BSNL Balance Check: BSNL ബാലൻസ്, വാലിഡിറ്റി അറിയാം, വളരെ ഈസിയായി…

BSNL Balance Check: BSNL ബാലൻസ്, വാലിഡിറ്റി അറിയാം, വളരെ ഈസിയായി…
HIGHLIGHTS

ഫീച്ചർ ഫോണിലും സ്മാർട്ഫോണിലും ബിഎസ്എൻഎൽ ബാലൻസ് പരിശോധിക്കാൻ വെവ്വേറെ മാർഗങ്ങളുണ്ട്

ബാലൻസ്, ഡാറ്റ അലവൻസ്, വാലിഡിറ്റി എന്നിവ അറിയാൻ ഈസിയായി 2 മാർഗങ്ങൾ ലഭ്യമാണ്

USSD കോഡുകൾ വഴിയും കമ്പനിയുടെ ഔദ്യോഗിക ആപ്പ് ഉപയോഗിച്ചു ബാലൻസ് അറിയാം

കേരളത്തിൽ വളരെ പ്രചാരമുള്ള ടെലികോം സേവന കമ്പനിയാണ് BSNL. അതിവേഗ ഇന്റർനെറ്റ് കണക്ഷനൊന്നും അവകാശപ്പെടാനില്ലെങ്കിലും, ബിഎസ്എൻഎൽ ലാഭകരമായ പ്ലാനുകളാണ് എപ്പോഴും വരിക്കാർക്ക് ഓഫർ ചെയ്യുന്നത്. എന്നിരുന്നാലും സമീപ ഭാവിയിൽ ബിഎസ്എൻഎൽ 4G സേവനം കൊണ്ടുവരുമെന്നും വരിക്കാർ പ്രതീക്ഷ വയ്ക്കുന്നു.

Read More: Prepaid Plans with 84 Days Validity: 84 ദിവസം വാലിഡിറ്റിയുള്ള എയർടെൽ, വിഐ, ജിയോ Prepaid പ്ലാനുകൾ

ഇന്ന് സെക്കണ്ടറി സിമ്മായി പല മലയാളികളും ഉപയോഗിക്കുന്നത് പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എൻഎല്ലിനെയായിരിക്കും. എന്നാൽ എങ്ങനെയാണ് ഫോണിലെ ബാലൻസ്, ഡാറ്റ അലവൻസ്, വാലിഡിറ്റി എന്നിവ പരിശോധിക്കുന്നതെന്ന് നിങ്ങൾക്ക് അറിയില്ലായിരിക്കും. ഇതിനായുള്ള 2 എളുപ്പമാർഗങ്ങളാണ് ഇവിടെ വിശദീകരിക്കുന്നത്.

BSNL Balance അറിയാൻ…

ഫീച്ചർ ഫോണിലും സ്മാർട്ഫോണിലും ബിഎസ്എൻഎൽ ബാലൻസ് പരിശോധിക്കാൻ വെവ്വേറെ മാർഗങ്ങളുണ്ട്. അതുപോലെ രണ്ട് ഫോണുകളിലും പൊതുവായി ഉപയോഗിക്കാവുന്ന ചില മാർഗങ്ങളിലൂടെയും ബാലൻസ് പരിശോധിക്കാം.
USSD കോഡുകൾ വഴിയും കമ്പനിയുടെ ഔദ്യോഗിക ആപ്പ് ഉപയോഗിച്ചുമാണ് നിങ്ങൾക്ക് ബിഎസ്എൻഎൽ ബാലൻസ് പരിശോധിക്കാനാവുന്നത്. ഇതിനെ കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.

BSNL balance check
ബാലൻസ്, ഡാറ്റ അലവൻസ്, വാലിഡിറ്റി എന്നിവ പരിശോധിക്കുന്നത് എങ്ങനെ?

USSD കോഡ് വഴി BSNL ബാലൻസ് അറിയാം…

നിങ്ങളുടെ ഹാൻഡ്സെറ്റ് ഫീച്ചർ ഫോണോ സ്മാർട്ട്‌ഫോണോ ആകട്ടെ, നിങ്ങൾക്ക് അൻസ്ട്രക്ചേർഡ് സപ്ലിമെന്ററി സെർവീസ് ഡാറ്റ എന്നറിയപ്പെടുന്ന യുഎസ്എസ്ഡി കോഡ് വഴി ബാലൻസ് അറിയാൻ സാധിക്കും.

  • ഇതിനായി ആദ്യം നിങ്ങൾ ഫോണിൽ 1231# എന്ന് ടൈപ്പ് ചെയ്യുക.
  • ശേഷം USSD കോഡ് കൈമാറാൻ ഫോണിലെ കോൾ ബട്ടൺ അമർത്തുക.
  • ഇവിടെ നിന്നും നിങ്ങൾക്ക് ബാലൻസ് വിശദാംശങ്ങൾ അറിയാനാകും. കൂടാതെ, അധിക വിവരങ്ങൾ ആക്‌സസ് ചെയ്യുന്നതിനും ഓപ്ഷനുകൾ ലഭ്യമാണ്.
  • ബാലൻസുള്ള ഡാറ്റ അലവൻസ് പരിശോധിക്കാനാണെങ്കിൽ ഫോണിൽ ഒന്നുകൂടി 1235# എന്ന് ടൈപ്പ് ചെയ്‌ത് കോൾ ബട്ടൺ അമർത്തുക.

ആപ്പ് വഴി ബാലൻസ് അറിയണമെങ്കിൽ…

ബിഎസ്എൻഎൽ Selfcare app ഉപയോഗിച്ച് ബാലൻസ് പരിശോധിക്കാനാകും. ഇതിനായി…

  • ഐഫോൺ ഉപയോക്താക്കൾ ആപ്പ് സ്റ്റോറിൽ നിന്നോ, ആൻഡ്രോയിഡ് ഫോൺ ഉപയോക്താക്കൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് ഡൗൺലോഡ് ചെയ്യുക.
  • ശേഷം, ആപ്പിൽ നിങ്ങളുടെ ഭാഷ തെരഞ്ഞെടുക്കുക.
  • നിങ്ങളുടെ ഫോൺ നമ്പർ ടൈപ്പ് ചെയ്‌ത്, SMS വഴി ലഭിക്കുന്ന OTP നൽകുക.
  • തുടർന്ന് നിങ്ങളുടെ പ്ലാൻ വിശദാംശങ്ങൾ കാണുന്നതിന് സ്ക്രീനിന്റെ മുകളിലുള്ള ഡാഷ്ബോർഡ് നോക്കാം.
  • ഇവിടെ ഇപ്പോഴത്തെ ബാലൻസ്, ഡാറ്റ, പ്ലാൻ വാലിഡിറ്റി എന്നിവയെല്ലാം കാണാനാകും. ഇത് ഓരോന്നായി അറിയാൻ ഓരോ കാറ്റഗറിയും തെരഞ്ഞെടുക്കുക.
Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo