ഡാറ്റ തീർന്നാലും ഫ്രീയായി വീണ്ടും അൺലിമിറ്റഡ് ഡാറ്റ; എങ്ങനെയെന്നോ?

Updated on 03-May-2023
HIGHLIGHTS

പ്രതിദിന ഡാറ്റ മുഴുവനും ഉപയോഗിച്ചോ?

പൈസച്ചിലവില്ലാതെ വീണ്ടും അതേ സ്പീഡിൽ ഇന്റർനെറ്റ് കിട്ടാൻ ചില ട്രിക്കുകളുണ്ട്

അതിവേഗ ഇന്റർനെറ്റും അൺലിമിറ്റഡ് സേവനങ്ങളും നൽകുന്നതിൽ കേമനാണ് ജിയോ (Jio). എങ്കിലും ശരിക്കും ഇന്റർനെറ്റ് പരിധി കഴിഞ്ഞാൽ കിട്ടാറുണ്ടോ? അതുപോലെ ചില ദിവസങ്ങളിൽ ഇന്റർനെറ്റ് ഉപയോഗിക്കാതിരുന്നാലും, ആ ദിവസം പൂർത്തിയാകുമ്പോൾ വെറുതെ ഡാറ്റ നഷ്ടമാകില്ലേ? അൺലിമിറ്റഡ് ഡാറ്റ (unlimited data)യാണെങ്കിലും, സമയപരിധിയോ ഡാറ്റയുടെ അളവോ കഴിഞ്ഞാൽ അത് തീർന്നുപോകുകയാണ് പതിവ്. അതുമല്ലെങ്കിൽ, ഡാറ്റയുടെ വേഗത കുറയുന്നു. അതായത്, പ്രതിദിന ക്വാട്ട കഴിഞ്ഞാൽ ഇന്റർനെറ്റ് സ്പീഡ് കുറയുന്നു. 

പ്രതിദിന ക്വാട്ട മുഴുവനും ഉപയോഗിച്ച് കഴിഞാൽ 64kbps വേഗതയിൽ ലിമിറ്റ് ഇല്ലാതെ ഡാറ്റ ലഭിക്കുമെന്ന് റിലയൻസ് ജിയോ അവകാശപ്പെടുന്നു. എന്നാൽ ഈ ഡാറ്റ നിങ്ങൾക്കും ഒന്നും അപ്‌ലോഡ് ചെയ്യാനോ ഡൗൺലോഡ് ചെയ്യാനോ ഉള്ള ഇന്റർനെറ്റ് വേഗത നൽകുന്നില്ല. ഇങ്ങനെയുള്ള അവസരങ്ങളിൽ ടോപ്- അപ്പുകൾക്കായി നിങ്ങളിൽ നിന്ന് അധിക പൈസ ചെലവാകുന്നുണ്ടാകും.
എന്നാൽ ചില ട്രിക്കുകൾ ഉപയോഗിച്ചാൽ ഇങ്ങനെയുള്ള പ്രതിദിന ഡാറ്റ ലിമിറ്റി(daily data limit)ൽ നിന്ന് രക്ഷ നേടാം. Jioയിൽ ഇത്തരത്തിൽ ഡെയ്‌ലി ഡാറ്റ ലിമിറ്റ് എങ്ങനെ റീസെറ്റ് ചെയ്യാമെന്നും പുതുക്കാമെന്നും ചുവടെ വിവരിക്കുന്നു.

ഇതിനായുള്ള ഏറ്റവും എളുപ്പമുള്ള വഴി ഫോണിലെ തീയതിയും സമയവും മാറ്റുക എന്നതാണ്.  അതായത്, ഫോണിലെ സമയം മാറ്റി പ്രതിദിന ഡാറ്റ ക്വാട്ട മാറ്റുമ്പോൾ, സ്ഥിരമായ ഒരു നെറ്റ്‌വർക്ക് കണക്ഷൻ തിരികെ ലഭിക്കാൻ അത് നിങ്ങളെ സഹായിക്കും. Jio അർധരാത്രി മുതൽ അടുത്ത ദിവസം ഉച്ചവരെയാണ് ഒരു ദിവസത്തെ ഡാറ്റ ക്വാട്ട നിശ്ചയിക്കുന്നത്. എന്നാൽ ഫോണിലെ സമയം മാറ്റി എങ്ങനെ ജിയോ Daily dataയെയും മാറ്റാമെന്ന് നോക്കാം. ഇതിനായി…

  • ആദ്യം നിങ്ങൾ My Jio ആപ്പ് അൺഇൻസ്റ്റാൾ ചെയ്യുക. വീണ്ടും പുതിയതായി ഇൻസ്റ്റാൾ ചെയ്യുക. എന്നാൽ ഈ ആപ്പ് തുറക്കുകയോ ലോഗിനോ ചെയ്യരുത്.
  • ശേഷം  Google Play സ്റ്റോറും Play സേവനങ്ങളും Disable ആക്കുക.
  • എന്നിട്ട്, ഫോണിന്റെ സമയം 12:01 am എന്ന് ആക്കി മാറ്റുക. ഇതിനായി ഫോണിലെ സെറ്റിങ്സിൽ സമയം ക്രമീകരിക്കുന്നത് മാനുവൽ എന്നാക്കണം.
  • തുടർന്ന് ഫോൺ സ്വിച്ച് ഓഫ് ചെയ്യുക. കുറച്ച് മിനിറ്റുകൾ കഴിഞ്ഞ് ഫോൺ വീണ്ടും ഓണാക്കുക.
  • ഫോൺ ഓണായ ശേഷം മൈ ജിയോ ആപ്പിൽ ലോഗിൻ ചെയ്യുക.

ഇതിന് ശേഷം, ഒരു പുതിയ ആക്‌സസ്സ് പോയിന്റ് ഫോണിൽ ഇന്റർനെറ്റ് സെറ്റിങ്സിൽ നൽകുന്നത് വഴി നിങ്ങളുടെ ISP കണ്ടുപിടിക്കപ്പെടാതിരിക്കാനും, പഴയതുമായി താരതമ്യം ചെയ്യാതിരിക്കാനും സഹായിക്കും. ഇങ്ങനെ പ്രതിദിന ഡാറ്റ അടങ്ങുന്ന ഒരു പുതിയ പായ്ക്ക് ലഭിക്കുന്നു. 

  • ഇതിനായി ഫോണിന്റെ സെറ്റിങ്സ് തുറക്കുക
  • സിം കാർഡ് ആൻഡ് മൊബൈൽ ഡാറ്റ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
  • തുടർന്ന് ജിയോ സിം തെരഞ്ഞെടുക്കുക
  • ഇവിടെ നിന്നും നിങ്ങൾക്ക് പുതിയ ആക്‌സസ്സ് പോയിന്റ് എടുക്കാവുന്നതാണ്.
  • ഇതിനായി ആക്സസ് പോയിന്റ് നെയിമിൽ ടാപ്പ് ചെയ്യുക
  • ശേഷം, സ്ക്രീന്ന് മുകളിൽ വലത് കോണിലുള്ള + ചിഹ്നത്തിൽ ക്ലിക്ക് ചെയ്ത് പ്രൊഫൈൽ പേര് നൽകുക
  • ഉദാഹരണത്തിന് JIONET എന്ന് നൽകുക. ശേഷം പ്രോക്സി ഫീൽഡിൽ 202.88.241.12 എന്നും, പോർട്ട് ഫീൽഡിൽ 80 എന്നും നൽകുക.
  • ശേഷം, APN ടൈപ്പ് കാറ്റഗറിയിൽ Default നൽകുക.
  • www.google.com എന്ന് സെർവറിൽ നൽകുക. ഇങ്ങനെ Jioയിൽ പ്രതിദിന ഡാറ്റ പുതുക്കാവുന്നതാണ്.
Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :