ആൻഡ്രോയിഡ് ഉപയോക്താക്കൾ മിക്കവരും ഇന്ന് ഗൂഗിൾ അസിസ്റ്റന്റ്- Google Assistant ഉപയോഗിക്കുന്നുണ്ട്. സർവജ്ഞനായ ഈ അസിസ്റ്റന്റിന് നിങ്ങളുടെ ദൈനംദിന ജീവിതം വളരെ എളുപ്പവും ലളിതവുമാക്കാൻ സാധിക്കുന്നു. വാർത്തകൾ കാണാൻ മാത്രമല്ലല്ലോ, വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാൻ മറന്നുപോയാലോ, മരുന്ന് കഴിക്കാൻ വിട്ടുപോയാലോ, പാട്ട് ആസ്വദിക്കാനോ അങ്ങനെ എല്ലാ കാര്യങ്ങൾക്കും സന്തത സഹചാരിയായി ഗൂഗിൾ അസിസ്റ്റന്റ് ഒപ്പം ചേരുന്നുണ്ട്.
ഇതിന് നിങ്ങൾ ചെയ്യേണ്ടത്, 'ഹേയ്, ഗൂഗിൾ' എന്ന് പറഞ്ഞാൽ മാത്രം മതി. എന്നാൽ Google അസിസ്റ്റന്റിന്റെ സേവനങ്ങളെ വെറുതെ നിസ്സാരമാക്കേണ്ട. നിങ്ങൾ അറിയാത്ത ഒട്ടനവധി ഫീച്ചറുകൾ ഗൂഗിൾ അസിസ്റ്റന്റ് നൽകുന്നുണ്ട്. ഇവ ഏതെന്ന് വിശദമായി ചുവടെ വിവരിക്കുന്നു.
Google അസിസ്റ്റന്റിന് നിങ്ങൾക്കായി ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ഇതാ
വാർത്ത വായിക്കാനോ കാണാനോ സമയമില്ലെങ്കിൽ അതൊരു പ്രശ്നമേയല്ല. നിങ്ങൾക്ക് ചുറ്റും, രാജ്യത്താകമാനം അതുമല്ലെങ്കിൽ ലോകമെമ്പാടും എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ Google Assistant ഉണ്ടല്ലോ. എന്നും ഡ് മോർണിങ് ഫീച്ചർ Google അസിസ്റ്റന്റിൽ നിന്ന് സ്വീകരിക്കുകയാണെങ്കിൽ, ലോകത്തിലെ ഏറ്റവും പുതിയ സംഭവങ്ങൾ ഈ വെർച്വൽ അസിസ്റ്റന്റ് വഴി നിങ്ങളിലേക്ക് എത്തും.
ഈ ഫീച്ചർ ഉപയോഗിക്കാതെയും നിങ്ങൾക്ക് വാർത്ത കേൾക്കാം. ഇതിനായി Listen to news അഥവാ വാർത്തകൾ കേൾക്കുക എന്ന ഫീച്ചർ ഉപയോഗിക്കുക. എങ്കിൽ എല്ലാ ദിവസവും വാർത്ത കേൾക്കാനാകും.
നിങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്കുള്ള മികച്ച റൂട്ടുകൾ കണ്ടെത്താൻ സഹായിക്കുന്ന ഒരു ജിപിഎസ് ഫംഗ്ഷനുമായാണ് വെർച്വൽ അസിസ്റ്റന്റ് വരുന്നത്. വേഗതയേറിയതും തിരക്കില്ലാത്തതുമായ റൂട്ടുകൾ നാവിഗേറ്റ് ചെയ്യാനും കാണാനും വോയ്‌സ് കമാൻഡ് സജീവമാക്കിയാൽ മതി.
നിങ്ങളുടെ ദിനചര്യ കൃത്യതയോടെ നിലനിർത്താൻ സഹായിക്കുന്ന അലാറം സജ്ജീകരിക്കുന്നതിനും സാധിക്കുന്നതാണ്. അതായത്, സ്ലീപ്ടൈം" എന്ന് പറഞ്ഞ് നിങ്ങളുടെ ഉറക്ക സമയം സജീവമാക്കാം. അതുപോലെ ഫോൺ റീചാർജ് ചെയ്യണമോ തുടങ്ങിയവയെല്ലാം ഇത് ഓർമിപ്പിക്കും.
ഓഫീസ് മീറ്റിങ്ങുകളോ പാർട്ടികളോ അങ്ങനെയെന്തും നിങ്ങൾക്ക് ഗൂഗിൾ അസിസ്റ്റന്റിലൂടെ സെറ്റ് ചെയ്യാം. ഇതെല്ലാം കൃത്യമായി നിങ്ങളെ ഓർമിപ്പിക്കാനുള്ള വെർച്വൽ ബ്രെയിനാണ് ഗൂഗിൾ റിമൈൻഡേഴ്സ്. വീട്ടിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങുന്നതിനും ഗൂഗിൾ അസിസ്റ്റന്റ് ഉണ്ടെങ്കിൽ നിങ്ങൾക്ക് വിട്ടുപോകില്ല. അതായത് ഇതെല്ലാം ഓർമിപ്പിക്കാൻ സമയം സെറ്റ് ചെയ്ത് വച്ചാൽ മതി. ഷെഡ്യൂൾ ചെയ്ത സമയത്ത് അസിസ്റ്റന്റ് നിങ്ങളെ അറിയിക്കുന്നതാണ്.