unlimited free ghibli image in chatgpt
OpenAI കീഴിലുള്ള ChatGPT കൊണ്ടുവന്ന ഗിബ്ലിഫിക്കേഷനാണ് ഇപ്പോൾ താരം. എന്നാൽ Free Ghibli Image ഉണ്ടാക്കാൻ ആഗ്രഹമുണ്ടെങ്കിൽ എന്ത് ചെയ്യും? അതിനും ഇപ്പോൾ ചാറ്റ്ജിപിടി ഫ്രീ സേവനം നൽകുന്നു.
സ്റ്റുഡിയോ ഗിബ്ലി ശൈലിയിലുള്ള ഫോട്ടോകളാണ് സ്റ്റാറ്റസുകൾ നിറയെ ട്രെൻഡാകുന്നത്. നമ്മുടെ പ്രിയപ്പെട്ട ഫോട്ടോകളെ ഗിബ്ലിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട കലാസൃഷ്ടികളാക്കി മാറ്റാൻ കഴിയുന്ന രീതിയാണിത്. ചാറ്റ്ജിപിറ്റിയിലൂടെയും മസ്കിന്റെ ഗ്രോക്ക് വഴിയും ഗിബ്ലി സ്റ്റൈൽ ഇമേജുണ്ടാക്കാം. ജാപ്പനീസ് ആനിമേഷൻ പരീക്ഷിക്കുന്നതിനുള്ള ഏറ്റവും പ്രശസ്തമായ രണ്ട് മാർഗങ്ങളാണിത്.
Free Ghibli Image സേവനവും ഇപ്പോൾ ചാറ്റ്ജിപിടി തുടങ്ങി. ആദ്യമെല്ലാം സബ്സ്ക്രിപ്ഷനുള്ളവർക്ക് മാത്രമായിരുന്നു ഗിബ്ലി ഇമേജുണ്ടാക്കാൻ സാധിച്ചിരുന്നത്. ഇപ്പോഴാണെങ്കിലോ, ഒരു സബ്സ്ക്രിപ്ഷനും വേണ്ട. എന്നാൽ ഒരു ദിവസം 3 ഫ്രീ ഗിബ്ലി ഫോട്ടോകളാണ് സാധ്യമാകുക. പക്ഷേ ഇങ്ങനെ ലിമിറ്റില്ലാതെ എത്ര വേണമെങ്കിലും ഗിബ്ലി ഇമേജ് ഉണ്ടാക്കാനാകും. ഇതിനുള്ള ട്രിക്കുകളാണ് ഇവിടെ വിവരിക്കുന്നത്.
അൺലിമിറ്റഡ് ഫ്രീ ഗിബ്ലി ഇമേജിനായുള്ള ആദ്യത്തെ ട്രിക്ക് ഇതാണ്… നിങ്ങൾ 3 ഫോട്ടോ ഇതിനകം ചാറ്റ്ജിപിയോട് ചോദിച്ച് ക്രിയേറ്റ് ചെയ്താൽ വീണ്ടും ചാറ്റ്ജിപിടി ക്ലോസ് ചെയ്യാം. കാഷെ ക്ലിയർ ചെയ്ത ശേഷം ചാറ്റ്ജിപിടി തുറക്കാം. വീണ്ടും ആവശ്യമായ ഫോട്ടോ അപ്ലോഡ് ചെയ്ത് പ്രോംറ്റ് നൽകുക. ഇങ്ങനെ ഫോട്ടോ ഗിബ്ലി ചെയ്ത് വീണ്ടുമെടുക്കാം.
ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഇമെയിലിൽ 3 ഫോട്ടോകളും ക്രിയേറ്റ് ചെയ്തുകഴിഞ്ഞോ? എങ്കിൽ വീണ്ടും സൌജന്യമായി ഗിബ്ലി ഇമേജുണ്ടാക്കാൻ മറ്റൊരു സൂത്രമുണ്ട്. നിങ്ങൾ വേറെ ഇമെയിൽ, ഗൂഗിൾ അക്കൌണ്ട് വഴി ചാറ്റ്ജിപിടി തുറന്നാൽ ഫ്രീ ഇമേജ് ഗിബ്ലി വഴി ഉണ്ടാക്കാം.
Grok 3 എന്ന മസ്കിന്റെ Grok ചാറ്റ്ബോട്ടിലും ഇത് പ്രവർത്തിക്കുന്നു. ഫെബ്രുവരിയിൽ പുറത്തിറങ്ങിയ xAI-യുടെ അതേ പേരിലുള്ള ഗ്രോക്കാണിത്. ഇതിലൂടെയും ഗിബ്ലി സ്റ്റൈലിൽ നിങ്ങൾക്ക് ഫോട്ടോകളുണ്ടാക്കാം. ഗൂഗിളും അടുത്തിടെ നേറ്റീവ് ഇമേജ് ജനറേഷൻ ഫീച്ചറുകൾ അവതരിപ്പിച്ചു.
ചാറ്റ്ജിപിയുടെ വെബ്‌സൈറ്റ് അല്ലെങ്കിൽ ആപ്പ് വഴി ഇമേജുണ്ടാക്കാം. ഇതിന് ആപ്ലിക്കേഷനോ വെബ്സൈറ്റോ തുറക്കുക. ഇവിടെ ആസ്ക് ചാറ്റ്ജിപിടി എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യാം. ഇമേജ് അപ്‌ലോഡ് ചെയ്യാനുള്ള വിഭാഗത്തിൽ ചെന്ന് ഇമേജ് അപ്ലോഡ് ചെയ്യുക. ശേഷം ആവശ്യമായ പ്രോംറ്റ് കൊടുക്കാം. ഉദാഹരണത്തിന് Create Ghibli Style Photo From This Image എന്ന് പ്രോംറ്റ് കൊടുക്കുക.
Also Read: Trending Now: AI വഴി Ghibli സ്റ്റൈൽ ഫോട്ടോ ഉണ്ടാക്കാം, എങ്ങനെയാണ് പ്രോംപ്റ്റ് ചെയ്യുന്നത്?
നിങ്ങൾ കുറച്ച് നേരം കാത്തിരുന്നാൽ, ഇമേജ് ക്രിയേറ്റ് ചെയ്ത് ലോഡായി കിട്ടും. ഈ ഫോട്ടോയിൽ ഡൗൺലോഡ് ചെയ്യാൻ ഓപ്ഷൻ കാണാം. ഈ ആരോ ബട്ടണിൽ ക്ലിക്ക് ചെയ്താൽ ഫോട്ടോ ഡൗൺലോഡാകും. ഫോട്ടോ വീണ്ടും മാറ്റം വരുത്താനുണ്ടെങ്കിൽ Improve it എന്ന് കൊടുക്കാം.