 സെപ്റ്റംബർ മുതൽ പ്രാബല്യത്തിൽ വരികയും ചെയ്തു.
ഇങ്ങനെയുള്ള ആപ്പുകൾ ഒരു ഡിക്ലറേഷൻ ഫോം സമർപ്പിച്ച്, RBIയുടെ ലൈസൻസ് ഉണ്ടെന്ന് സ്ഥിരീകരിച്ചാൽ മാത്രമാണ് പ്ലേ സ്റ്റോറിൽ അനുവദിക്കപ്പെടുകയുള്ളൂ എന്ന് നിബന്ധന വന്നു. അതുപോലെ കടം കൊടുക്കുന്നവർ ലൈസൻസ് ഉള്ളവരാണെന്നും അവരുടെ പക്കൽ പണം ഉണ്ടായിരിക്കണമെന്നതും ഉറപ്പുവരുത്തണമെന്നും ഗൂഗിൾ നിബന്ധന നൽകി.
ഇതിന് പുറമെ, ഇത്തരം ആപ്പുകൾക്ക് പ്രവർത്തിക്കണമെങ്കിൽ ഡിക്ലറേഷൻ സമയത്ത് നൽകിയിട്ടുള്ള അക്കൗണ്ടിന്റെ രജിസ്റ്റർ ചെയ്ത ബിസിനസ്സ് പേരുമായി അക്കൗണ്ടിലെ പേര് പൊരുത്തപ്പെടുന്നതായും ഈ ആപ്പുകളുടെ ഡെവലപ്പർമാർ ഉറപ്പുവരുത്തണമെന്ന് നിർദേശമുണ്ടായിരുന്നു.
2022ലെ നിയമവും നിബന്ധനകളും
അടുത്ത വർഷം വന്ന നിയമത്തിലാകട്ടെ, ആപ്പുകൾ അവരുമായി പങ്കാളിത്തത്തിലുള്ള ബാങ്കുകളുടെയും എൻബിഎഫ്‌സികളുടെയും പേരുകളും വ്യക്തമാക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. ഇതിനെല്ലാം പുറമെ, Google ഉപയോക്താക്കളുടെ സുരക്ഷ മുൻനിർത്തി ആപ്പുകൾക്ക് ഉപയോക്താക്കളുടെ കോൺടാക്‌റ്റുകളിലേക്കോ ഫോട്ടോകളിലേക്കോ ആക്‌സസ് ഉണ്ടായിരിക്കില്ലെന്നും പ്രസ്താവന വന്നു. അതിനാൽ തന്നെ വ്യക്തിഗത വായ്പകൾ നൽകുന്ന ആപ്പുകൾക്ക് ഫോട്ടോകളും കോണ്ടാക്‌റ്റുകളും മറ്റ് സ്വകാര്യ വിവരങ്ങളും ലഭ്യമാകില്ലെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile