lost phone tips know how to track your phone if you missed it
ഇന്ന് Android Phone ഉപയോഗിക്കാത്തവർ വിരളമാണ്. എന്നാൽ എപ്പോഴെങ്കിലും നിങ്ങളുടെ ഫോൺ (Lost Phone) നഷ്ടപ്പെട്ടാലോ? ഫോൺ മോഷ്ടിക്കപ്പെടുകയോ, മിസ് ആവുകയോ ചെയ്തിട്ട് പിന്നെ വിഷമിച്ചിട്ട് കാര്യമില്ല. യാത്രകളിലും പൊതുഇടങ്ങളിൽ വച്ചും ഫോൺ നഷ്ടപ്പെട്ടാൽ പിന്നെ തിരിച്ചുകിട്ടുക പ്രയാസമാണ്.
അതിനാൽ എല്ലാ ആൻഡ്രോയിഡ് ഫോൺ ഉപയോക്താക്കളും ശ്രദ്ധിക്കേണ്ട കാര്യമുണ്ട്. നിങ്ങൾ ഉപയോഗിക്കുന്ന ഫോണിലെ സെറ്റിങ്സിൽ ഇക്കാര്യങ്ങൾ സെറ്റ് ചെയ്തിട്ടുണ്ടോ എന്ന് ശ്രദ്ധിക്കുക.
ഫോൺ നഷ്ടമായാൽ നിങ്ങൾക്ക് ഫൈൻഡ് മൈ ഡിവൈസ് ഓപ്ഷനിലൂടെ അത് കണ്ടെത്താം. ഇതെല്ലാം ഫോൺ നഷ്ടപ്പെട്ട് കഴിഞ്ഞതിന് ശേഷമല്ല ആക്ടീവാക്കേണ്ടത്. പിന്നെയോ?
ഭാവിയിൽ ഫോൺ മിസ്സാകുന്ന സാഹചര്യമുണ്ടായാൽ അതിനുള്ള പോംവഴിയാണിത്. ഇതിനായി ആദ്യം ഫോണിലെ ഗൂഗിൾ അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്യുക. ശേഷം ലൊക്കേഷൻ ഓണാക്കുക. ഫൈൻഡ് മൈ ഡിവൈസ് എന്ന ഓപ്ഷൻ ഓണാക്കുക. തുടർന്ന് ഗൂഗിൾ പ്ലേ സർവ്വീസ് ഇൻസ്റ്റാൾ ചെയ്യുക.
എന്നിട്ട് ഫൈൻഡ് മൈ ഡിവൈസിലൂടെ നിങ്ങൾക്ക് ഫോൺ കണ്ടെത്താനാകും. ഫോൺ മിസ്സായാൽ ഈ സൌകര്യം പ്രയോജനപ്പെടുത്താൽ ഒരു വെബ് ബ്രൗസർ ആവശ്യമാണ്. ഫോൺ ശരിക്കും നഷ്ടപ്പെട്ടാൽ നിങ്ങളുടെ സുഹൃത്തിന്റെ കൈയിൽ നിന്ന് കടം വാങ്ങിയോ അല്ലെങ്കിൽ കമ്പ്യൂട്ടർ വഴിയോ ഇത് കണ്ടുപിടിക്കാം.
ഇതിനായി ഇവയിൽ വെബ് ബ്രൗസർ തുറക്കുക. ഇവിടെ https://www.google.com/android/find എന്ന ഓപ്ഷൻ തുറക്കുക. ഇത് ഫോണിന്റെ ലൊക്കേഷൻ കണ്ടെത്താൻ സഹായിക്കുന്ന ഔദ്യോഗിക വെബ്‌സൈറ്റാണ്.
ഫൈൻഡ് മൈ ഡിവൈസിലേക്ക് സൈൻ ഇൻ ചെയ്യുന്നതിന് നഷ്ടപ്പെട്ട ഫോണിലെ മെയിൽ വിലാസവും പാസ്‌വേഡും ഉപയോഗിക്കുക. ശേഷം ഫോണിന്റെ സ്ഥാനം എവിടെയാണെന്ന് കണ്ടുപിടിക്കാൻ സാധിക്കും.
നിങ്ങളുടെ ഫോണിന്റെ ലൊക്കേഷനെ പ്രതിനിധീകരിക്കുന്ന ഒരു മിന്നുന്ന ഡോട്ട് കാണാനാകും. ഇവിടെ ബാറ്ററി കപ്പാസിറ്റിയും കണക്റ്റുചെയ്‌ത Wi-Fi നെറ്റ്‌വർക്ക് വിവരങ്ങളും ലഭിക്കും.
അതുപോലെ ഫോൺ മോഷ്ടിച്ച ആൾ നിങ്ങളുടെ ഡാറ്റയിലൊന്നും കൈകടത്താതിരിക്കാനും മുൻകരുതൽ എടുക്കണം. ഇതിനായി നിങ്ങൾ പ്ലേ സൌണ്ട്, എറേസ് ഡിവൈസ് പോലുള്ള ഓപ്ഷനുകൾ ആക്ടീവാക്കിയിരിക്കണം.
മെസേജുകളും കോണ്ടാക്റ്റ് നമ്പറുകളും നമ്മൾ പൊതുവെ ലോക്ക് ചെയ്യാറില്ല. എന്നാൽ ഇവയും പിൻ നമ്പറോ, പാസ് വേർഡോ ചേർത്ത് ലോക്ക് ചെയ്തിരിക്കണം.