ഇടയ്ക്കിടക്ക് വാട്സ്ആപ്പ് ചെക്ക് ചെയ്യാനും, ഫേസ്ബുക്കിൽ പോയി രസകരമായ ട്രോളുകൾ കാണാനും, ഇൻസ്റ്റയിൽ അടിപൊളി റീൽസ് കാണാനും പ്രിയപ്പെട്ടവരോട് സംസാരിക്കാനും ഒഴിവുസമയങ്ങളിൽ ഗെയിം കളിക്കാനും യാത്രക്കിടെ സിനിമ കാണാനുമെല്ലാം ഫോൺ കൂടിയേ തീരൂ… ഇങ്ങനെ നിരന്തരം Smartphone ഉപയോഗിക്കുമ്പോൾ അതിന്റെ ബാറ്ററി ഉപഭോഗവും കൂടുന്നു. ഫോൺ ഉപയോഗം അമിതമായാൽ അതിന്റെ ബാറ്ററിയുടെ ജീവനും അപകടമാകും. അതിനാൽ തന്നെ ബാറ്ററി ഡ്രെയിനേജിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ഇങ്ങനെ ഫോണിന്റെ ബാറ്ററി ഡ്രെയിനേജ് പ്രശ്നങ്ങൾ ഈസിയായി പരിഹരിക്കാൻ കഴിയും. ഇതിന് നിങ്ങൾ ചെയ്യേണ്ടത്…
അതുപോലെ ഏത് ആപ്ലിക്കേഷനാണ് നിങ്ങളുടെ ഫോണിൽ നിന്ന് മാക്സിമം ബാറ്ററി തീർക്കുന്നതെന്നും അറിയാൻ കഴിയും. ഇതിന് നിങ്ങളുടെ ഫോണിന്റെ Settings പരിശോധിച്ചാൽ മതി.
ഇതിനായി ഫോണിലെ സെറ്റിങ്സ്> ബാറ്ററി > വ്യൂ ഡീറ്റെയിൽഡ് യൂസേജ് റ്റു എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക. ഇവിടെ ഏത് ആപ്പാണ് കൂടുതൽ ബാറ്ററി വിനിയോഗം നടത്തുന്നതെന്ന് മനസിലാക്കാം.
ഇനി ചിലപ്പോഴൊക്കെ ഫോൺ ഉപയോഗിക്കാതെ ഇരിക്കുമ്പോഴും ബാറ്ററി തീർന്നുപോകുന്നുണ്ടെങ്കിൽ അത് ഫോണിന്റെ ബാക്ക്ഗ്രൌണ്ടിൽ ചിലതെല്ലാം പ്രവർത്തിക്കുന്നത് കൊണ്ടാണ്.