നിങ്ങളുടെ ഫോൺ Slow ആണോ? ബൂസ്റ്റ് ചെയ്യാനുള്ള എളുപ്പവഴി അറിയൂ…

നിങ്ങളുടെ ഫോൺ Slow ആണോ? ബൂസ്റ്റ് ചെയ്യാനുള്ള എളുപ്പവഴി അറിയൂ…
HIGHLIGHTS

സ്‌മാർട്ട്‌ഫോണിന്റെ വേഗത കുറയുന്നുണ്ടോ?

ഫോൺ മികച്ച വേഗതയിലാക്കാൻ ചില പോംവഴികളുണ്ട്

ഇതിന് നിങ്ങൾ ചെയ്യേണ്ടത് എന്തെല്ലാമെന്ന് അറിയൂ...

നിങ്ങളുടെ ആൻഡ്രോയിഡ് സ്‌മാർട്ട്‌ഫോൺ പലപ്പോഴും ഹാങ് ആകാറില്ലേ? അല്ലെങ്കിൽ പ്രവർത്തന വേഗത വളരെ കുറവാകാറില്ലേ? ഇങ്ങനെയുണ്ടാകുന്നതിന് കാരണം മിക്കപ്പോഴും കാഷെയും ജങ്ക് ഫയലുകളും ഫോണിൽ നിറഞ്ഞിരിക്കുന്നതിനാലാണ്. ഈ ഫയലുകൾ നിങ്ങളുടെ സ്‌മാർട്ട്‌ഫോണിന്റെ ഭൂരിഭാഗം സ്പേസും കൈയടക്കി വച്ചിരിക്കുന്നു. എന്നിരുന്നാലും, ഈ പ്രശ്‌നത്തിൽ നിന്ന് മുക്തി നേടുന്നത് എളുപ്പമാണ്. ഇതിനായി ഫോൺ ട്രാഷ് ഇല്ലാതാക്കുകയാണ് ചെയ്യേണ്ടത്. ഫോൺ Slow ആവുന്നതിനെതിരെ ഇത് പരിഹാരമാണ്.

ജങ്ക് ഫയൽ നീക്കം ചെയ്തുകൊണ്ട് സ്‌മാർട്ട്‌ഫോൺ എളുപ്പത്തിൽ ഒപ്റ്റിമൈസ് ചെയ്യാൻ വഴികളുണ്ട്. എങ്ങനെ എളുപ്പത്തിൽ ഇത്തരം അനാവശ്യ ഫയലുകൾ നീക്കം ചെയ്യാമെന്നത് ചുവടെ വിവരിക്കുന്നു.

1. Google ഫോട്ടോകളിൽ നിന്ന് ട്രാഷ് ഇല്ലാതാക്കുക

നിങ്ങളുടെ സ്‌മാർട്ട്‌ഫോണിൽ രണ്ടാമത്തെ ഗാലറിയായി പ്രവർത്തിക്കുന്ന Google-ന്റെ ഒരു ആപ്പാണ് ഗൂഗിൾ ഫോട്ടോസ്. ഒപ്പം നിങ്ങളുടെ എല്ലാ ഫോട്ടോകളും വീഡിയോകളും പ്രത്യേക ഫോൾഡറുകളിൽ Google Photos സൂക്ഷിക്കുന്നു. അതായത്, നിങ്ങളുടെ എല്ലാ ഫോട്ടോകളുടെയും വീഡിയോകളുടെയും ബാക്കപ്പ് Google വഴി എടുക്കുന്നു. ഇതുവഴി സ്മാർട്ട്‌ഫോൺ മോഷണമോ നഷ്‌ടമോ സംഭവിച്ചാലും നിങ്ങളുടെ മീഡിയ സംരക്ഷിക്കപ്പെടും.
നിങ്ങൾ ഇല്ലാതാക്കുന്ന ഫയലുകൾ 60 ദിവസത്തേക്ക് സൂക്ഷിച്ച് വയ്ക്കുന്ന തരത്തിൽ ഒരു ട്രാഷ് ഫോൾഡർ Google Photosനുണ്ട്. ഇങ്ങനെയില്ലാതെ ഈ ഡിലീറ്റഡ് ഫയലുകൾ ഉടനടി ഇല്ലാതാക്കാൻ, Google ഫോട്ടോസ് ആപ്പ് തുറന്ന് ലൈബ്രറിയിൽ ടാപ്പ് ചെയ്യുക. തുടർന്ന് ബിൻ ഓപ്ഷൻ കണ്ടെത്തി ശൂന്യമാക്കുക. ബിൻ ഫോൾഡറിലെ എല്ലാ ട്രാഷ് ഫയലുകളും നീക്കം ചെയ്യപ്പെടുന്നതാണ്.

2. Google ഫയൽസിൽ നിന്ന് ട്രാഷ് ഇല്ലാതാക്കുന്നു

ഇൻ-ബിൽറ്റ് ഫയൽ മാനേജറിന് പകരമായി ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന ഒരു ഫയൽ മാനേജർ ആപ്പാണ് Google Files. നിങ്ങളുടെ ഇല്ലാതാക്കിയ ഫയലുകളും ഫോൾഡറുകളും പോകുന്ന ഒരു ട്രാഷ് ഫോൾഡറിനൊപ്പം ഇത് ആക്‌സസ്സ് എളുപ്പമാക്കുന്നു. Google Files ആപ്പ് തുറന്ന് മുകളിൽ ഇടതുവശത്തുള്ള മൂന്ന് ലൈനുകളിൽ ടാപ്പ് ചെയ്യുക. തുടർന്ന് ട്രാഷിൽ ടാപ്പുചെയ്‌ത് All types തെരഞ്ഞെടുക്കുക. ഡിലീറ്റ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക. ഇത് ഒരു സ്ഥിരീകരണത്തിനായി ആവശ്യപ്പെടും. നിങ്ങൾ Confirmation നൽകി കഴിഞ്ഞാൽ ആ ഫയലുകൾ ശാശ്വതമായി ഇല്ലാതാക്കപ്പെടും.

3. കാഷെ, ഡൗൺലോഡ് ഫയലുകളും മറ്റും

ഫോണിനെ കൂടുതൽ സ്റ്റോറേജ് ഫ്രീയാക്കുന്നതിനായി കാഷെയും ആവശ്യമില്ലാത്ത ഡൗൺലോഡ് ചെയ്‌ത ഫയലുകളും ഒഴിവാക്കാം. കാഷെ ശൂന്യമാക്കാൻ, സെറ്റിങ്സ് തുറന്ന് relative appൽ ടാപ്പ് ചെയ്യുക. തുടർന്ന് ക്ലിയർ കാഷെയിൽ ടാപ്പ് ചെയ്യുക. കാഷെ ഡാറ്റ നിറഞ്ഞ് അടഞ്ഞ  സ്റ്റോറേജ് ഇങ്ങനെ ഫ്രീയാകും. നിങ്ങളുടെ സ്മാർട്ട്‌ഫോൺ പ്രകടനം വർധിപ്പിക്കാനും ആവശ്യമില്ലാത്ത, ഡൗൺലോഡ് ഫോൾഡറിൽ നിന്ന് നിങ്ങൾക്ക് ഫയലുകൾ ഇല്ലാതാക്കാനും ഇതിലൂടെ സാധിക്കുന്നതാണ്. ഇങ്ങനെ ഫോണിന്റെ Slow motion അവസാനിപ്പിക്കാം.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo