HIGHLIGHTS
എസ്എംഎസ് വഴി ആധാർ നമ്പർ ലോക്ക് ചെയ്യാം
ഇതുവഴി ആധാർ നമ്പർ വേറെയാരും ദുരുപയോഗം ചെയ്യാതെ സുരക്ഷിതമാക്കാം
ആധാർ നമ്പർ ലോക്ക് ചെയ്യുന്നതിനും ആവശ്യം വരുമ്പോൾ അൺലോക്ക് ചെയ്യുന്നതിനുമുള്ള പ്രക്രിയ മനസിലാക്കാം
Aadhaar Card Via SMS: ആധാർ കാർഡ് ഉപയോക്താക്കൾക്ക് എസ്എംഎസ് വഴി അവരുടെ ആധാർ നമ്പർ ലോക്ക് ചെയ്യാനും അൺലോക്ക് ചെയ്യാനും സാധിക്കും. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ Aadhaar cardന്റെ വിവരങ്ങൾ ആർക്കും ദുരുപയോഗം ചെയ്യാനാകില്ല. ഈ സംവിധാനം വീട്ടിലിരുന്ന് ഓൺലൈനായി ചെയ്യാവുന്നതിനാൽ നിങ്ങളുടെ സമയവും അധ്വാനവും ലാഭിക്കാം.
Aashaar ലോക്ക് ചെയ്യാൻ SMS
കാർഡ് ഉടമകളുടെ സ്വകാര്യതയും സുരക്ഷയും കൂടുതൽ സുരക്ഷിതമാക്കുന്നതിനായാണ് ഇങ്ങനെയൊരു സേവനം അവതരിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ നിങ്ങളുടെ ആധാർ നമ്പർ ലോക്ക് ചെയ്യാനും അൺലോക്ക് ചെയ്യാനും യുഐഡിഎഐ അനുവദിക്കുന്നു. ആധാർ കാർഡ് നമ്പർ Lock ചെയ്യുന്നു എന്നത് കൊണ്ട് ഉദ്ദേശിക്കുന്നതെന്തെന്നാൽ, ഇതിലൂടെ ആർക്കും നിങ്ങളുടെ Aadhaar Number ഉപയോഗിക്കാനോ വെരിഫിക്കേഷൻ നടത്താനോ സാധിക്കുന്നതല്ല.
നിങ്ങൾ ഏതെങ്കിലും Confirmation പ്രക്രിയയിൽ നിങ്ങളുടെ ആധാർ കാർഡ് ഉപയോഗിച്ചുവെന്ന് ഇരിക്കട്ടെ. എന്നാൽ ലോക്ക് ചെയ്തതിന് ശേഷമാണ് വേരിഫിക്കേഷൻ നടത്തുന്നതെങ്കിൽ ഇവിടെ നിങ്ങൾക്ക് വെർച്വൽ ഐഡി ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആധാർ നമ്പർ ദുരുപയോഗം ചെയ്യുന്നത് തടയും.
SMS സേവനത്തിലൂടെ Aadhaar Number എങ്ങനെ ലോക്ക് ചെയ്യാം?
നിങ്ങളുടെ Aadhaar Number ലോക്ക് ചെയ്യുന്നതിനായി-
- ആധാർ കാർഡ് ലോക്ക് ചെയ്യാൻ നിങ്ങൾ ഒരു പ്രത്യേക ഫോർമാറ്റിൽ മെസേജ് അയക്കേണ്ടതുണ്ട്.
- 1947 എന്ന നമ്പറിലേക്ക് ആധാറിന്റെ അവസാന 4 അക്കത്തിനൊപ്പം GETOTPLAST എന്ന് കൂടി ടൈപ്പ് ചെയ്ത് അയക്കണം.
- ഇതിനുശേഷം, ലോക്ക് ചെയ്യുന്നതിന് റിക്വസ്റ്റ് ചെയ്യേണ്ടതുണ്ട്. ഇതിനായി നിങ്ങൾ Aadhaarന്റെ അവസാന 4 അക്കം അല്ലെങ്കിൽ 8 അക്ക നമ്പറിനൊപ്പം LOCKUID എന്ന് ടൈപ്പ് ചെയ്ത് നൽകുക. ശേഷം ഇതേ നമ്പറിലേക്ക് OTPയും അയയ്ക്കണം.
- ഇതിന് ശേഷം നിങ്ങൾക്ക് കൺഫർമേഷൻ മെസേജ് ലഭിക്കുന്നതാണ്.
ഇങ്ങനെ ലോക്ക് ചെയ്തുകഴിഞ്ഞാൽ, നിങ്ങളുടെ ആധാർ നമ്പർ ഉപയോഗിച്ച് നിങ്ങൾക്ക് യാതൊരു വേരിഫിക്കേഷൻ നടപടികളും നടത്താൻ സാധിക്കുന്നതല്ല. ഇനി ഏതെങ്കിലും ആവശ്യത്തിനായി നിങ്ങൾക്ക് Aadhaar Card അൺലോക്ക് ചെയ്യണമെങ്കിൽ-
- വെർച്വൽ ഐഡി നമ്പറിന്റെ അവസാനത്തെ 6 അല്ലെങ്കിൽ 10 അക്കം ഉപയോഗിച്ച് OTP റിക്വസ്റ്റ് അയയ്ക്കുക.
- ശേഷം ആധാറിന്റെ 6 അല്ലെങ്കിൽ 10 അക്ക വെർച്വൽ ഐഡിക്കൊപ്പം GETOTPLAST എന്ന് ടൈപ്പ് ചെയ്ത് നൽകണം.
- തുടർന്ന്, നിങ്ങൾ ഒരു അൺലോക്കിങ് റിക്വസ്റ്റ് അയയ്ക്കുക.
- ഇതിനായി നിങ്ങൾ ഈ നമ്പറിലേക്ക് അവസാന 6 അക്കം അല്ലെങ്കിൽ 10 അക്ക വെർച്വൽ ഐഡി നമ്പറിനൊപ്പം UNLOCKUIDLAST എന്ന് കൂടി ടൈപ്പ് ചെയ്ത് അയക്കുക.
- ഇതേ നമ്പറിലേക്ക് OTPയും അയയ്ക്കുക.
- തുടർന്ന്, നിങ്ങൾക്ക് ഒരു വേരിഫിക്കേഷൻ മെസേജ് ലഭിക്കുന്നതാണ്.