കേരളത്തിൽ വളരെ പ്രചാരമുള്ള ടെലികോം സേവന കമ്പനിയാണ് BSNL. അതിവേഗ ഇന്റർനെറ്റ് കണക്ഷനൊന്നും അവകാശപ്പെടാനില്ലെങ്കിലും, ബിഎസ്എൻഎൽ ലാഭകരമായ പ്ലാനുകളാണ് എപ്പോഴും വരിക്കാർക്ക് ഓഫർ ചെയ്യുന്നത്. എന്നിരുന്നാലും സമീപ ഭാവിയിൽ ബിഎസ്എൻഎൽ 4G സേവനം കൊണ്ടുവരുമെന്നും വരിക്കാർ പ്രതീക്ഷ വയ്ക്കുന്നു.
Read More: Prepaid Plans with 84 Days Validity: 84 ദിവസം വാലിഡിറ്റിയുള്ള എയർടെൽ, വിഐ, ജിയോ Prepaid പ്ലാനുകൾ
ഇന്ന് സെക്കണ്ടറി സിമ്മായി പല മലയാളികളും ഉപയോഗിക്കുന്നത് പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എൻഎല്ലിനെയായിരിക്കും. എന്നാൽ എങ്ങനെയാണ് ഫോണിലെ ബാലൻസ്, ഡാറ്റ അലവൻസ്, വാലിഡിറ്റി എന്നിവ പരിശോധിക്കുന്നതെന്ന് നിങ്ങൾക്ക് അറിയില്ലായിരിക്കും. ഇതിനായുള്ള 2 എളുപ്പമാർഗങ്ങളാണ് ഇവിടെ വിശദീകരിക്കുന്നത്.
ഫീച്ചർ ഫോണിലും സ്മാർട്ഫോണിലും ബിഎസ്എൻഎൽ ബാലൻസ് പരിശോധിക്കാൻ വെവ്വേറെ മാർഗങ്ങളുണ്ട്. അതുപോലെ രണ്ട് ഫോണുകളിലും പൊതുവായി ഉപയോഗിക്കാവുന്ന ചില മാർഗങ്ങളിലൂടെയും ബാലൻസ് പരിശോധിക്കാം.
USSD കോഡുകൾ വഴിയും കമ്പനിയുടെ ഔദ്യോഗിക ആപ്പ് ഉപയോഗിച്ചുമാണ് നിങ്ങൾക്ക് ബിഎസ്എൻഎൽ ബാലൻസ് പരിശോധിക്കാനാവുന്നത്. ഇതിനെ കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.
നിങ്ങളുടെ ഹാൻഡ്സെറ്റ് ഫീച്ചർ ഫോണോ സ്മാർട്ട്‌ഫോണോ ആകട്ടെ, നിങ്ങൾക്ക് അൻസ്ട്രക്ചേർഡ് സപ്ലിമെന്ററി സെർവീസ് ഡാറ്റ എന്നറിയപ്പെടുന്ന യുഎസ്എസ്ഡി കോഡ് വഴി ബാലൻസ് അറിയാൻ സാധിക്കും.
ബിഎസ്എൻഎൽ Selfcare app ഉപയോഗിച്ച് ബാലൻസ് പരിശോധിക്കാനാകും. ഇതിനായി…