Driving License എപ്പോഴും കൈയിൽ കരുതുന്നത് കുറച്ച് പ്രയാസമാണല്ലേ? എന്നാൽ, നിങ്ങളുടെ സ്‌മാർട്ട്‌ഫോണിൽ Driving License സൂക്ഷിക്കാൻ സാധിക്കുമെങ്കിൽ അത് വളരെ മികച്ച ഓപ്ഷനാണല്ലേ. ഇതുകൂടാതെ, ലൈസൻസിന് പകരം, നിങ്ങൾക്ക് അതിന്റെ സോഫ്റ്റ് കോപ്പി ഡൗൺലോഡ് ചെയ്തും ഫോണിൽ സൂക്ഷിക്കാം.
പൗരന്മാർക്ക് അവരുടെ Driving License അവരുടെ ഫോണിൽ സൂക്ഷിക്കാനോ ഡിജിലോക്കർ അല്ലെങ്കിൽ mParivahan ആപ്പ് വഴി അതിന്റെ സോഫ്റ്റ് കോപ്പി ഡൗൺലോഡ് ചെയ്യാനോ കഴിയുന്ന ഓപ്ഷനുകൾ സർക്കാർ ഇപ്പോൾ നൽകിയിട്ടുണ്ട്. ഒറിജിനൽ ഡ്രൈവിങ് ലൈസൻസ് എടുക്കാൻ മറക്കുമ്പോൾ ഈ ഫീച്ചർ ഉപയോഗിക്കാവുന്നതാണ്.
ഇതുകൂടാതെ, നിങ്ങളുടെ സ്‌മാർട്ട്‌ഫോണിൽ ഡ്രൈവിങ് ലൈസൻസ് സേവ് ചെയ്യുന്നതിലൂടെ, അതിന്റെ ഹാർഡ് കോപ്പി നിങ്ങൾ എല്ലായ്‌പ്പോഴും കൊണ്ടുപോകേണ്ടതില്ല, അത് നഷ്‌ടപ്പെടുമെന്ന ആശങ്കയും ഇതിലൂടെ മാറ്റാം.
2018ൽ DigiLockerലും എംപരിവാഹൻ ആപ്പിലും സേവ് ചെയ്തിരിക്കുന്ന ഡ്രൈവിങ് ലൈസൻസും വാഹന രജിസ്ട്രേഷനും സ്വീകരിക്കാൻ ഇന്ത്യൻ സർക്കാർ ഒരു നിർദേശം നൽകിയിരുന്നു. വാഹനമോടിക്കുമ്പോൾ രേഖകൾ കൈവശം വയ്ക്കേണ്ട സാഹചര്യം ഒഴിവാക്കാനാണ് ഈ നീക്കം.
നിങ്ങളുടെ Driving License സ്മാർട്ട്‌ഫോണിൽ എങ്ങനെ സൂക്ഷിക്കാം അല്ലെങ്കിൽ അതിന്റെ സോഫ്റ്റ് കോപ്പി ഡൗൺലോഡ് ചെയ്യാമെന്ന് ഇവിടെ വിവരിക്കുന്നു.
ഫോണിൽ ലൈസൻസ് സൂക്ഷിക്കാൻ നിങ്ങൾക്ക് ഒരു ഡിജിലോക്കർ അക്കൗണ്ട് ഉണ്ടായിരിക്കണമെന്നത് നിർബന്ധമാണ്. ഫോൺ നമ്പറും ആധാർ നമ്പറും ഉപയോഗിച്ച് നിങ്ങളുടെ ഡിജിലോക്കറിൽ സൈൻ അപ്പ് ചെയ്യേണ്ടതുണ്ട്. ഇതിനായി…
ആദ്യം ഡിജിലോക്കർ സൈറ്റിലേക്ക് പോയി നിങ്ങളുടെ ഉപയോക്തൃനാമം നൽകി, ആറ് അക്ക പിൻ ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുക. ഇതിന് ശേഷം നിങ്ങളുടെ രജിസ്റ്റർ ചെയ്ത നമ്പറിൽ ഒറ്റത്തവണ പാസ്‌വേഡ് (OTP) ലഭിക്കുന്നതാണ്.
സൈൻ ഇൻ ചെയ്‌ത ശേഷം, Get Issued Documents ബട്ടണിൽ ക്ലിക്കുചെയ്യുക.
തുടർന്ന് സെർച്ച് ബാറിൽ Driving License എന്ന് തിരയുക.
ഇതിനുശേഷം, നിങ്ങൾക്ക് Driving License നൽകിയ സംസ്ഥാനം തിരഞ്ഞെടുക്കുക.
ഇപ്പോൾ നിങ്ങളുടെ Driving License നമ്പർ നൽകി Get Document ബട്ടണിൽ ക്ലിക്ക് ചെയ്യുക.
DigiLockerമായി നിങ്ങളുടെ ഡാറ്റ പങ്കിടുന്നതിന് അനുമതി നൽകുക.
ഇപ്പോൾ ഡിജിലോക്കർ നിങ്ങളുടെ ഡ്രൈവിങ് ലൈസൻസ് ഗതാഗത വകുപ്പിൽ നിന്ന് ലഭ്യമാക്കും.
ഇഷ്യൂ ചെയ്ത ഡോക്യുമെന്റ്സ് ലിസ്റ്റിൽ പോയാൽ നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് കാണാൻ കഴിയും.
ഡ്രൈവിംഗ് ലൈസൻസിന്റെ സോഫ്റ്റ് കോപ്പി PDF ബട്ടണിൽ ക്ലിക്ക് ചെയ്തും ഡൗൺലോഡ് ചെയ്യാം.
ഡിജിലോക്കർ ആപ്പ് ഡൗൺലോഡ് ചെയ്ത് നിങ്ങളുടെ ഫോണിൽ ലൈസൻസ് സൂക്ഷിക്കാനും കഴിയും.
നിങ്ങൾക്ക് ഡിജിലോക്കറിലേക്ക് സൈൻ അപ്പ് ചെയ്യാൻ താൽപ്പര്യമില്ലെങ്കിൽ, ഗൂഗിൾ പ്ലേ വഴിയോ ആപ്പിളിന്റെ ആപ്പ് സ്റ്റോർ വഴിയോ mParivahan ഡൗൺലോഡ് ചെയ്യാവുന്നതാണ്.
സൈൻ അപ്പ് ചെയ്തതിന് ശേഷം, DL ഡാഷ്‌ബോർഡ് ടാബിന് കീഴിൽ നിങ്ങളുടെ Driving License കണ്ടെത്താനാകും.