10 ലക്ഷം വരെ WhatsAppലൂടെ വായ്പയായി ലഭിക്കും

Updated on 06-May-2023
HIGHLIGHTS

IIFL ഫിനാൻസ് ആണ് വാട്സ്ആപ്പ് വഴി വായ്പ അനുവദിക്കുന്നത്

24x7 എൻഡ്-ടു-എൻഡ് ഡിജിറ്റൽ ലോൺ സൗകര്യം ആണ് ഏർപ്പെടുത്തിയിരിക്കുന്നത്

വാട്സ്ആപ്പിൽ 10 ലക്ഷം രൂപ വരെ ഇനി മുതൽ വായ്പ ലഭിക്കും

പണത്തിന് ആവശ്യം വരുമ്പോൾ നമ്മൾ വായ്പകളുടെ സാധ്യതകൾ അന്വേഷിച്ചു പോകാറുണ്ട്. വാട്സ്ആപ്പിൽ 10 ലക്ഷം രൂപ വരെ ഇനി മുതൽ വായ്പ ലഭിക്കും. തൽക്ഷണ വായ്പ ആയതിനാൽ പണം കൈയ്യിൽ ലഭിക്കാൻ അധികം താമസമില്ല. ഐഐഎഫ്എൽ ഫിനാൻസ് ആണ് തങ്ങളുടെ ഉപഭോക്താക്കൾക്ക് വാട്സ്ആപ്പ് വഴി വായ്പ അനുവദിക്കുന്നത്. എംഎസ്‌എംഇ വായ്പാ വ്യവസായത്തിലെ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണ് ഇത്. 

എംഎസ്‌എംഇ വായ്പാ വ്യവസായത്തിലെ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണ് ഇത്. ലോൺ അപേക്ഷയും വിതരണവും എല്ലാം നൂറ് ശതമാനവും ഡിജിറ്റലായാണ് നടക്കുന്നത്. ഈ കമ്പനിയിൽ, ലോൺ അപേക്ഷ മുതൽ പണം കൈമാറ്റം വരെ 100% ഡിജിറ്റൽ ആണെന്നത് ശ്രദ്ധേയമാണ്. ഇന്ത്യയിൽ 450 ദശലക്ഷത്തിലധികം വാട്സ്ആപ്പ് ഉപയോക്താക്കൾ ഉള്ളതിനാൽ നിങ്ങൾക്ക് (IIFL) ഫിനാൻസിൽ നിന്ന് ഈ 24×7 എൻഡ്-ടു-എൻഡ് ഡിജിറ്റൽ ലോൺ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്. 

10 ദശലക്ഷത്തിലധികം ഉപഭോക്താക്കളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ എൻബിഎഫ്‌സികളിൽ ഒന്നാണിത്. ചെറുകിട വ്യവസായങ്ങൾക്ക് ഇത് വായ്പ വാഗ്ദാനം ചെയ്യുന്നു. രാജ്യത്തുടനീളം ശാഖകൾ ഉള്ള ഐഐഎഫ്എൽ (IIFL) ഡിജിറ്റലായി വായ്പ വാഗ്ദാനം ചെയ്യുന്നതിനാൽ  പെട്ടെന്നുള്ള വായ്പയ്ക്കായി തിരയുന്ന ചെറുകിട ബിസിനസുകാർക്ക് ഇത് മികച്ച ഓപ്‌ഷനാണ്. 

ഉപയോക്താക്കൾക്ക് 9019702184 എന്ന നമ്പറിലേക്ക് 'ഹായ്' എന്ന മെസേജ്  അയച്ച് ഐഐഎഫ്എൽ (IIFL) ഫിനാൻസിൽ നിന്ന് വായ്പ നേടാനുള്ള പ്രോസസ്സ് ആരംഭിക്കാം എന്ന് ഐഐഎഫ്എൽ (IIFL) ഫിനാൻസ് ലെ അൺസെക്യൂർഡ് ലെൻഡിംഗ് ബിസിനസ് ഹെഡ് ഭരത് അഗർവാൾ പറഞ്ഞു.  പേപ്പർലെസ് ആയി വാട്സ്ആപ്പിലൂടെ വായ്പ വിതരണം ലളിതമാക്കിയെന്ന് അദ്ദേഹം പറഞ്ഞു. ഐ‌ഐ‌എഫ്‌എൽ (IIFL) ഫിനാൻസ് ബിസിനസ് ഹെഡ് ഭരത് അഗർവാൾ പറയുന്നതനുസരിച്ച്, ഈ സംരംഭം ചെറുകിട ബിസിനസുകാരിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു,

Connect On :