2022ലെ മികച്ച മൊബൈൽ ഗെയിമുകൾ ഏതൊക്കെയെന്ന് അറിയാം

Updated on 16-Feb-2023
HIGHLIGHTS

ആപ്പിളും ഗൂഗിളും മികച്ച ഗെയിമുകളുടെ വാർഷിക പട്ടിക പ്രഖ്യാപിച്ചു.

ഉപഭോക്താക്കൾക്ക് ഏറെ പ്രയോജനപ്രദമായ 16 ആപ്പുകളും ഇതോടൊപ്പം ആപ്പിൾ പുറത്തുവിട്ടു.

ഐഫോണിലും ഐപാഡിലും ഉള്ള 2022ലെ മികച്ച ഗെയിമുകൾ ആപ്പിൾ പ്രഖ്യാപിച്ചു.

ഗെയിമുകളുടെ പ്രളയത്തിന് സാക്ഷ്യം വഹിച്ച ഒരു വർഷമായിരുന്നു 2022. ഈ വർഷം പുറത്തിറങ്ങിയ ഗെയിമുകളുടെ കൂമ്പാരത്തിൽ നിന്നും മികച്ച ഗെയിമുകൾ ഇതിനകം ഉപഭോക്തക്കൾ തന്നെ കണ്ടെത്തിയിട്ടുണ്ട്.  എങ്കിലും ഈ ആപ്പുകൾ വിവിധ പ്ലാറ്റ്ഫോമുകളിൽ ലഭ്യമാക്കുന്നവർ തന്നെ ഇത്തരം ഗെയിമുകളെ വിലയിരുത്തുന്നത് ഏറെ പ്രാധാന്യമർഹിക്കുന്നതാണ്. ആൻഡ്രോയിഡ് (Android), ഐഒഎസ് (iOS) അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഗെയിമുകളെ ഗൂഗിൾ, ആപ്പിൾ എന്നീ കമ്പനികൾ വിലയിരുത്തുകയും 2022ൽ ഇറങ്ങിയ ഗെയിമുകളെ അവയുടെ മികവിന്റെ അടിസ്ഥാനത്തിൽ ലിസ്റ്റ്  ചെയ്യുകയും ചെയ്തിട്ടുണ്ട്.

മികച്ച ഐഫോൺ/ ഐഒഎസ് ഗെയിമുകൾ

1. അപ്പക്സ് ലെജൻഡ്സ് മൊബൈൽ (Apex legend mobile)

ആപ്പിൾ ഐഫോണുകളിൽ ലഭ്യമായിട്ടുള്ള ഈ വർഷത്തെ മികച്ച ഗെയിമായി തെരഞ്ഞെടുത്തിരിക്കുന്നത് അപ്പക്സ് ലെജൻഡ്സ് മൊബൈലി(Apex legend mobile)നെയാണ്. EA വികസിപ്പിച്ചെടുത്തിരിക്കുന്ന ആപ്പ് സ്റ്റോറിൽ 4.8 റേറ്റിംഗ് ആണ് ലഭ്യമായിരിക്കുന്നത്.

2. മോൺകേജ് (Moncage)

ഐ പാഡുകളിലെ മികച്ചയുമായി ആപ്പിൾ തെരഞ്ഞെടുത്തിരിക്കുന്നത് മോൺകേജ് (Moncage) എന്ന പസിൽ അഡ്വഞ്ചർ ഗെയിമിനെയാണ്.

മികച്ച ആൻഡ്രോയിഡ് ഗെയിമുകൾ

1. റോക്കറ്റ് ലീഗ് സൈഡ് സ്വൈപ്പ് (Rocket league sideswipe)

മികച്ച മൾട്ടി പ്ലെയർ ആൻഡ്രോയിഡ് ഗെയിമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് റോക്കറ്റ് ലീഗ് സൈഡ് സ്വൈപ്പ് എന്ന ഗെയിമാണ്. ഗൂഗിൾ പ്ലേ സ്റ്റോറിൽ 10 ദശലക്ഷം ഡൗൺലോഡുകളും 4.3 റേറ്റിംഗും ഉള്ള ഒരു ഗെയിം ആണ് ഇത്. കാർ സോക്കർ അല്ലെങ്കിൽ ഫുട്ബോൾ അധിഷ്ഠിതമായുള്ള ഈ ഗെയിമിൽ കളിക്കാർ കാറോടിക്കുകയും അതിലൂടെ ഗോളുകൾ സ്കോർ ചെയ്യുകയും ചെയ്യുന്നതാണ് ഉള്ളടക്കം.

2. അപ്പക്സ് ലെജൻഡ്സ് മൊബൈൽ (Apex legend mobile)

ഐഫോണിലെ മികച്ച ഗെയിം ആയി തിരഞ്ഞെടുക്കപ്പെട്ട അപ്പക്സ് ലെജൻഡ്സ് മൊബൈൽ (Apex legend mobile) എന്ന ഗെയിമിന് മികച്ച മൾട്ടി പ്ലേയർ ആൻഡ്രോയിഡ് ഗെയിമുകളിൽ ഒന്ന് എന്ന പ്രശംസ ലഭിച്ചിട്ടുണ്ട്. 10 ദശലക്ഷം ഡൗൺലോഡുകളും 4.3 റേറ്റിങ്ങുകളും ആണ് ഗൂഗിൾ പ്ലേ സ്റ്റോറിൽ സ്വന്തമാക്കാൻ ഈ ഗെയിമിന് കഴിഞ്ഞത്.

3. ആംഗ്രി ബേർഡ്സ് ജേർണി (Angry Birds Journey)

ആൻഡ്രോയ്ഡിലെ മികച്ച പിക്കപ്പ് ആൻഡ് പ്ലേ ഗെയിമായി  തെരഞ്ഞെടുത്തിരിക്കുന്നത് ആംഗ്രി ബേർഡ്സ് ജേർണി (Angry Birds Journey) എന്ന ഗെയിമിനെയാണ്. ഗെയിമിംഗ് ലോകത്ത് ഏവർക്കും പരിചിതമായ ആംഗ്രി ബേർഡ്സിന്റെ ഈ വേർഷൻ 10 ദശലക്ഷത്തിലധികം ഡൗൺലോഡുകളും 4.3 എന്ന റേറ്റിങ്ങുമാണ് ഗൂഗിൾ പ്ലേ സ്റ്റോറിൽ സ്വന്തമാക്കിയിരിക്കുന്നത്.

4. ഡിയാബ്ലോ ഇമോർട്ടൽ (Diablo immortal)

മികച്ച സ്റ്റോറി അധിഷ്ഠിത ആൻഡ്രോയിഡ് ടീമായി തിരഞ്ഞെടുത്തിരിക്കുന്നത് ഡിയാബ്ലോ ഇമോർട്ടൽ (Diablo immortal) എന്ന ഗേയിമിനെയാണ്. ബിസാർഡ് എന്റർടൈൻമെൻ്റ് വികസിപ്പിച്ചെടുത്തിരിക്കുന്ന ഈ ഗെയിം ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും 10 ദശലക്ഷത്തിലധികം തവണ ഡൗൺലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. അതോടൊപ്പം 4.4 മികച്ച റേറ്റിംഗ് google പ്ലേസ്റ്റോറിൽ ഈ ഗെയിമിന് ലഭിച്ചിട്ടുണ്ട്.

മറ്റു ശ്രദ്ധേയമായ ഗെയിമുകൾ

Dicey Dungeons, Clash of cans Very little nightmares തുടങ്ങിയ ഗെയിമുകളും ആൻഡ്രോയിഡ് ഗെയിമുകളിലെ വിവിധ വിഭാഗങ്ങളായി സ്ഥാനം പിടിച്ചവയാണ്. ഗെയിമുകളുടെ 2022 ലെ മത്സരത്തിൽ മുമ്പിലെത്തിയ ഈ ഗെയിമുകളെ കൂടാതെ ഗെയിം പ്രേമികളുടെ മനം കവർന്നത് നിരവധി മറ്റു ഗെയിമുകളും വിവിധ മൊബൈൽ ആപ്ലിക്കേഷൻ പ്ലാറ്റ്‌ഫോമുകളിൽ ഉണ്ട്. വരും വർഷം ഗെയിമുകൾക്ക് മികച്ച ഒരു വർഷമായിരിക്കും എന്നത് കൂടി ഈ ഗെയിമുകൾ അടിവരയിടുന്നു.

Connect On :