കരുത്തു തെളിയിച്ചുകൊണ്ട്‌ “വൈബർ കോളിംഗ്”

Updated on 20-Apr-2016
HIGHLIGHTS

711 ദശലക്ഷം ആളുകൾ ഉപയോഗിക്കുന്ന ഒരു സ്മാർട്ട്‌ ആപ്ലികെഷൻ ആണിത്

ഗ്രൂപ്പ്‌ മെസേജിംഗ്‌, HD സൗണ്ട്‌ നിലവാരത്തിൽ സൗജന്യമായി കോൾ ചെയ്യാൻ സാധ്യമാകുക, ഓഡിയോ, വീഡിയോ തുടങ്ങിയവ ഷെയർ ചെയ്യുക, വൈബർ ഓഫ്‌ ആകുന്ന സമയത്ത്‌ നിങ്ങൾക്ക്‌ വരുന്ന കോള്‍, മെസേജ്‌ എന്നിവയുടെ നോട്ടിഫിക്കേഷന്‍ ലഭ്യമാകുക, വിന്‍ഡോസ്‌, മാക്‌ എന്നിവയിൽ വൈബർ ഡെസ്‌ക്‌ടോപ്‌ ആപ്ലിക്കേഷന്‍ പിന്തുണയ്‌ക്കുക തുടങ്ങിയവയാണ്‌ വൈബറിന്റെ പ്രധാന സവിശേഷതകൾ . 34 ഭാഷകളിലേക്ക്‌ ട്രാന്‍സലേറ്റ്‌ ചെയ്യാനുള്ള സൗകര്യവും ഇതിന്റെ മറ്റൊരു ആകർഷണമാണ്‌.ഫോട്ടോകള്‍ക്കൊപ്പം അക്ഷര സന്ദേശങ്ങളും ചേര്‍ത്തയക്കാം. വൈബർ വിങ്ക് തുറന്ന് ഫോട്ടോയോ വീഡിയോയോ എടുക്കുക.

 

ഡിലീറ്റ് ആകേണ്ട സമയം കൊടുത്ത് വൈബർ വഴി അയക്കുക. ലഭിച്ചയാൾ സന്ദേശം തുറന്നാൽ സ്ക്രീനിൽ വെറും 10 സെക്കൻഡ് മാത്രമാണ് ഫോട്ടോകളും ചെറു വീഡിയോകളും പ്രത്യക്ഷപ്പെടുക. അതിന് ശേഷം ഡിലീറ്റാവും. ഫോട്ടോയോ വീഡിയോയോ അയക്കുമ്പോൾ ഒന്ന്, മൂന്ന്, ഏഴ് സെക്കൻഡ് മുതൽ 10 സെക്കൻഡ് വരെയുള്ള സമയ പരിധി തെരഞ്ഞെടുക്കാം. പിൻകാമറ ഉപയോഗിച്ച് മാത്രമല്ല സ്മാർട്ട്ഫോണിന്റെ മുൻ കാമറ ഉപയോഗിച്ചും ഇവ എടുത്ത് അയക്കാം. ഇനി വൈബർ വിങ്ക് ഇല്ലാത്തയാള്‍ക്ക് അപ്ഗ്രേഡ് ലിങ്ക് വഴി അയക്കാം. വൈബർ ആപ്പിൽ നിന്നും വിങ്ക് സന്ദേശങ്ങള്‍ അയക്കാം. ഇനി സമയപരിധി വെക്കാതെ സാദാ സന്ദേശങ്ങളും അയക്കാന്‍ കഴിയും. ഇതിന് വിങ്ക് വേണോ എന്ന് ചിന്തിക്കുക. വെറും വൈബർ ആപ്പിലും സാദാ സന്ദേശങ്ങൾ അയക്കാമെന്ന കാര്യം ഓർക്കുക. ഐഒ.എസ് , ആന്‍ഡ്രോയിഡ് ഉപഭോക്താക്കൾക്ക് സൗജന്യമായി ഈ ആപ് ഡൗണ്‍ലോഡ് ചെയ്യാം. ഐഒഎസ് 8.0 മുതലുള്ള ഐഫോണിലും ആന്‍ഡ്രോയിഡ് 4.0 ഐസ്ക്രീം സാൻവിച്ച് മുതലുള്ള ആൻഡ്രോയിഡ് ഫോണുകളിലും ഇത് പ്രവർത്തിക്കും.

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :