ഫോൺ വിളിക്കാനുള്ള ഒരു ഉപാധി മാത്രമല്ലല്ലോ ഇന്ന് സ്മാർട്ഫോണുകൾ! എന്നാൽ, പേയ്മെന്റുകൾക്കും വിനോദപരിപാടികൾ ആസ്വദിക്കുന്നതിനും ഗെയിമിങ്ങിനും രേഖകൾ സുരക്ഷിതമായി വയ്ക്കുന്നതിനും പഠനത്തിനും തുടങ്ങി നിത്യജീവിതത്തിന്റെ ഓരോ ഭാഗങ്ങളും മൊബൈൽ ഫോണുകളിലാണ് സ്റ്റോർ ചെയ്തിരിക്കുന്നത്.
ഇത്രയും പ്രധാനപ്പെട്ട ഫോൺ അപ്പോൾ hack ചെയ്യപ്പെട്ടാൽ എന്ത് ചെയ്യും? അതുപോലെ ഫോൺ ഹാക്കറുടെ കൈയിൽ ഇതിനകം അകപ്പെട്ടോ എന്ന് അറിയാനാകുമോ? ആശങ്കപ്പെടേണ്ട, ഇതിനുള്ള വഴി വളരെ സിമ്പിളായി വിശദീകരിക്കുകയാണ് ഇവിടെ…
നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നമ്പർ പോലുള്ള സുപ്രധാനമായ വിവരങ്ങൾ സ്റ്റോർ ചെയ്തിരിക്കുന്ന ഫോണിന്റെ സുരക്ഷയും അത്രയേറെ പ്രധാനമാണ്. ദേശീയ ക്രൈം ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (NCIB) വ്യക്തമാക്കുന്ന വിവരങ്ങൾ അനുസരിച്ച് ഏഴ് വഴികളിലൂടെ ഫോൺ ഹാക്ക് ചെയപ്പെട്ടോ എന്ന് കണ്ടുപിടിക്കാനാകും. USSD കോഡുകൾ ഉപയോഗിച്ചും, മറ്റും ഇവ കണ്ടുപിടിക്കാം.
ഓരോ സ്മാർട്ട്‌ഫോൺ ഉപയോക്താവും അറിഞ്ഞിരിക്കേണ്ട ഏഴ് കോഡുകളാണ് ഇവിടെ വിശദീകരിക്കുന്നത്. ഇന്ത്യയിലെ ഓരോ ഫോൺ ഉപയോക്താവും അറിഞ്ഞിരിക്കേണ്ട കോഡുകൾ കൂടിയാണിവ…
Also Read: ഇതുവരെ ഇറങ്ങിയതിൽ ഏറ്റവും മികച്ച ക്യാമറ ഫോൺ ഏതെന്നോ?
സ്കാം കോളുകൾ കണ്ടുപിടിക്കുന്നതിനും, നിങ്ങളറിയാതെ ബാക്ക്ഗ്രൌണ്ടിൽ എന്തെങ്കിലും പ്രവർത്തനങ്ങൾ നടക്കുന്നുണ്ടോ എന്നറിയുന്നതിനും ഈ ഫീച്ചറുകൾ സഹായിക്കും.
നിങ്ങളുടെ ഫോൺ കോൾ അല്ലെങ്കിൽ ഫോൺ നമ്പർ മറ്റേതെങ്കിലും നമ്പറിലേക്ക് ഫോർവേഡ് ചെയ്തിട്ടുണ്ടോ എന്ന് അറിയാൻ ഉപയോഗിക്കേണ്ട കോഡാണിത്. അടുത്തിടെ റിപ്പോർട്ട് ചെയ്യുന്ന സൈബർ തട്ടിപ്പിൽ പ്രധാനമാണ് കോൾ ഫോർവേഡ് തട്ടിപ്പുകൾ. അതിനാൽ ഒരു ഫോൺ ഉപയോക്താവ് ഇങ്ങനെയൊരു സംശയം നേരിട്ടാൽ ഈ നമ്പറിലേക്ക് ഡയൽ ചെയ്ത് കോൾ ഫോർവേഡ് ആയോ എന്ന് മനസിലാക്കാം.
ഫോണിലെ IMEI നമ്പർ അറിയാനുള്ള USSD കോഡാണിത്. നിങ്ങളുടെ Smartphone അഥവാ നഷ്ടപ്പെട്ടാൽ പോലീസിൽ പരാതിപ്പെടാവുന്നതാണ്. ഇതിനായി *#06# എന്ന നമ്പറിൽ ഡയൽ ചെയ്ത് ഫോണിന്റെ കോഡ് കണ്ടെത്താം.
ഫോണിന്റെ SAR വാല്യൂ കണ്ടെത്താനുള്ള USSD കോഡാണിത്. ഫോണുകളുടെ ഉപയോഗം വ്യാപകമാകുന്നത് ശാരീരിക പ്രശ്നങ്ങളിലേക്ക് നയിക്കുമെന്ന് വിദഗ്ധർ പറയുന്നത് കേട്ടിട്ടില്ലേ? ഇത്തരം സന്ദർഭങ്ങളിൽ ഫോണിൽ നിന്ന് പുറപ്പെടുന്ന റേഡിയേഷനെ കുറിച്ച് അറിയാൻ എസ്എആർ സഹായിക്കും. ഈ വാല്യൂ ഉപയോഗിച്ച് ഫോണിൽ നിന്ന് പുറപ്പെടുന്ന റേഡിയേഷനെ കുറിച്ച് വിശദമായി അറിയാനാകും.
ഫോണിന്റെ ആരോഗ്യം കണ്ടെത്താനുള്ള കോഡാണിത്. അതായത്, ഫോണിന്റെ ഡിസ്‌പ്ലേ, സ്പീക്കർ, ക്യാമറ, സെൻസർ എന്നിവ ശരിയായി പ്രവർത്തിക്കുന്നുണ്ടോ എന്ന് മനസിലാക്കാൻ #0# എന്ന കോഡ് ഡയൽ ചെയ്യുക.
നേരത്തെ പറഞ്ഞ പോലെ ഫോണിന്റെ പ്രവർത്തനങ്ങൾ വിശദമായി മനസിലാക്കാൻ മറ്റൊരു ഓപ്ഷൻ കൂടിയുണ്ട്. ഫോണിന്റെ ബാറ്ററി, ഇന്റർനെറ്റ്, വൈ-ഫൈ എന്നിവയെ കുറിച്ചുള്ള ഗ്രാനുലാർ വിവരങ്ങൾ ഈ കോഡ് വഴി നിങ്ങൾക്ക് മനസിലാക്കാം.