അടുത്ത സുഹൃത്തിനേക്കാൾ നിങ്ങളുടെ രഹസ്യങ്ങളെല്ലാം അറിയുന്നത് എപ്പോഴും നിങ്ങളുടെ പക്കലുള്ള ഫോണിനായിരിക്കും. എന്നാൽ നിങ്ങളുടെ ഈ ഉറ്റസുഹൃത്തിന് എത്ര വയസ്സുണ്ടെന്ന് നിങ്ങൾക്ക് അറിയാമോ? ഫോൺ ലോഞ്ച് തീയതിയല്ല ഫോൺ നിർമിച്ച തീയതി. അതിനാൽ തന്നെ നിങ്ങളുടെ ഫോണിന് എത്ര നാളത്തെ പഴക്കമുണ്ടെന്നത് (How old your phone) സംബന്ധിച്ച് നിങ്ങൾക്ക് വ്യക്തതയുണ്ടാവില്ല.
അതായത്, ഒരു ഫോൺ എപ്പോൾ ലോഞ്ച് ചെയ്തുവെന്ന് നിങ്ങൾക്ക് എളുപ്പത്തിൽ അറിയാൻ കഴിയും. എന്നാൽ ഉപകരണത്തിന്റെ കൃത്യമായ നിർമാണ തീയതി (Manufacturing date) കണ്ടെത്തുന്നത് അത്ര എളുപ്പമല്ല. അതിനാൽ തന്നെ നിങ്ങളുടെ ഫോണിന്റെ നിർമാണ തീയതി കൃത്യമായി അറിയുന്നതിനുള്ള പോംവഴിയാണ് ഇവിടെ വിവരിക്കുന്നത്. ഫോണിന്റെ നിർമാണ തീയതി അറിയാൻ കഴിയുന്ന നാല് രീതികൾ ഇവിടെ വിശദീകരിക്കുകയാണ്.
നിങ്ങളുടെ ഫോണിന് എത്ര പഴക്കമുണ്ടെന്ന് അന്വേഷിക്കുകയാണെങ്കിൽ, ആദ്യം ചെയ്യേണ്ടത് ഫോൺ പാക്ക് ചെയ്തിരിക്കുന്ന ബോക്‌സ് പരിശോധിക്കുക എന്നതാണ്. ഫോൺ അൺബോക്‌സ് ചെയ്യുമ്പോൾ, ഫോൺ ബോക്‌സിൽ ചില വാക്കുകളും നമ്പറുകളും ബാർകോഡുകളും മറ്റും അടങ്ങിയ ഒരു വെള്ള സ്റ്റിക്കർ ഉണ്ടായിരിക്കും. ഈ സ്റ്റിക്കറിൽ നിങ്ങളുടെ ഫോണിന്റെ നിർമാണ തീയതി എഴുതിയിട്ടുണ്ടാകും. ഇതിനൊപ്പം ഫോണിന്റെ IMEI നമ്പറും സ്റ്റിക്കറിൽ ഉണ്ടായിരിക്കും. ഈ നമ്പറും നിർമാണ തീയതിയും ഒന്നാണെങ്കിൽ, ഫോൺ നിർമിച്ച ശരിയായ തീയതി ഇതല്ലെന്ന് ഉറപ്പിക്കാം. ഇത്തരം സന്ദർഭങ്ങളിൽ എങ്ങനെ ഫോണിന്റെ പഴക്കം കണ്ടുപിടിക്കാമെന്ന് ചുവടെ വിശദീകരിക്കുന്നു.
ആപ്പിൾ, ASUS തുടങ്ങിയ ബ്രാൻഡുകൾ സ്മാർട്ട്ഫോൺ നിർമാണ തീയതി (Manufactire date) സീരിയൽ നമ്പറിൽ ചേർക്കുന്നു. നിങ്ങളുടെ ഫോണിന്റെ സീരിയൽ നമ്പർ കണ്ടെത്തിയും നിർമാണ തീയതി കണ്ടുപിടിക്കാം. ഉദാഹരണത്തിന്, ആപ്പിൾ ഫോണിലേക്ക് വരുമ്പോൾ സീരിയൽ നമ്പറിലെ മൂന്നാമത്തെ അക്കം വർഷത്തിന്റെ അവസാന അക്കത്തെയും, നാലാമത്തെയും അഞ്ചാമത്തെയും അക്കങ്ങൾ മാസത്തെയും പ്രതിനിധീകരിക്കുന്നു.
അതേ സമയം, സാംസങ് ഉപകരണങ്ങളിലെ സീരിയൽ നമ്പറിൽ നാലാമത്തെ അക്കം വർഷത്തെയും അഞ്ചാമത്തെ അക്കം ഫോൺ നിർമിച്ച മാസത്തെയും പ്രതിനിധീകരിക്കുന്നു. അതുപോലെ, നിങ്ങളുടെ സ്മാർട്ട്ഫോണിന്റെ വെബ്‌സൈറ്റിൽ നിർമാണ തീയതി അന്വേഷിക്കാൻ സാധിക്കും. സീരിയൽ നമ്പർ മനസ്സിലാക്കാൻ പ്രയാസമുള്ളവർക്ക് ഈ ഉപായം തേടാവുന്നതാണ്.